ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയരുന്നു.
നഗരത്തിൽ ഇന്നലെ 196 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3 പേർ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു.
62,55 വയസുള്ള 2 പുരുഷന്മാരും 53 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്.
ഇതിൽ രണ്ട് പേർ ഇൻഫ്ലുൻസ ലൈക് ഇൽനസിനെ തുടർന്നും ഒരാൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്തിനു ശേഷം കോവിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരാണ്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 65 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 67
പേരുടെ കോൺടാക്ട് വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.ട്രേസിങ്
നടന്നു കൊണ്ടിരിക്കുന്നു.
അസുഖം സ്ഥിരീകരിച്ചവരിൽ 3 പേർ അന്യസംസ്ഥാങ്ങളിൽ നിന്നും വന്നവരാണ്.
2 പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും വന്നവരാണ്.
പുതിയ കേസുകളിൽ 24 പേർക്
മുൻപ് രോഗം സ്ഥിരീകരിച്ച
രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടിട്ടുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 102 പേരാണ് ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട്
ചെയ്തിട്ടില്ല.