ബെംഗളുരു; നിയമസഭാ മന്ദിരമായ വിധാന സൗധയ്ക്ക് സമീപത്തെ വികാസ് സൗധയിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആദ്യമായാണ് പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് സൗധയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്.
വികാസ് സൗധയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിക്കാണ് രോഗം കണ്ടെത്തിയത്.
ഇതേത്തുടർന്ന് വികാസ് സൗധയിലെ താഴത്തെ നില അടച്ചുപൂട്ടി. 20-ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.