ബെംഗളൂരു : കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ വിവിധ മലയാളി അസോസിയേഷനു കീഴിലുള്ള ശാഫിപള്ളികൾ തുറക്കുന്നത് രണ്ടാഴ്ച്ചകഴിഞ്ഞ് മതിയെന്ന് വിവിധ മഹല്ല് കമ്മിറ്റികളുടെ തീരുമാനം.
നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട്
ഡോ: എൻ.എ.മുഹമ്മദ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ചകൾ നടത്തിയാണ് ഈ തീരുമാനം കൈകൊണ്ടത്.
പള്ളികൾ തുറക്കുകയും വിശ്വാസികൾ വരുകയും ചെയ്യുമ്പോൾ നിബന്ധനകൾ പാലിക്കപ്പെടാൻ കഴിയാത്തതുമൂലം കൊറോണ വ്യാപനം ഉണ്ടാവാൻ ഇടവരുന്നതു തടയുന്നതിന് രണ്ടാഴ്ച്ച കൂടി പള്ളികൾ അടച്ചിടുന്നതാണ് അഭികാമ്യം എന്നതാണ് മഹല്ലുകളുടെ തീരുമാനം.
മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ ഡബിൾ റോഡ് ശാഫി മസ്ജിദ്, ആസാദ് നഗർ മസ്ജിദ് നമിറ, ജയനഗർ യാസീൻ മസ്ജിദ് ,ആർ സി. പുരം,ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, ബി.ടി.എം ,നീലസന്ദ്ര, എച്ച്.എ.എൽ, താനറി റോഡ് ,തുടങ്ങിയ പ്രദേശങ്ങളിലെ ശാഫി മസ്ജിദുകളും രണ്ടാഴ്ച്ചത്തേക്ക് തുറക്കില്ല. വി സി അബ്ദുൽ കരീം ഹാജി, പി എം ലത്തീഫ് ഹാജി, അബ്ദുൽകലാം ആസാദ്, കെ എച്ച് ഫാറൂഖ്, ജമാൽ,സി കെ നൗഷാദ്,സയ്യദ് സിദ്ദീഖ് തങ്ങൾ, നാസിർ ഹാജി, നാസിർ ടി, അബൂബക്കർ ഹാജി, മഹമൂദ് ഹാജി, അബ്ദു ആസാദ്നഗർ , റഫീഖ് , ഖാദർ മെറ്റ്രൊ,ശംസുദ്ദീൻ കൂടാളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ബെംഗളൂരു എസ് എം.എക്ക് കീഴിലെ എല്ലാ പള്ളികളും നിലവിലെ സ്ഥിതി തന്നെ തുടരാൻ തീരുമാനമായതായി എസ് എം.എ ഭാരവാഹികളായ എസ് എസ് എ ഖാദർ ഹാജിയും റഹ്മാൻ ഹാജിയും അറിയിച്ചു.
ഹിറഫൗണ്ടേഷനു കീഴിലെ പള്ളികൾ തുറക്കില്ലെന്ന് ഹിറാ ഫൗണ്ടേഷനും അറിയിച്ചു. മറ്റ് ചില പള്ളി കമ്മിറ്റികളും ഈ തീരുമാനത്തോട് യോചിച്ച് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി.സി റാജ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.