കൊലപാതകക്കേസ്;അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുടെ ജ്യാമ്യാപേക്ഷ തള്ളി.

ബെംഗളൂരു :അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ അയ്യപ്പ ദോരെ കൊലപാതക കേസിലെ പ്രധാന പ്രതി സുധിർ അംഗുറിന്റെ ജാമ്യാപേക്ഷ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തിങ്കളാഴ്ച്ച തള്ളി.

ഒക്ടോബർ 16, 2019 ഇൽ ആർ ടി നഗറിലെ എച്.എം.ടി ഗ്രൗണ്ടിൽ ആണ് ദോരെയെ (53) മരിച്ച നിലയിൽ കണ്ടെത്തിയത്  തുടർന്ന് ഒക്ടോബര് 17, 2019 ഇൽ അന്ന് വൈസ് ചാൻസലർ ആയിരുന്ന സുധിർ അംഗുറിനെ അറസ്റ്റ് ചെയ്ത പ്രധാന പ്രതി ചേർക്കുകയായിരുന്നു
55 മത് അഡിഷണൽ സിറ്റി ആൻഡ് സിവിൽ കോർട്ടിനു മുൻപാകെ കഴിഞ്ഞ ഫെബ്രുവരി 4 നാണു സുധിർ അംഗുർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

പ്രോസിക്യൂഷൻ വാദം പ്രകാരം സുധിർ തന്റെ സഹോദരനായ മധുകർ അംഗുറുമായി യൂണിവേർസിറ്റി ഇടപാടുകളെ സംബന്ധിച്ചു തർക്കങ്ങൾ ഉണ്ടായിരുന്നു.

ദൊരെ ഇക്കാര്യത്തിൽ മധുകരിന് അനുകൂലമായി പ്രവർത്തിച്ചതിനാൽ സുധിർ അദ്ദേഹത്തെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിന് സുധിർ കോൺട്രാക്ട് കില്ലേഴ്‌സിനെ ഉപയോഗപ്പെടുത്തി .

മധുകറിനെ യൂണിവേഴ്സിറ്റി യിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ വേണ്ടി മാത്രമാണ് ഈ കേസ് എന്ന് പ്രതിഭാഗം ആരോപിച്ചു .

കോവിഡ് 19 സാഹചര്യത്തെ മുൻനിർത്തി , മറ്റ് ക്രിമിനൽ പശ്ചാത്തലം ഒന്നും തന്നെ ഇല്ലാത്ത അംഗുറിനു ജാമ്യം അനുവദിക്കണം എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

സുധിർ അംഗുറിനെതിരെ വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു . സുധിർന്റെ വീട്ടിൽ നിന്നു ലഭിച്ച സിസി ടി വി ദ്യശ്യങ്ങളിൽ നിന്നും കൂട്ട് പ്രതി , പ്രധാന പ്രതിയുടെ വീട്ടിൽ വന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട് .

കൂടാതെ ക്വട്ടേഷൻ കാശ് കൈപറ്റിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് .

സുധിറിന്റെയും കൂട്ട് പ്രതിയുടെയും മൊഴിയിൽ നിന്നും സുധിറിന് ഈ കൊലപാതകത്തിൽ ഉള്ള പങ്ക് വ്യക്തമാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു .

സ്ഥാനവും പദവിയും ദുരുപയോഗം ചെയ്തു പ്രതി കേസിനെ സ്വാധീനിക്കാൻ സാധ്യത ഉള്ളതിനാൽ ജഡ്ജി കെ നാരായണ പ്രസാദ് ജാമ്യാപേക്ഷ തള്ളുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us