ബെംഗളൂരു:മദ്യവിൽപ്പന പുനരാരംഭിച്ചതിൻ്റെ യഥാർത്ഥ ഫലം വന്നു തുടങ്ങി എന്നനുമാനിക്കത്തക്ക വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 44.
ദിവസത്തിന് ശേഷം മദ്യ വിൽപ്പന്ന പുനരാരംഭിച്ചതിന് പിന്നാലെ ബെംഗളൂരുവിൽ മദ്യലഹരിയിൽ രണ്ടുമരണം.
കാമാക്ഷിപാളയയിൽ മദ്യലഹരിയിൽ അഴുക്കുചാലിൽവീണ് പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു
പ്രദേശത്തെ കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനായ ദേവദാസ് (22) ആണ് മരിച്ചത്.
മദ്യവിൽപ്പന പുനരാരംഭിച്ച തിങ്കളാഴ്ച രാവിലെ ദേവദാസ് സുഹൃത്തിനൊപ്പം മദ്യംവാങ്ങാൻ പോയി.
മദ്യപിച്ചശേഷം മടങ്ങിവരുന്നതിനിടെ കാൽവഴുതി അഴുക്കുചാലിൽ വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യലഹരിയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ദിവസവേതനതൊഴിലാളിയായ കരൺ സിങ്ങാണ് മരിച്ചത്.
മദ്യംകഴിക്കുന്നതിനിടെ നിസ്സാര പ്രശ്നത്തിന്റെ പേരിൽ സുഹൃത്തുക്കളുമായി തർക്കമുണ്ടാവുകയും സുഹൃത്തുക്കളിലൊരാളുടെ കുത്തേറ്റ് മരിക്കുകയുമായിരുന്നു.
ചിത്രദുർഗയിൽ തൻ്റെ യൂണിഫോമിൽ മദ്യപിക്കുന്ന പോലീസുദ്യോഗസ്ഥൻ്റെ വീഡിയോ ഇപ്പോൾ വൈറലാണ്.