നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ റെജിസ്ട്രേഷന്‍ നാളെ വൈകുന്നേരം മുതല്‍ ആരംഭിക്കും;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു: നഗരത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന്‍ ബുധനാഴ്ച (29-04-2020)വൈകുന്നേരം മുതല്‍ ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍,ചികിത്സ കഴിഞ്ഞവര്‍,കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍,പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍,ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍,ജോലി നഷ്ടപ്പെട്ടവര്‍,റിട്ടയര്‍ ചെയ്തവര്‍,കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക്…

Read More

കോവിഡ്-19 രോഗം ഭേദമായവരുടെ എണ്ണം 200 കടന്നു;ബെംഗളൂരു ഗ്രാമജില്ലയിലെ എല്ലാ രോഗികളും ആശുപത്രി വിട്ടു;ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ…

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 11 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 523 ആയി,ഇതുവരെ 20 പേര്‍ മരിച്ചു,207 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,295 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 131 ആണ് ഇതില്‍ 58…

Read More

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് സി.ആർ.പി.എഫ്.കമാൻ്റോയെ കയ്യേറ്റം ചെയ്തതിന് ശേഷം ചങ്ങലക്കിട്ടു;പോലീസുകാർക്കെതിരെ കർശ്ശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി.

ബെംഗളൂരു: സി.ആർ.പി.എഫ്. കോബ്ര കമാൻഡോയെ പോലീസുകാർ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് കൈവിലങ്ങിടുകയും ചെയ്തു. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് ബെലഗാവിയിൽ ആണ് സംഭവം. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.ആർ.പി.എഫ്. അധികൃതർ കർണാടക പോലീസ് മേധാവിക്ക് കത്തയച്ചു. 23-ന് ബെലഗാവി എക്‌സംബ ഗ്രാമത്തിലായിരുന്നു സംഭവം. സിവിൽ വേഷത്തിൽ വീടിനു പുറത്തിറങ്ങിയ കമാൻഡോ സച്ചിൻ സാവന്തിനെ ലോക്ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ കൈയേറ്റം ചെയ്യുകയായിരുന്നു. കമാൻഡോയും രണ്ടു പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് പ്രദേശവാസികളിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിനുത്തരവാദികളായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി…

Read More

ഒരു മരണം കൂടി;പുതിയ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌ ഇല്ല..

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 8 . കലബുറഗിയില്‍ ഇന്നലെ ഒരു 57 കാരന്‍ മരിച്ചു. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 520 ആയി,ആകെ 20 മരണം,198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 302 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം  ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള…

Read More

കോവിഡ് രോഗിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു;യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: കോവിഡ്-19 ബാധിച്ച പെൺകുട്ടിയുടെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഇട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വിജയ പുരയിൽ ആണ് സംഭവം. അനിൽ റാത്തോഡ് (24) ആണ് ശനിയാഴ്ച പെൺകുട്ടിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കിയത്. മോശം വാർത്ത, വിദ്യാർഥിക്ക് പോസിറ്റീവ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇയാൾ ഫോട്ടോ ഇട്ടത്. യുവാവ് കോവിഡ് രോഗിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കി ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിച്ചെന്നും മനഃപൂർവം പെൺകുട്ടിയെ അപകീർത്തിയപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നു. കോവിഡ് ബാധിച്ചയാളെ തിരിച്ചറിയുന്ന വിധത്തിൽ ഫോട്ടോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പോലീസ് അറിയിച്ചു.

Read More

സംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മന്ത്രിയുടെ അഭിനന്ദനം.

ബെംഗളൂരു: സംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മന്ത്രിയുടെ അഭിനന്ദനം. ബ്രിട്ടീഷ് നിയമവകുപ്പ് മന്ത്രി റോബർട്ട് ബക്ളാൻഡാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായുള്ള വീഡിയോ കോൺഫറൻസിനിടെ അഭിനന്ദനമറിയിച്ചത്. ഗ്രാമീണമേഖലകളിൽ രോഗം പടരുന്നതിന് തടയിടാൻ സർക്കാരിന് കഴിഞ്ഞത് നേട്ടമാണെന്ന് റോബർട്ട് ബക്ളാൻഡ് പറഞ്ഞു. ബ്രിട്ടനിലെ കർണാടകക്കാരുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. കോവിഡ്- 19-നെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ താമസിക്കുന്ന കർണാടക സ്വദേശികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചയുടനെ ബ്രിട്ടനിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.…

Read More
Click Here to Follow Us