ബെംഗളൂരു : നഗരത്തിൽ ഓൺലൈനിൽ മദ്യം എത്തിച്ചു കൊണ്ടിരുന്ന വ്യാപാര പോർട്ടൽ ആണ് മധുലോക ലിക്കർ ബോട്ടിക്ക്, ഓൺലൈനായി ബുക്ക് ചെയ്താൽ മദ്യം വീട്ടിൽ എത്തിക്കുന്ന സർവ്വീസ് അവർക്ക് ഉണ്ടായിരുന്നു.
എന്നാൽ ഈ ലോക്ക് ഡൗണിനെ തുടർന്ന് എല്ലാം നിർത്തി വച്ചിരിക്കുകയാണ്, അതേ സമയം ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാത്തവർ “ആശങ്ക”യിലാണ്.ഈ അവസരം മുതലെടുക്കുകയാണ് മറ്റു ചിലർ.
ഫേസ്ബുക്കിൽ മധു ലോകയുടെ പേരിൽ പരസ്യം നൽകുകയും കൂടെ ഒരു ഫോൺ നമ്പറും നൽകിയിരിക്കുകയാണ് ഇവർ, വിളിച്ചു കഴിഞ്ഞാൽ ചുരുങ്ങിയത് 2000 രൂപയുടെ മദ്യമെങ്കിലും വാങ്ങണം എന്നും അവർ ആവശ്യപ്പെടും, അഡ്വാൻസ് ആയി പകുതി തുകയും.
യു.പി.ഐ വഴി നമ്മൾ കാശ് ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ പിന്നീട് അവരുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ല. ചെറിയ തുക ആയതിനാൽ കൂടുതൽ പേർ കേസിൻ്റെ നൂലാമാലകളിലേക്ക് പോകില്ല എന്നതാണ് ഇവരുടെ ലാഭം, കൂടുതൽ പേരിൽ നിന്ന് ചെറിയ സംഖ്യ തട്ടിക്കുകയുമാവാം.
“ഈ നമ്പറിൽ വിളിച്ചപ്പോൾ അവർക്ക് കന്നഡയോ ഇംഗ്ലീഷോ അറിയില്ല അവർ ഹിന്ദിയിലാണ് സംസാരിക്കുന്നത്, അതിൽ നിന്ന് തന്നെ പറ്റിക്കൽ ആണെന്ന് മനസ്സിലായി “ഇവരെ വിളിച്ച ഒരു മലയാളി പറയുന്നു.
ഇത്തരം ഓൺലൈൻ തട്ടിപ്പിനെതിരെ മധുലോക ലിക്കർ ബോട്ടിക്ക് അവരുടെ ഫേസ് ബുക്ക് പേജിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.