ബെംഗളൂരു : നഗരത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ലോക്ക് ഡൗൺ ചെയ്യാൻ പോകുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ രാവിലെ മുതൽ തന്നെ പ്രചരിക്കുന്നുണ്ട്.
ടി.വി. 9 എന്ന കന്നഡ ചാനലിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ പ്രചരിപ്പിക്കുന്നത്.
ഈ വാർത്ത പ്രകാരം നഗരത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉടൻ തന്നെ സീൽ ഡൗൺ ചെയ്യും.
എന്നാൽ ഇതൊരു വ്യാജവാർത്തയാണ് ഇത്തരം ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ല എന്ന് അറിയിച്ചു കൊണ്ട് ബി.ബി.എം.പി.കമ്മീഷണർ അനിൽ കുമാറും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഐ പി എസും മുന്നോട്ട് വന്നിരിക്കുകയാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും അവർ മാധ്യമങ്ങളോട് പറയുന്നു.
Dear citizens, I appeal to all of you not to panic & go out to buy essentials. Seal down orders are only in Ward 134 Bapuji Nagar & Ward 135 Padarayanapura due to fresh cases & to contain spread of #Covid19. Urge TV news channels to report facts & not speculate.@BlrCityPolice
— B.H.Anil Kumar,IAS (@BBMPCOMM) April 10, 2020
പുതിയ കേസുകൾ കണ്ടെത്തിയതിനാൽ രണ്ട് നഗരത്തിലെ 2 വാർഡുകൾ മാത്രമാണ് സീൽ ചെയ്തത് അത് ഒന്ന് ബാപ്പുജി നഗറിലെ 134 വാർഡും പാദരായണ പുരയിലെ 135 വാർഡും മാത്രമാണ് സീൽ ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.