ബെംഗളൂരു : ഒരു ഗർഭിണിക്ക് അടക്കം 13 പേർക്ക് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 101 ആയി. മൂന്ന് പേർ മരിക്കുകയും 8 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.90 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. രോഗി 89: ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 52 കാരൻ. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു. രോഗി 90:ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 48 കാരി. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു. രോഗി 91:…
Read MoreDay: 31 March 2020
കേരളത്തിൽ നിന്നും 130 കിലോമീറ്റർ ദൂരത്തുള്ള സ്വന്തം നാട്ടിലേക്ക് 3 ദിവസമായി നടത്തം തുടരുന്നു ഇവർ.
എല്ലാവരും സ്വന്തം ഈ ലോക്ക് ഡൗൺ സമയത്തും സ്വന്തം നാട്ടിലെത്താനുള്ള തത്രപ്പാടിലാണ്.ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും ആളുകൾ കിലോമീറ്ററുകളോളം നടക്കുന്ന വാർത്ത നമ്മൾ ദിവസവും കാണുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിൽ നിന്നും ചിലർ അവരുടെ ജൻമദേശത്തേക്ക് യാത്ര തിരിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട വാർത്തയാണ് എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ കൈതച്ചക്ക തോട്ടങ്ങളിൽ ചോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ കഴിഞ്ഞ 3 ദിവസമായി നടക്കുകയാണ്. അതിർത്തി ചെക് പോസ്റ്റ് ആയ ബോഡിമെട്ടുവിൽ എത്തിയിട്ടുണ്ട് ഇനിയും 134.6 കിലോമീറ്ററോളം യാത്ര ചെയ്യണം അവരുടെ സ്വദേശമായ തമിഴ്നാട്ടിലെ ഉസിലാം…
Read Moreകാസർകോട് അതിർത്തി തുറക്കാൻ കഴിയില്ല;കണ്ണൂർ,വയനാട് അതിർത്തി റോഡുകൾ തുറക്കാം;ഹൈക്കോടതിയിൽ കർണാടക.
ബെംഗളൂരു : കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കർണാടക ഹൈക്കോടതിയിൽ. എന്നാൽ, കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർണാടക കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചത്. ഇതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വിഷയത്തിൽ നിലപാട് അറിയിക്കാൻ കർണാടക എജിയോട് തിങ്കളാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്നാണ് കർണാടക പറയുന്നത്.…
Read Moreവൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? 3 മാസത്തെ സാവകാശമുണ്ട്; പിഴയില്ല കണക്ഷൻ വിഛേദിക്കില്ല.
ബെംഗളൂരു : വൈദ്യുതി ബില്ലടക്കാൻ 3 ദിവസം വൈകിയാൽ കണക്ഷൻ വിഛേദിക്കുന്ന ബെസ്കോമിനെ (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) നമുക്ക് അറിയാം ,സംസ്ഥാനങ്ങളിലെ മറ്റ് സ്ഥലങ്ങളിലെ വൈദ്യുതി സപ്ലെ കമ്പനികളും ഇതുപോലെ തന്നെയാണ്, എന്നാൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതിനാൽ വരുമാനമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാവർക്കും സഹായകമായി സർക്കാറിൻ്റെ നിർദ്ദേശാനുസരണം വൈദ്യുതി സപ്ലെ കമ്പനികൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ജൂൺ മാസം വരെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും പിഴ ചുമത്തുകയോ വൈദ്യുതി കണക്ഷനുകൾ വിഛേദിക്കുകയോ ചെയ്യില്ല. മൂന്ന്…
Read More