ന്യൂഡൽഹി: ഡൽഹി കലാപം ജനങ്ങൾക്ക്
ആശങ്ക വളർത്തുന്ന രീതിയിൽ റിപ്പോർട്ട്
ചെയ്തുവെന്ന് ആരോപിച്ച് മലയാളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും
കേന്ദ്ര സർക്കാരിന്റെ 48 മണിക്കൂർ വിലക്ക്.
രാത്രി 7 മണിയോടെയാണ് ഇരുചാനലുകളും ലഭ്യമല്ലാതായത് പ്രേക്ഷകരിൽ അമ്പരപ്പുണ്ടാക്കി.
ഇരുചാനലുകളും 48 മണിക്കൂർ നേരത്തേക്ക്
സംപ്രേഷണം ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ തടഞ്ഞത്.
പള്ളി പൊളിച്ചുവെന്ന് കാട്ടി വ്യാജ
വാർത്ത കൊടുത്തു എന്നാണ് മുഖ്യആരോപണം.
മാനേജ് മെന്റുകളെ അമ്പരപ്പിച്ചുകൊണ്ടാണ്
അപ്രതീക്ഷിതമായി സംപ്രേഷണം നിലച്ചത്.
ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ച് കേന്ദ്ര വാർത്താവിനിമയ
മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, വിശദീകരണം നൽകിയിട്ടും കാരണമൊന്നും കാണിക്കാതെയാണ് ചാനലുകളുടെ സംപ്രേഷണം
കേന്ദ്രസർക്കാർ നിർത്തി വച്ചത് എന്നാണ് ആരോപണം.
യൂട്യൂബിലും ഫേസ് ബുക്കിലും ചാനൽ ലഭ്യമല്ല.
കർണാടകയിൽ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ എം പി യായ രാജീവ് ചന്ദ്രശേഖറിൻ്റെ ജുപ്പീറ്റർ കാപ്പിറ്റൽ വെൻച്വർ എന്ന കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസ് (മലയാളം), സുവർണ ന്യൂസ് 24×7 (കന്നഡ) എന്നീ ചാനലുകളിലെ പ്രധാന നിക്ഷേപകർ.