thanking god I’m alive right now and I wasn’t asleep when this happened & that I know how to drive.@Uber @Uber_Support @Uber_India I am seething with anger right now. how dare they drive if they’re not well rested? how dare they put anyone else’s life at risk?
part 1 #uber pic.twitter.com/lUUFXpHCQS— tejaswinniethepooh (@teja_main_hoon_) February 21, 2020
നമ്മുടെ നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക വാഹനാപകടങ്ങളിലും വില്ലനാകുന്നത് ഡ്രൈവറുടെ ഉറക്കമാണ്.
എത്ര ഉറക്കം വന്നാലും വാഹനം നിർത്താനൊ വിശ്രമിക്കാനൊ ഡ്രൈവർമാർ മെനക്കെടാറില്ല.
ഇതുപോലെ ഉറക്കം തൂങ്ങി വാഹനമോടിച്ച യൂബർ ഡ്രൈവറിനെ വിശ്രമിക്കാൻ വിട്ട് യാത്രക്കാരിയായ യുവതി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താരമായിരിക്കുകയാണ്.
മുംബൈയിലാണ് സംഭവം. 28-കാരിയായ തേജസ്വിനി ദിവ്യ നായിക് യുവതി പൂനെയിൽ നിന്ന് മുംബൈയിലേക്ക് പോകാൻ യൂബർ ടാക്സി ബുക്ക് ചെയ്യുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യാത്ര തിരിച്ചത്. യാത്ര ആരംഭിച്ചപ്പോൾ മുതൽ ഡ്രൈവർ ഫോൺ ഉപയോഗിച്ചിരുന്നു. യുവതി ഇത് വിലക്കിയതോടെ ഡ്രൈവർ ഉറക്കം തൂങ്ങുകയായിരുന്നു.
ഉറക്കം തൂങ്ങൽ കലശലായതോടെ തേജസ്വിനി സഞ്ചരിച്ച ടാക്സി രണ്ട് അപകടങ്ങളിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അതിനുശേഷം, താൻ വാഹനം ഓടിക്കാമെന്നും നിങ്ങൾ അൽപ്പം വിശ്രമിക്കണമെന്നും തേജസ്വിനി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് വിസമ്മതിക്കുകയും യാത്ര തുടരുകയുമായിരുന്നു.
അൽപ്പ സമയത്തിന് ശേഷം ഡ്രൈവർ വീണ്ടും ഉറങ്ങിയതോടെ യുവതി ബലമായി തന്നെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ഡ്രൈവർ സീറ്റിൽ നിന്ന് മാറിയെങ്കിലും അയാൾ ഉറങ്ങാതെ ഫോണിൽ സംസാരിക്കുകയും തേജസ്വിനിയുടെ ഡ്രൈവിങ്ങിനെ പുകഴ്ത്തുകയുമായിരുന്നു.
ഒടുവിൽ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് തേജസ്വിനി അയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും കമ്പനിയെ ടാഗ് ചെയ്ത് ഈ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
മുംബൈയിൽ എത്തുന്നതിന് അരമണിക്കൂർ മുമ്പാണ് അയാൾ ഉറക്കം ഉണർന്ന് വീണ്ടും ഡ്രൈവിങ്ങ് ആരംഭിച്ചത്.
ഈ സംഭവത്തിൽ യൂബർ ടാക്സി സർവീസ് വക്താവ് ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് വിശദ്ധമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഈ ഡ്രൈവറുടെ ആപ്പ് ആക്സസ് താത്കാലികമായി റദ്ദാക്കിയിട്ടുണ്ടെന്നും യൂബർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.