ബെംഗളൂരു : എസ്.ജി. പാളയയിലെ അപ്പാർട്ട് മെന്റിൽ താമസിക്കുന്ന 6 അംഗങ്ങൾ അടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാത്രി ഒരു മണിയോടെ ചായക്കടയിലേക്ക് പോകാൻ ഇറങ്ങിയ ആദ്യത്തെ രണ്ടു പേരേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഈ അർദ്ധരാത്രിക്ക് നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് പെട്രോളിംഗ് ഡ്യൂട്ടിയിലുള്ള 2 പോലീസുകാർ ചോദിക്കുകയായിരുന്നു, ബാൽക്കണിയിൽ നിന്നു സംഭവം കണ്ട ഇയാളുടെ സഹോദരൻ എന്താണ് പ്രശ്നമെന്ന് പോലീസിനോട് ആരാഞ്ഞു.മുസ്ലീം പേരു കണ്ടതോടെ നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ എന്ന് പോലീസ് ചോദിച്ചതായി പറയുന്നു. എല്ലാവരുടേയും മൊബൈൽ പരിശോധിക്കണമെന്ന്…
Read MoreMonth: January 2020
മലയാളിയാത്രക്കാരി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ്; നടപടിയെടുത്ത് അധികൃതർ
ബെംഗളൂരു: മലയാളിയാത്രക്കാരി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ്; നടപടിയെടുത്ത് അധികൃതർ. ബെംഗളൂരു വിമാനത്താവളത്തിൽ പ്രായമായ അമ്മയ്ക്കുവേണ്ടി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ് ഭീഷണിപ്പെടുത്തിയെന്നാണ് മലയാളി യാത്രക്കാരിയുടെ പരാതി. സ്വതന്ത്ര മാധ്യമപ്രവർത്തകയായ സുപ്രിയ ഉണ്ണി നായർ ട്വിറ്ററിലൂടെയാണ് പരാതിയുന്നയിച്ചത്. സംഭവം അറിഞ്ഞയുടൻ വിഷയത്തിൽ ഇടപെട്ടെന്നും പൈലറ്റിനെ താത്കാലികമായി ചുമതലയിൽനിന്ന് നീക്കിയതായി ഇൻഡിഗോ അധികൃതർ അറിയിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു. തിങ്കളാഴ്ച രാത്രി വിമാനമിറങ്ങിയ ഉടൻ 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്കായാണ് സുപ്രിയ വീൽചെയർ…
Read Moreനഗരത്തിൽ നരേന്ദ്ര മോദി, അമിത്ഷാ എന്നിവർക്കെതിരേ ചുവരെഴുത്തുകൾ!!
ബെംഗളൂരു: ദേശീയ പൗരത്വപ്പട്ടിക, പൗരത്വനിയമ ഭേദഗതി എന്നിവയ്ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർക്കെതിരേയും ചർച്ച്സ്ട്രീറ്റിൽ ചുവരെഴുത്തുകൾ. ചർച്ച്സ്ട്രീറ്റിലെ മതിലുകലിലും കടകളുടെ ഷട്ടറുകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സ്പ്രേ പെയിന്റ് ഉപയോഗിച്ചുള്ള വരകളിൽ ചിലത് പ്രകോപനപരമായതിനാൽ കബൺപാർക്ക് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. കശ്മീരിനെ സ്വതന്ത്രമാക്കണം, ഫാസിസ്റ്റ് മോദി രാജിവെക്കണം, പൗരത്വനിയമ ഭേദഗതിവേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ല, ബി.ജെ.പി. കാൻസർ ആണ് എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകൾ. ബ്രിഗേഡ് റോഡിൽനിന്ന് ചർച്ച് സ്ട്രീറ്റിലേക്കുള്ള കവാടം മുതൽ 200 മീറ്റർ ദൂരത്തിലാണ് ചുവരെഴുത്തുകൾ…
Read Moreപൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന ചുമരെഴുത്തുകളുടെ കൂടെ,രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങളും ചുമരിൽ; “കാശ്മീർ സ്വതന്ത്രമാക്കണം”എന്ന് ചുമരിൽ എഴുതിയവരെ കണ്ടെത്താൻ പോലീസ്.
ബെംഗളൂരു:പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേയും കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടും ബെംഗളൂരു ചർച്ച്സ്ട്രീറ്റിൽ ചുവരെഴുത്തുകൾ (ഗ്രാഫിറ്റി). പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർക്കെതിരേയും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് ചർച്ച്സ്ട്രീറ്റിലെ മതിലുകലിലും കടകളുടെ ഷട്ടറുകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സ്പ്രേ പെയിന്റ് ഉപയോഗിച്ചുള്ള വരകളിൽ ചിലത് പ്രകോപനപരമായതിനാൽ കബൺപാർക്ക് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. കശ്മീരിനെ സ്വതന്ത്രമാക്കണം, ഫാസിസ്റ്റ് മോദി രാജിവെക്കണം, പൗരത്വനിയമ ഭേദഗതിവേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ല, ബി.ജെ.പി. കാൻസർ ആണ് എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകൾ. ബ്രിഗേഡ് റോഡിൽനിന്ന്…
Read Moreമാലിദ്വീപിൽ അറബി/ഖുർആൻ അദ്ധ്യാപകരുടെ നിരവധി ഒഴിവുകൾ;നോർക്ക വഴി അപേക്ഷിക്കാം.
ബെംഗളൂരു : മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിരങ്ങൾക്കും www.norkaroots.org സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (toll free ) , 080 -25585090 .
Read Moreറോഡരുകിൽ”ശങ്ക”തീർക്കുന്നവരുടെ ശ്രദ്ധക്ക്! ചിലപ്പോൾ കാണാൻ പാടില്ലാത്തതെല്ലാം നാട്ടുകാർ കണ്ടെന്നിരിക്കും!!
ബെംഗളൂരു : നഗരത്തിൽല് ഇനി നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ ഇനി പിടിവീഴും. ബെംഗളൂരുവിനെ ശുചിത്വ നഗരമാക്കുന്ന നഗരസഭയുടെ പുതിയ പദ്ധതി പ്രകാരമാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളില്‍ അഞ്ച് വലിയ കണ്ണാടികളാണ് സ്ഥാപിച്ചിരിക്കുന്നത്. വഴിയരികില്‍ മൂത്രമൊഴിച്ചാല്‍ കണ്ണാടി വഴി നാട്ടുകാര്‍ കാണും. കെ.ആര്‍ മാര്‍ക്കറ്റ്, ഇന്ദിരാനഗര്‍, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിലാണ് കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂത്രമൊഴിക്കുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കണ്ണാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍…
Read Moreനഗരത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപെട്ട് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപെട്ട് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ മൈസൂരുവിലെ ബിലിക്കെരെയില്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന്‍ ജില്‍സണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുൻസുർ താലൂക്കിലെ ഹുല്ലെന്നഹള്ളി ഗൈറ്റിനടുത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിരെ വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. ബിലിക്കെരെ പോലീസ് കേസ് രജിസ്റ്റർ…
Read Moreജയദേവ മേൽപ്പാലം 2 ദിവസത്തിനുള്ളിൽ പൂർണമായി പൊളിക്കും;വൻ ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് ബന്നാർഘട്ട റോഡ്-ഔട്ടർ റിങ് റോഡ് ജംങ്ഷൻ.
ബെംഗളൂരു: ബൊമ്മസാന്ദ്ര- രാഷ്ട്രീയ വിദ്യാലയ റോഡ് നമ്മ മെട്രോ റീച്ചിന്റെ (യെല്ലോ ലൈൻ ) നിർമാണവുമായി ബന്ധിപ്പെട്ട് ബി.ടി.എം ചെക്ക് പോസ്റ്റിന് സമീപമുള്ള ജയദേവ മേൽപാലം ഉടൻ പൂർണമായി പൊളിക്കും. മേൽപാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം തന്നെ വേർപെടുത്തിയിരുന്നു. 12 വർഷം പഴക്കമുള്ള ഈ പാലം അടുത്ത 2 ദിവസത്തിനുള്ളിൽ പൊളിച്ചു തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം. ഈ മേൽപ്പാലത്തിന് താഴെയുള്ള ബന്നാർഘട്ട റോഡിലെ അണ്ടർ പാസിൽ ഗതാഗത നിയന്ത്രണമില്ല.എന്നാൽ റിംങ് റോഡിലെ ഭാഗത്തിലുടെ രാവിലെ 6 മുതൽ രാത്രി 10 മണി വരെ…
Read Moreവിദ്വേഷപ്രസ്താവന നടത്തിയ ബി.ജെ.പി. നിയമസഭാംഗം സോമശേഖരറെഡ്ഡിക്കെതിരേ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു!
ബെംഗളൂരു: വിദ്വേഷപ്രസ്താവന നടത്തിയ ബി.ജെ.പി. നിയമസഭാംഗം സോമശേഖരറെഡ്ഡിക്കെതിരേ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് നേതാവും എം.എൽ.എ.യുമായ സമീർ അഹമ്മദ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ ബല്ലാരി സിറ്റിക്കു സമീപം കുടിത്തിനിയിൽവെച്ചാണ് സമീർ അഹമ്മദ് ഖാനെ കസ്റ്റഡിയിലെടുത്തത്. സോമശേഖരറെഡ്ഡിയുടെ വീടിനുസമീപം ധർണനടത്താനാണ് എത്തിയതെന്നും ഇതിനായി പോലീസിൽനിന്ന് അനുമതി നേടിയിരുന്നെന്നും സമീർ അഹമ്മദ് ഖാൻ പിന്നീട് പറഞ്ഞു. ജനുവരി മൂന്നിന് പൗരത്വനിയമഭേദഗതിയെ പിന്തുണച്ചുനടന്ന റാലിയിലാണ് സോമശേഖരറെഡ്ഡി വിദ്വേഷപ്രസ്താവന നടത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാനാണ് എത്തിയതെന്നും എന്നാൽ, ധർണ നടത്താനെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.…
Read Moreതീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു!
ബെംഗളൂരു: തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നിരോധിത തീവ്രവാദസംഘടനയായ അൽ - ഉമ്മയുമായി ബന്ധമുള്ളവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് കന്യാകുമാരി കളിയിക്കാവിളയിൽ എസ്.എസ്.ഐ. വൈ. വിൽസനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശിവമോഗ, കോലാർ, രാമനഗര എന്നിവിടങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം. കോലാർ പ്രശാന്തിനഗറിൽനിന്ന് സമീർ, ഇമ്രാൻഖാൻ എന്നിവരെയാണ് പിടികൂടിയത്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അൽ -ഉമ്മയുമായി ബന്ധമുള്ള 14 പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവർ…
Read More