കോളേജ് ക്യാമ്പസിൽ സംഘർഷം;8 വിദ്യാർത്ഥികൾക്കെതിരെ കേസ്.

ബെംഗളൂരു : ബാംഗ്ലൂർ സർവകലാശാലാ ജ്ഞാനഭാരതി ക്യാമ്പസിലെ പുരുഷ ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ 8 പി ജി വിദ്യാർഥികൾക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റലുകളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് . പിജി വിഭാഗം ബ്ലോക്കിൽ ഒരു വിദ്യാർത്ഥിയുടെ ജന്മദിനാഘോഷം നടത്തിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് . കോഴ്സ് പൂർത്തിയാക്കിയിട്ടും അനധികൃതമായ ഹോസ്പിറ്റലിൽ തുടർന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പിജി വിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു. നാലു മുറികളിലെ ഫർണിച്ചർ അടിച്ചുതകർത്തു സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ കെ ആർ വേണുഗോപാൽ പറഞ്ഞു.

Read More

നമ്മ മെട്രോയിൽ 90% ട്രെയിനുകളും 6 കോച്ചുകളായി;പുതിയ 2 റൂട്ടുകൾ ഈ വർഷം ഓടിത്തുടങ്ങും.

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ രണ്ട് 6 കോക്ക് ട്രെയിനുകൾ കൂടി ഇന്നലെ സർവീസ് ആരംഭിച്ചു. ഇതോടെ ഗ്രീൻ ലൈനിൽ 90% സർവീസുകളും ആറ് കോച്ചിലേക്ക് മാറി. ബയപ്പനഹള്ളി – മൈസൂരു റോഡ് ( പർപ്പിൾ ലൈൻ ) റീച്ചിലെ സർവീസുകൾ എല്ലാം കഴിഞ്ഞ മാസം തന്നെ പൂർണമായി 6 കോച്ചിലേക്ക് മാറിയിരുന്നു. മാർച്ചിനുള്ളിൽ നാല് 6 കോച്ച് ട്രെയിനുകൾ കൂടി വരുന്നതോടെ 3 കോച്ച് ട്രൈനുകൾ പൂർണമായും ഇല്ലാതാകും. ഗ്രീൻ ലൈനിൽ ഒരു ദിവസം 125 ട്രിപ്പുകൾ വീതമാണ് 6…

Read More

ഐ.ടി.ജീവനക്കാരൻ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു.

ബെംഗളൂരു : ഐ.ടി. ജീവനക്കാരൻ അപ്പാർട്ട്മെൻറ് നിന്ന് വീണ് മരിച്ചനിലയിൽ. കോലാർ മുളബാഗിലു സ്വദേശി ഗിരീഷ് (28) ആണ് മരിച്ചത്. ജംബുസവാരി ദിന്നെയിലെ ബി.ഡി.എ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഗിരീഷ് മൂന്നാം നിലയിൽ നിന്നാണ് വീണത്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന ഗിരീഷ് ജോലി വിട്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്വന്തം സ്ഥാപനം ആരംഭിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

Read More

രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.

ബെംഗളൂരു : “രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ” എൻആർസി, സിഎഎ എന്നിവയ്ക്കെതിരെയും, ജെഎൻയു വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും we are one ( നമ്മൾ ഒന്നാണ്) എന്ന പേരിൽ എൻ.എസ്.യു.ഐ. കർണാടക സ്റ്റേറ്റ് കമ്മിറ്റി ഫ്രീഡം പാർക്കിൽ നടത്തിയ റാലിയിൽ 500 മീറ്റർ ത്രിവർണ പതാകയും ആയി ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. പരിപാടിയിൽ എൻ.എസ്.യു.ഐ പ്രവർത്തകർ രക്തം കൊണ്ട് കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ചു. പരിപാടി എൻ എസ് യു ഐ സംസ്ഥാന പ്രസിഡൻറ് മഞ്ജുനാഥ് എച്ച് എസ് കെപിസിസി ജനറൽ സെക്രട്ടറി സയ്യിദ്…

Read More

നഗരത്തിൽ രുചി വൈവിധ്യമൊരുക്കാൻ അവരക്കായ് മേള 16 മുതൽ.

ബെംഗളൂരു : ബീൻസ്, പയർ തുടങ്ങിയവയുടെ രുചി വൈവിധ്യങ്ങൾ ഒരുക്കാൻ അവരക്കായി മേള വരുന്നു. ജനുവരി 16 മുതൽ 26 വരെ വി.വി.പുരത്ത് നടക്കും. വിവിധ തരത്തിലുള്ള പയറു വർഗ്ഗങ്ങളും അവ കൊണ്ടുള്ള ഭക്ഷണവിഭവങ്ങളുമാണ് മേളയെ വേറിട്ടതാക്കുന്നത്. ഫ്ലാറ്റ് ബീൻസ് എന്ന് അറിയപ്പെടുന്ന അവരക്കായയുടെ വിളവെടുപ്പു കാലം കൂടിയാണ് ജനുവരി മാസം. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേള.

Read More

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന സ്ഥലത്തേക്ക് സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.

ബെംഗളൂരു : കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആർ.എസ്.എസും ( രാഷ്ടീയ സ്വയം സേവക സംഘം), വി.എച്ച്.പിയും (വിശ്വഹിന്ദു പരിഷത് ), എച്ച്.ജെ.വി (ഹിന്ദു ജാഗരൺ വേദിഗെ) എന്നീ സംഘടനകൾ. കനകപുര ചലോ എന്ന പേരിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധമാർച്ചിൽ 5000 ഓളം പേരാണ് പങ്കെടുത്തത്. പ്രമുഖ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ ഡി.കെ. ശിവകുമാർ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും…

Read More

ക്രിക്കറ്റ് വാതുവെപ്പ്; നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു!

  ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് നാലുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. നാഗർഭാവി സ്വദേശികളായ ഗിരീഷ് (35), ശിവരാജ് (32), സുങ്കടകട്ടെ സ്വദേശി ദിലീപ് കുമാർ (25), മുദ്ദിനപാളയസ്വദേശി ശ്യാംസുന്ദർ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.05 ലക്ഷംരൂപയും ലാപ്‌ടോപ്പും ഒമ്പതു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നാഗർഭാവിയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടി 20-യിൽ മെൽബൺസ്റ്റാർസും റെനെഗേഡ്‌സും തമ്മിലുള്ള മത്സരത്തിൽ ഇവർ വാതുവെച്ചതായി പോലീസ് പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനിലൂടെ ജയപ്രവചനനിരക്ക് പരിശോധിച്ചായിരുന്നു ബെറ്റ് വെച്ചിരുന്നത്.…

Read More

നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍!!

  ബെംഗളൂരു: നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍. ജര്‍നൈല്‍ സിംഗ് എന്നയാളിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി ഇയാള്‍ ബംഗളൂരുവിലെ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പഞ്ചാബ് പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. സാംപിഗേ ഹള്ളിയിൽ പേയിങ് ഗസ്‌റ്റായി താമസിച്ചിരുന്ന ഇയാളെക്കുറിച്ച് പഞ്ചാബ് പോലീസ് നൽകിയ…

Read More

പ്രതിഷേധമടങ്ങാതെ ബെംഗളൂരു നഗരം; വിവിധ ഇടങ്ങളിൽ സമരവും ധർണയും

  ബെംഗളൂരു: പ്രതിഷേധമടങ്ങാതെ  നഗരം; പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേ വിവിധ ഇടങ്ങളിൽ സമരവും ധർണയും. കബൺ പാർക്കിൽ സംഗീത ബാൻഡ് സംഘത്തിന്റെ പാട്ടുപാടിയുള്ള പ്രതിഷേധധർണ നടന്നു. ടൗൺഹാളിൽ കർണാടക മുസ്ലിം മഹിളാ ആന്ദോളന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ ‘ഇന്ത്യ നീഡ്സ് ഇ.ഇ.ഇ. നോട്ട് സി.എ.എ.’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സർക്കാർ പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു. എം.ജി. റോഡ് മെട്രോ…

Read More

കെ.എം.സി.സി.യുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പൊക്കി പോലീസ്.

ബെംഗളൂരു :കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് 6 യുവാക്കളെ പോലീസ് പിടികൂടി കേസെടുത്തു. ഈജിപുരം രാമർ കോവിലിന് സമീപത്തെ സ്നിപെസ് ഷൂ&ബാഗ്‌ ഷോപിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിലെ ഒരു തൊഴിലാളി മൊബൈലിൽ വീഡിയോ കോൾ ചെയ്യുമ്പോൾ എതിർ വശത്തുണ്ടായിരുന്ന സംഘം തങ്ങളുടെ വീഡിയോ മൊബൈലിൽ പകർത്തുകയാണ് എന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. സംഭവം അറിഞ്ഞയുടനെ സ്ഥലത്ത് എത്തിയ നീലസന്ദ്ര ഏരിയാ കെ.എം.സി .സി നേതാക്കളായ സിറാജ് കൊല്ലത്തി, ഹനീഫ് കല്ലക്കൻ,റിയാസ് എ.കെ,നസീർ തുടങ്ങിയവരുടെ…

Read More
Click Here to Follow Us