ബസിനും മെട്രോക്കും ഒരേ കാർഡ്;കോമൺ മൊബൈലിറ്റി കാർഡ് മാർച്ച് മുതൽ.

ബെംഗളൂരു: കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം അവതരിപ്പിച്ച കോമൺ മൊബിലിറ്റി കാർഡ് മാർച്ചോടെ ബെംഗളൂരു നഗരത്തിൽ നടപ്പാക്കും. നഗരത്തിലെ വിവിധ യാത്രാസംവിധാനങ്ങളിൽ കാർഡുപയോഗിച്ച് യാത്രചെയ്യാൻ ഇതോടെ കഴിയും. ബി.എം.ടി.സി. ബസുകളിലും മെട്രോയിലും യാത്രചെയ്യാൻ ഈ കാർഡ് ഉപയോഗിച്ചാൽമതി. കണ്ടക്ടർമാരുടെ കൈവശമുള്ള ടിക്കറ്റ് മെഷീനുകളിൽ ഇത്തരം കാർഡുകൾ സൈ്വപ്പ് ചെയ്യാനുള്ള സംവിധാനവുമുണ്ടാകും. മെട്രോയിൽ നിലവിലുള്ള സ്മാർട്ട് കാർഡ് പോലെ ഇത്തരം കാർഡും സ്കാൻ ചെയ്യാം. ബാങ്ക് അക്കൗണ്ടുകൾവഴിയോ മൊബൈൽ വാലറ്റുകൾവഴിയോ കാർഡുകൾ റീച്ചാർജ് ചെയ്യാം. പ ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇത്തരം കാർഡ് സ്കാൻ ചെയ്യാനുള്ള ഗേറ്റുകൾ…

Read More

ഇനി നിരത്തിലിറങ്ങുന്നത് കണ്ടക്ടർ ഇല്ലാത്ത ബസുകൾ !

ബെംഗളൂരു: രാജ്യത്തിന്റെ വിവര സാങ്കേതിക വ്യവസായത്തിന്റെ മാണെങ്കിലും പൊതുഗതാഗത സംവിധാനത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മറ്റ് പല നഗരത്തിന്റേയും പിന്നിൽ ആണ് നമ്മൾ. നമ്മമെട്രോ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും ബന്ധിപ്പിച്ച് കണ്ടക്ടറില്ലാ ഫീഡർ ബസ് സർവീസുകൾ തുടങ്ങാൻ ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.). 90 ഇലക്ട്രിക് ബസുകളാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഫണ്ടുപയോഗിച്ച് നിരത്തിലിറക്കുക. കണ്ടക്ടറുടെ ആവശ്യമില്ലാത്ത ബസുകളിൽ സ്മാർട്ട് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുക്കുന്നത്. ഏതു സ്റ്റോപ്പിലേക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. സ്മാർട്ട് കാർഡ് ഉപയോഗിച്ച് സൈ്വപ്പ് ചെയ്ത് ടിക്കറ്റെടുക്കാൻ കഴിയുന്ന സംവിധാനമാണ്…

Read More

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വാക്കുകൾ നാടകത്തിൽ കൂട്ടിച്ചേർത്ത കുട്ടിയുടെ മാതാവും അനുമതി നൽകിയ സ്കൂൾ പ്രധാന അദ്ധ്യാപികയും അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ചേർത്തതിനെ തുടർന്ന് ഷഹീൻ എഡ്യൂക്കേഷൻ  സൊസൈറ്റിയുടെ സ്കൂളിലെ പ്രധാന അധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറസ്റ്റിലായി. http://bangalorevartha.in/archives/44044 പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ വിമർശിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിലാണ് വിവാദ പരാമർശം കടന്നുകൂടിയത്. ഇതേത്തുടർന്ന് സ്കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കേസ് എടുത്തിരുന്നു. സ്കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യംചെയ്ത ശേഷമാണ് പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾ…

Read More

നമ്മ മെട്രോയിൽ ഇനി 3 കോച്ച് ട്രെയിനുകൾ ഇല്ല!

ബെംഗളുരു : നമ്മ മെട്രോ പാതകളിൽ ഒരേസമയം 975 പേർ യാത്ര ചെയ്തിരുന്ന 3-കോച്ച് മെട്രോ ട്രെയിനുകൾക്കു വിട. ഇനി മുതൽ ഒരേസമയം 2004 പേർക്കു യാത്രചെയ്യാവുന്ന 6-കോച്ച് ട്രെയിനുകൾ മാത്രം. ബയ്യപ്പനഹള്ളി-മൈസൂരു റോഡ് (പർപ്പിൾ ലൈൻ),നാഗസന്ദ-യെലച്ചനഹള്ളി (ഗ്രീൻലൈൻ) പാതകളിൽ ആദ്യഘട്ടത്തിൽ 3-കോച്ച് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഇവ ഘട്ടംഘട്ടമായി പരിഷ്കരിച്ച മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസി) നിലവിൽ 42 ട്രെയിനുകളാണ് ഇരുപാതകളിലുമായി സർവീസിന് ഇറക്കിയത്. ഇത്തരം 6 ട്രെയിനുകൾ കൂടി ഉടൻ ഇറക്കുമെന്നു ബിഎംആർസി അറിയിച്ചു. ദിവസേന നാലര ലക്ഷം പേർ യാത്ര…

Read More

കേരളത്തിലെ ആശുപത്രി മാലിന്യങ്ങൾ കർണാടകയിൽ തള്ളി; 2 പേർ പിടിയിൽ.

മൈസൂരു : കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം നഞ്ചൻഗുഡിൽ വഴിയരികിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ലോറി ഡ്രൈവർ അഫ്സൽ(27),സയ്യിദ് മുഹമ്മദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആടക്കനഹള്ളി വ്യവസായ മേഖലയിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മാലിന്യം ലോറിയിൽ കൊണ്ടുവന്ന് വഴിയിരികിൽ ഉപേക്ഷിച്ചത്. മുൻപും സമാനമായ രീതിയിൽ കേരളത്തിൽ നിന്നുള്ള പ്ലാസ്റ്റിക്, ബയോമെഡിക്കൽ മാലിന്യങ്ങൾ ബന്ദിപ്പൂർ വനത്തിലും ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ തള്ളിയിട്ടുണ്ട്. ഇതിനെതിരെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Read More

സിനിമാ കഥയെ വെല്ലുന്ന നാടകീയത്! 30 വർഷം മുൻപ് നാടുവിട്ട് പോയി ബോധം നഷ്ടപ്പെട്ട യുവാവ് തിരിച്ചെത്തിയത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ.

ബെംഗളൂരു: 30വർഷം മുൻപു കാണാതായ വിരൂപാക്ഷ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ചിത്രദുർഗ ഹംപനൂരിലെ വീട്ടിൽ തിരിച്ചെത്തി. ഹൈദരാബാദിൽ അപകടത്തിൽപെട്ട് ഓർമ നശിച്ചതോടെയാണ് വിരൂപാക്ഷ വീട്ടിലേക്കുള്ള വഴി മറന്നത്. അപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവർ മകളെ വിരൂപാക്ഷയ്ക്ക് വിവാഹം കഴിച്ചു കൊടുത്തതോടെ ഹൈദരാബാദിലായി പിന്നീടുള്ള താമസം. ജോലിയുമായി ബന്ധപ്പെട്ട്ഗൂഗിൾ മാപ്പിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് അടുത്തിടെ ഹംപന്നൂർ ശ്രദ്ധയിൽപെട്ടത്. ഇവിടുത്തെ ചില ക്ഷേത്രങ്ങളുടെ പേരുകൾ ഓർമ തിരിച്ചു പിടിക്കാൻ സഹായിച്ചു. തുടർന്ന് ഭാര്യയുമായിസംസാരിച്ച് ഇവരുടെ സഹായത്തോടെയാണ് തിരിച്ചെത്തിയത്. 30 വർഷത്തിനു ശേഷം വിരൂപാക്ഷയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഹംപന്നൂരിലെ…

Read More

“രജനികാന്ത് “വേഴ്സസ് വൈൽഡ് ചിത്രീകരണം കഴിഞ്ഞ് ബന്ദിപ്പൂരിൽ നിന്ന് “തലൈവർ”നാട്ടിലേക്ക് മടങ്ങി.

ബെംഗളുരു : സാഹസിക ടെലിവിഷൻ ഷോയായ “മാൻ വേഴ്സസ് വൈൽഡ്’ ചിത്രീകരണത്തിനിടെ തനിക്ക് പരുക്കേറ്റെന്ന വാർത്ത നിഷേധിച്ച് നടൻ രജനീകാന്ത്. ബന്ദിപ്പൂർ വനത്തിൽ 2 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ അദ്ദേഹം ചെന്നെയിലേക്ക് മടങ്ങി. കയറിനു മുകളിലൂടെ നടക്കുമ്പോൾ ചെറുതായി തെന്നിവീണതല്ലാതെ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഷോയുടെ അവതാരകനായ ബെയർ ഗിൽസുമൊത്തുള്ള ചിത്രീകരണം മറക്കാൻ സാധിക്കാത്ത അനുഭവമാണെന്നും രജനി പറഞ്ഞു. “മാൻ വേഴ്സസ് വൈൽ ഡ്’ അടുത്ത എപ്പിസോഡ് ചിത്രീകരണത്തിനായി ബോളിവഡ് താരം അക്ഷയ് കുമാർ ഇന്നലെ ബന്ദിപ്പൂരിലെത്തി. ബന്ദിപ്പൂരിലെ മൂലഹൊള്ള,കൽക്കരെ റേഞ്ചിലാണ് ചിത്രീകരണത്തിന് വനംവകുപ്പ്…

Read More

ജോലി വാഗ്ദാനം ചെയ്ത് നഗരത്തിലെത്തിച്ച 19 കാരിയെ 4 ദിവസം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.

ബെംഗളൂരു :ജോലി വാഗ്ദാനം ചെയ്ത് ബംഗ്ലദേശി യുവതിയെ(19) 4 ദിവസം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ഇവിടെ നിന്നു രക്ഷപ്പെട്ട യുവതിയുടെ പരാതിയിൽ യെലഹങ്ക പൊലീസ് കേസെടുത്തു. ബംഗ്ലദേശ് നരെയ്തൽ ജില്ലയിൽ നിന്നുള്ള യുവതി കൂലിത്തൊഴിലാളികളായ രക്ഷിതാക്കളെ സഹായിക്കാൻ വേണ്ടിയാണ് ഇന്ത്യയിലേക്കു കടന്നതെന്നു പറയുന്നു. റെയിൽവേ സ്റ്റേഷനിൽ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ഇവിടെ ഒരു വീട്ടിൽ പൂട്ടിയിട്ട ശേഷം 4 ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക തൊഴിലാളി ആയാൽ പ്രതിമാസം 60000 രൂപ…

Read More
Click Here to Follow Us