നമ്മ മെട്രോയിൽ ഇനി 3 കോച്ച് ട്രെയിനുകൾ ഇല്ല!

ബെംഗളുരു : നമ്മ മെട്രോ പാതകളിൽ ഒരേസമയം 975 പേർ യാത്ര ചെയ്തിരുന്ന 3-കോച്ച് മെട്രോ ട്രെയിനുകൾക്കു വിട.

ഇനി മുതൽ ഒരേസമയം 2004 പേർക്കു യാത്രചെയ്യാവുന്ന 6-കോച്ച് ട്രെയിനുകൾ
മാത്രം.

ബയ്യപ്പനഹള്ളി-മൈസൂരു റോഡ് (പർപ്പിൾ ലൈൻ),നാഗസന്ദ-യെലച്ചനഹള്ളി (ഗ്രീൻലൈൻ) പാതകളിൽ ആദ്യഘട്ടത്തിൽ 3-കോച്ച് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

ഇവ ഘട്ടംഘട്ടമായി പരിഷ്കരിച്ച മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസി) നിലവിൽ 42 ട്രെയിനുകളാണ് ഇരുപാതകളിലുമായി സർവീസിന് ഇറക്കിയത്.

  പക്ഷിപ്പനി ഭീതി വർദ്ധിക്കുന്നു: 50-ലധികം മയിലുകൾ ചത്തു!

ഇത്തരം 6 ട്രെയിനുകൾ കൂടി ഉടൻ ഇറക്കുമെന്നു ബിഎംആർസി അറിയിച്ചു.

ദിവസേന നാലര ലക്ഷം പേർ യാത്ര ചെയ്യുന്ന നമ്മ മെട്രോയിൽ എല്ലാ ട്രെയിനും 6 കോച്ച് ആയതോടെ യാത്രക്കാർ 6 ലക്ഷം കടക്കുമെന്നാണ്
ബിഎംആർസിയുടെ പ്രതീക്ഷ.

6-കോച്ച് ട്രെയിനിൽ മുൻപിലുള്ള കോച്ച് സ്ത്രീകൾക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ അഞ്ജനപുര, കെങ്കേരി എന്നിവിടങ്ങളിലേക്കും മെട്രോ ട്രെയിൻ എത്തും.

എല്ലാം 6-കോച്ച് ട്രെയിനുകളാക്കിയെങ്കിലും കുറഞ്ഞ ഇടവേളകളിൽ സർവീസ് വേണമെന്ന ആവശ്യം ശക്തമാണ്.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

നിലവിൽ രാവിലെയും വൈകിട്ടും ഓഫിസ് സമയങ്ങളിൽ 4 മിനിറ്റ് ഇടവേളകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts