ന്യൂഡൽഹി : ജെഎൻയുവിൽ ആക്രമണം നടത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഇവരിൽ വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. എഐഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു. പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. Dr. Joy Tirkey, DCP/Crime, Delhi Police on #JNUViolence: No suspect has been detained…
Read MoreDay: 10 January 2020
നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു : നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കർണാടക ആർ ടി സി യുടെ ഐരാവത പ്ലസ് സ്കാനിയ ബസ് അപകടത്തിൽ പെട്ടു. പൊന്നപ്പേട്ട് എന്ന സ്ഥലത്തു വച്ച് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി നഗരത്തിൽ നിന്ന് പുറപ്പെട്ട ബസ് പുലർച്ചയോടെയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല, യാത്രക്കാരും ജീവനക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.
Read Moreകർഷകർക്ക് ആശ്വാസമായി മൈസൂരുവിലെ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്; തക്കാളി ഇനി 4 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
ബെംഗളൂരു: തക്കാളി കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കർഷകർക്കായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.(സി.എ.എഫ്.ടി.ആർ.ഐ) തക്കാളി നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്നതിനാൽ കർഷകർ വിലയിടിവ് കാരണം വലയുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആകും. ഇൻസ്റ്റിറ്റ്യൂട്ടിലെ പാക്കിങ് വിഭാഗമാണ് ചെലവ് കുറഞ്ഞ രീതിയിലുള്ള തെർമോസ്റ്റാറ്റ് വിദ്യയിലൂടെ തക്കാളി കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയും എന്ന് തെളിയിച്ചത്. പെട്ടെന്ന് ചീഞ്ഞു പോകുന്നതിനാൽ തക്കാളി ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ നിലവിൽ സാധ്യമല്ലായിരുന്നു. കൂടുതൽ സൂക്ഷിക്കാൻ സാധിച്ചാൽ വില ഉയരുമ്പോൾ വിപണിയിലെത്തിക്കാനുമാകും.…
Read Moreഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു!
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സനാതൻ സൻസ്തയുടെ പ്രവർത്തകനായ റുഷികേഷ് ദിയോദികർ എന്ന മുരളിയെ കർണാടക പോലീസ് പിടികൂടി. http://bangalorevartha.in/archives/18505 ജാർഖണ്ഡിലെ ധൻബാദിൽവെച്ചാണ് ഇയാളെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലയാളികൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തതും പരിശീലനവും തോക്കുകളും നൽകിയതും ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. http://bangalorevartha.in/archives/7269 സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് മുരളി. കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ പ്രധാനിയെന്നാണ് പോലീസ് മുരളിയെ വിലയിരത്തുന്നത്. ധന്‍ബാദ് ജില്ലയിലെ കത്രയിൽ വെച്ചാണ് പ്രതിയെ…
Read Moreകനത്ത മൂടൽമഞ്ഞിൽ റൺവേ കാണാതെ വിമാനമിറക്കി; പൈലറ്റിനു സസ്പെൻഷൻ
http://bangalorevartha.in/archives/41210 ബെംഗളൂരു: നവംബർ 11-ന് ബെംഗളൂരു വിമാനത്താവളത്തിൽ റൺവേ കാണാതെ വിമാനമിറക്കിയ സംഭവത്തിൽ ഗോഎയർ പൈലറ്റിനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സസ്പെൻഡ് ചെയ്തു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അമ്പത് അടി മുകളിൽനിന്ന് റൺവേ കാണാതിരുന്നിട്ടും നാഗ്‌പുർ-ബെംഗളൂരു വിമാനം പൈലറ്റ് നിലത്തിറക്കുകയായിരുന്നു. തുടർന്ന് വിമാനം റൺവേയുടെ ഇടതുഭാഗത്തേക്കു മാറിയിറങ്ങി. ഗുരുതരമായ വീഴ്ചയാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റിനും കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇരുവർക്കും ആറും മൂന്നും മാസം വീതമാണ് സസ്പെൻഷൻ.
Read Moreഉടമസ്ഥനറിയാതെ വ്യാജ സിം കാർഡുപയോഗിച്ച് തട്ടിയെടുത്തത് 45.7 ലക്ഷം!!
ബെംഗളൂരു: എൻജിനിയറിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമസ്ഥനറിയാതെ വ്യാജ സിംകാർഡുണ്ടാക്കി 45.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിജയനഗർ സ്വദേശിയായ ടി.വി. ജഗദീഷിന്റെയും ഭാര്യ മംഗളയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ പണമാണ് നഷ്ടമായത്. കമ്പനിച്ചെലവുകൾക്ക് വായ്പയായെടുത്ത പണമാണ് നഷ്ടപ്പെട്ടത്. ജഗദീഷിന്റെ പേരിലുള്ള സിംകാർഡിന്റെ പകർപ്പുണ്ടാക്കി ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് നിഗമനം. ശനിയാഴ്ച വൈകീട്ട് ജഗദീഷ് ഉപയോഗിച്ചുവന്നിരുന്ന സിം കാർഡ് പ്രവർത്തനരഹിതമായിരുന്നു. ഞായറാഴ്ച മൊബൈൽ കമ്പനിയിലേക്ക് വിളിച്ചപ്പോൾ ഇതേ നമ്പറിൽ പുതിയ സിംകാർഡ് നൽകാമെന്ന് അറിയിച്ചു. തിങ്കളാഴ്ച ജഗദീഷിന്റെ ജീവനക്കാരൻ കമ്പനിയിലെത്തി…
Read Moreമലയാളിയെ മജസ്റ്റിക്കിലുള്ള ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു : മജസ്റ്റിക്കിലെ ഗാന്ധിനഗറിലെ ഹോട്ടൽ മുറിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ സ്ഥിരതാമസക്കാരനായ ഒറ്റപ്പാലം കണ്ണിയംപുറം ചക്കമലയത്ത് അനിൽ സി നായർ (46) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനിൽ ജോലി ആവശ്യത്തിനായി ആണ് ആറിന് രാത്രി ബാംഗ്ലൂരിലെത്തിയത് . രണ്ടുദിവസമായി മുറിയിൽ നിന്ന് പുറത്ത് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വിക്റ്റോറിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചതിനുശേഷം…
Read More