ബെംഗളൂരു : ക്രിസ്തുമസിന് നാട്ടിലേക്ക് തിരക്ക് വർദ്ധിച്ചപ്പോൾ നഗരത്തിലെ മലയാളികൾ ആഗ്രഹിച്ചതാണ് ഒരു സ്പെഷൽ ട്രെയിൻ, എന്നാൽ എല്ലാ പ്രാവശ്യത്തെയും പോലെ അത് അവഗണിച്ച റെയിൽവേ, ക്രിസ്തുമസിന് ശേഷം ആളുകൾക്ക് അത്ര ഉപകാരമല്ലാത്ത ദിവസം എറണാകുളത്തേക്ക് സ്പെഷൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
Special Train 06547/06548 SBC-ERN-KJM Special Express with Special Fare to clear extra rush during Christmas & Shabarimala Puja :- pic.twitter.com/9yV0o8t0L4
— DRM Bengaluru (@drmsbc) December 24, 2019
28ന് എറണാകുളത്തേക്കും മടക്ക സർവീസ് 29ന് തിരിച്ചും പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ.
ബെംഗളൂരു-എറണാകുളം സ്പെഷ്യൽ ( 06547) ശനിയാഴ്ച വൈകീട്ട് 6:45 കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും, കണ്ടോൺമെൻറ് 6:49, കെആർ പുരം 7:10, വൈറ്റ്ഫീൽഡ് 7:21, ബംഗാർപേട്ട് 8:03, കുപ്പം 8:35, ജോലാർപേട്ട് 9:25, സേലം 10:38, ഈറോഡ് 11:35,തിരുപ്പൂർ 12:48, കോയമ്പത്തൂർ പുലർച്ചെ 1:32, പാലക്കാട് 2:42 ,തൃശ്ശൂർ 4:07, ആലുവ 4:58, എറണാകുളം ടൗൺ 6:00 എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
മടക്ക ട്രെയിൻ കെആർ പുരം വരെയാണ് (06548) എറണാകുളം ടൗൺ (നോർത്ത് ) സ്റ്റേഷനിൽ നിന്നും ഞായർ രാത്രി ഏഴിന് പുറപ്പെടും ആലുവ 7:18, തൃശ്ശൂർ 8:07, പാലക്കാട് 9:32, കോയമ്പത്തൂർ 11:12, തിരുപ്പൂർ 12:05, ഈറോഡ് 12:50, സേലം 1: 50, ജോലാർപേട്ട് പുലർച്ചെ നാലുമണി, കുപ്പം 04:36, ബംഗാർപേട്ട് 5:13 വൈറ്റ്ഫീൽഡ് 6:08, കെ.ആർ.പുരം 6:50 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.
News Published in @VVani4U
Special train to Ernakulam#Bengaluru #Karnataka#Kannada #KannadaNews pic.twitter.com/sdF2HqX0wL
— SouthWestern Railway (@SWRRLY) December 25, 2019
റിസർവേഷൻ ഉടൻ ആരംഭിക്കും 10 സ്ലീപ്പർ, മൂന്ന് തേഡ് എ സി, 2 സെക്കൻഡ് എസി രണ്ട് ലഗേജ് ജനറേറ്റർ കമ്പാർട്ട്മെന്റ് രണ്ട് ജനറൽ കമ്പാർട്ട്മെൻറ് ഉൾപ്പെടെ 19 എൽ .എച്ച്.ബി.കോച്ചുകളാണ് ഉണ്ടാവുക.