മലയാളത്തിന്റെ താര രാജാക്കന്മാർ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുമായി നേർക്കുനേർ! മലയാളത്തിലെ വൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. അതേസമയം, ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുകയാണ് മോഹൻലാലിൻറെ ബിഗ് ബ്രദർ.
എന്നാൽ, ഇരുചിത്രങ്ങളും പ്രദർശനത്തിനെത്തും മുൻപേ തന്നെ ബിഗ് ബ്രദർ, മാമാങ്കത്തിന്റെ ഒരു റെക്കോർഡ് തകർത്തു എന്നാണ് റിപോർട്ടുകൾ. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ബിഗ് ബ്രദറിന്റെ നോണ്‍-ജിസിസി ഓവര്‍സീസ് റൈറ്റ് വിറ്റുപോയത്.
ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ട ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെയും മോഹൻലാൽ ചിത്രത്തിന്റെയും നോണ്‍-ജിസിസി വിതരണവകാശം നേടിയെടുത്തത് ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് ആണ്.
പക്ഷെ, വമ്പൻ മുതൽ മുടക്കിൽ ഒരുക്കുന്ന മാമാങ്കം 125.5 യുഎസ് ഡോളറിന് ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് സ്വന്തമാക്കിയപ്പോൾ. ബിഗ് ബ്രദര്‍ 132 യുഎസ് ഡോളറിനാണ് കമ്പനി കൊണ്ടുപ്പോയത്.
ഇതോടെ മാമാങ്കത്തിന്റെ ഒരു റെക്കോര്‍ഡ് നേരിയ തോതിലാണെങ്കിലും ബിഗ് ബ്രദര്‍ മായ്ച്ചെഴുതിയിരിക്കുകയാണ്. ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. മാമാങ്കം ഡിസംബർ 12നും ബിഗ് ബ്രദർ 2020 ജനുവരിയിലുമായിരിക്കും തീയേറ്ററുകളിൽ എത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.