ബെംഗളൂരു: മന്ത്രിയാകുന്നതിന് മുമ്പ് സോമണ്ണ ജനത ബസാറിൽനിന്ന് പതിവായി തുണികൾ മോഷ്ടിക്കുമായിരുന്നുവെന്നും സോമണ്ണയുടെ പശ്ചാത്തലം എല്ലാവർക്കും അറിയാമെന്നും കുമാരസ്വാമി. മഹാലക്ഷ്മി ലേഔട്ടിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേ ആണ് കുമാരസ്വാമി ആരോപണമുന്നയിച്ചത്. സ്ഥാനമാനങ്ങൾ ലഭിക്കാൻവേണ്ടി നേതാക്കളുടെ കാലുകളിൽ വീഴുന്നതിൽ പ്രശസ്തനാണ് സോമണ്ണയെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം, ആരോപണം നിഷേധിച്ച് സോമണ്ണ രംഗത്തെത്തി. കുമാരസ്വാമി ആരോപണം തെളിയിക്കുകയാണെങ്കിൽ മരിക്കാൻ തയ്യാറാണെന്നും ഒരു തുണിക്കടയിലും ജോലി ചെയ്തിട്ടില്ലെന്നും സോമണ്ണ പറഞ്ഞു. സത്യത്തോട് അകന്നുനിൽക്കുന്ന ഇത്തരം പ്രസ്താവനകൾ കുമാരസ്വാമി നടത്തരുതെന്നും സോമണ്ണ ആവശ്യപ്പെട്ടു.
Read MoreDay: 1 December 2019
പൊതു സ്ഥലത്തെ പുകവലി ചോദ്യം ചെയ്തതിന് ഹെഡ് കോൺസ്റ്റബിളിനെ കുത്തിപ്പരിക്കേൽപ്പിച്ചു.
ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഒരുസംഘമാളുകൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ നാഗരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടിരുന്ന ഒരുസംഘമാളുകളുടെ അടുത്തെത്തി നാഗരാജ് ചോദ്യംചെയ്തപ്പോൾ സംഘത്തിലൊരാൾ പെട്ടെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തുടർന്ന് നാഗരാജിനെ തള്ളിയിട്ടശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടു. അജ്ഞാതർ പൊതുസ്ഥലത്ത് പുകവലിക്കുകയും മറ്റുശല്യങ്ങൾ ചെയ്യുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് ചോദ്യംചെയ്യാനെത്തിയതായിരുന്നു നാഗരാജും മറ്റൊരു പോലീസും. അക്രമികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് നോർത്ത് ബെംഗളൂരു ഡി.സി.പി. എൻ. ശശികുമാർ പറഞ്ഞു.
Read Moreബി.എം.ടി.സി റീലോഡഡ് വരുന്നു…. ഇത്തവണയെങ്കിലും കൃത്യമായി പ്രവർത്തിക്കും എന്ന പ്രതീക്ഷയിൽ ഉപയോക്താക്കൾ..
ബെംഗളൂരു: സ്ത്രീകൾക്ക് അവശ്യഘട്ടങ്ങളിൽ അലാം മുഴക്കാൻ കഴിയുന്നത് ഉൾപ്പെടെ ഒട്ടേറെ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി ബിഎംടിസി മൊബൈല് പരിഷ്കരിക്കുന്നു. ബസ് എത്തുന്ന ഏകദേശ സമയം ലഭ്യമാകുന്ന മൈ ബിഎം ടി സി വർഷങ്ങൾക്കു മുൻപ് ഇറക്കിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ കൃത്യമായി പ്രവർത്തിച്ചിരുന്ന ആപ്പ് പിന്നീട് പിന്നോട്ട് പോയി. ഇതിൽ ബസ് സർവീസുകളും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിരുന്നില്ല. വളരെ പ്രതീക്ഷയോടെ ഇറക്കിയ ആപ്പിന് ഇതേ തുടർന്ന് വേണ്ടത്ര ജനപ്രീതി ലഭിച്ചതുമില്ല . ഈ സാഹചര്യത്തിലാണ് 11 പുതിയ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കാൻ തീരുമാനിച്ചത്…
Read Moreഇവിടെത്തെ നായകളെല്ലാം “പുലി”കളാണ്;പുപ്പുലികൾ…
ബെംഗളൂരു : കുരങ്ങുകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് അറ്റകൈ പ്രയോഗിച്ചിരിക്കുകയായാണ് ഷിവമോഗയിലെ ഈ കർഷകൻ. വളർത്തു നായയുടെ ശരീരത്തിൽ കറുത്ത നിറത്തിൽ വരകൾ വരച്ച് കടുവയാക്കിയാണ് കർഷകൻ കുരങ്ങുകളെ തുരത്തുന്നത്. കൃഷിയിടത്തിലെ വിളകളെല്ലാം തുടർച്ചയായി കുരങ്ങുകൾ നശിപ്പിച്ചതോടെയാണ് വളർത്തുപട്ടിയെ ചയമടിച്ച് കടുവയാക്കി രംഗത്തിറക്കിയത്. ഷിവമോഗയിലെ കർഷകനായ ശ്രീകാന്ത് ഗൗഡയുടേതാണ് ഈ ആശയം. വർഷങ്ങൾക്ക് മുൻപ് കർണാടകയുടെ വടക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ കർഷകർ കടുവകളുടെ പാവകളെ ഉപയോഗിച്ച് കുരങ്ങുകളെ തുരത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ആശയം. പാവകളെ കൃഷിയിടത്തിൽ കൊണ്ടുവച്ചാൽ കുറച്ചു…
Read More