തീവണ്ടിയിൽ ഉറങ്ങിക്കിടന്ന യുവതിയെ കയറിപ്പിടിച്ചു;മലയാളി യുവാവിനെ സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടിച്ച യുവതി പോലീസിന് കൈമാറി.

ബെംഗളൂരു: കൊച്ചുവേളി – മൈസൂരു എക്സ്പ്രസ്സിൽ ഉറക്കത്തിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ പിന്തുടർന്ന് പിടിച്ച് പോലീസിൽ കൈമാറി ബംഗളൂരു സ്വദേശിനി.

നഗരത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന വി സുനീഷ് (28) ആണ് പിടിയിലായത് പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തു.

കഴിഞ്ഞ ആറിനാണ് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് .

യുവതി പറയുന്നത് പ്രകാരം എസ് 8 കോച്ചിൽ ഉറങ്ങിക്കിടക്കുന്ന തന്നെ പുലർച്ചെ നാലര കഴിഞ്ഞ് സുനീഷ് കയറി പിടിക്കുകയായിരുന്നു.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

ഞെട്ടിയുണർന്നതോടെ ഇയാൾ അടുത്ത കമ്പാർട്ട്മെൻറ്ലേക്ക് ഓടി.

പിന്നാലെ ഓടി ആളെ കണ്ടെത്തിയെങ്കിലും സുനീഷ് അറിയാത്തതായി നടിച്ചു.

അവിടെയുണ്ടായിരുന്ന ആരും സഹായിക്കാനും തയ്യാറായില്ല. തുടർന്ന് തൻറെ കമ്പാർട്ട്മെൻറ്ലേക്ക് തിരികെയെത്തി 4 സുഹൃത്തുക്കളെയും കൂട്ടി തിരിച്ചെത്തി അക്രമിയെ പിടികൂടുകയായിരുന്നു.

ടി.ടി.യെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ട്രെയിൻ തിരുപ്പത്തൂർ സ്റ്റേഷൻ എത്തുന്നതുവരെ കാത്തുനിന്നു .

തുടർന്ന് ചങ്ങല വിളിച്ചതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എത്തി . അവർക്ക് സുനീഷിനെ കൈമാറുകയായിരുന്നു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 354 എ പ്രകാരം കേസെടുത്തു.

തുടർന്ന് കേസ് ജോലാർപേട്ട റെയിൽവേ പോലീസിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
[masterslider id="10"]

Related posts