ബെംഗളൂരു : സർഗ്ഗധാര സംസ്‌കാരിക സമിതി നവംബർ 24 ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് ജലഹള്ളി ക്രോസ്സ് ദീപ്തി വെൽഫയർ ഹാളിൽ വച്ച്, “നാടും നാടകവും”(കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാടക കാലത്തെകുറിച്ച് ഒരവലോകനം) എന്ന പരിപാടി നടത്തുന്നു. കാളിദാസ് പുതുമന മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ, ബാംഗ്ലൂരിലെ പ്രശസ്തരായ നാടക കലാകാരന്മാരെ ആദരിയ്ക്കുന്നു.9964352148. 9036288360.
Read MoreDay: 11 November 2019
ഡിസംബറിങ്ങെത്തി,കൊടും തണുപ്പും, പാതയോരത്ത് അന്തിയുറങ്ങുന്നവർക്ക് കരുതലിന്റെ ചൂടുപകരാൻ നാലാം വർഷവും കമ്പിളിപ്പുതപ്പുമായി അവരെത്തുന്നു;ബി.എം.എഫിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്കും സഹകരിക്കാം.
ഡിസംബറായാൽ സഹിക്കാവുന്നതിലും അപ്പുറമാണ് ഈ നഗരത്തിലെ തണുപ്പ്….. അരപ്പട്ടിണിയും കീറിയഉടുപ്പും ആകെ സമ്പാദ്യമായി തെരുവോരങ്ങളിൽ അലയുന്ന പാവങ്ങൾക്ക് മരംം കോച്ചുന്ന ഈ മഞ്ഞുകാലത്തേക്കു നീക്കിയിരിപ്പായി എന്തുണ്ടാവും ? കഴിഞ്ഞകാലത്തെ വേദന നിറഞ്ഞ ഓർമ്മകൾ മാത്രം അല്ലേ…… ബെംഗളൂരു നഗരത്തിൽ തീർത്തും ദയനീയമായ സാഹചര്യങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് തുടർച്ചയായി നാലാം വർഷത്തിലും കമ്പിളപ്പുതപ്പ് വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് BMF Charitable ട്രസ്റ്റ് കൂട്ടായ്മ മലയാളി കൂട്ടായ്മ. രണ്ടുനേരത്തെ ഭക്ഷണവും കേറിക്കിടക്കാനൊരിടവും സ്വപ്നം കാണാൻപോലും കഴിയാതെ ഓരോ ദിവസവും തള്ളിനീക്കുന്ന അശരണരെ കണ്ടെത്തി അവർക്കാവുന്ന സഹായം ചെയ്യാൻ…
Read Moreനഗരത്തിൽ ചെറിയ വീടുകൾക്ക് ആവശ്യക്കാരേറെ; വൻകിട ഫ്ളാറ്റുകളുടെ വിൽപ്പനയിലും ഇടിവ്
ബെംഗളൂരു: നഗരത്തിൽ ജോലിക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി എത്തുന്നവർ താമസസ്ഥലം കണ്ടെത്താൻ പാടുപെടുന്നു. ഉയർന്ന വാടകയുള്ള വലിയവീടുകൾ മുമ്പുള്ളതിനെക്കാൾ ഉണ്ടെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ വാടകയുള്ള വീടുകളാണു കിട്ടാനില്ലാത്തത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും വിവിധ തൊഴിൽമേഖലകളിലെ ജോലിനഷ്ടവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വൻകിട ഫ്ളാറ്റുകളുടെ വിൽപ്പനയിലും കുറവുണ്ടായതോടെ നിർമാതാക്കൾ വിലയിൽ കുറവ് വരുത്തുകയാണ്. വൻ മുതൽമുടക്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണവും കുറയുന്നു. വലിയ വാടകയുള്ള വീടുകളുപേക്ഷിച്ച് ചെറുകിട വീടുകളിലേക്കും പേയിങ് ഗസ്റ്റ് നിലയിലേക്കും ആളുകൾ മാറുന്നതാണ് ചെറിയ വാടകയുള്ള വീടുകളുടെ ലഭ്യതയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. ഐ.ടി. ജീവനക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ചെറുവാടകയുള്ള…
Read More14 മുതൽ 17 വരെ മെട്രോ മുടങ്ങും!
ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഭാഗമായി ഗ്രീൻ ലൈനിൽ രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി.റോഡ്) 14 മുതൽ 17 വരെ അടച്ചിടും. ബൊമ്മ സാന്ദ്രയിൽ നിന്ന് തുടങ്ങുന്ന യെല്ലോ ലൈൻ പാതയുമായി ആർ.വി.റോഡ്സ്റ്റേഷൻ കൂട്ടിയിണക്കുന്ന ഭാഗമായാണിത്. 14 പുലർച്ചെ അഞ്ചുമുതൽ 17 രാത്രി 11 മണിവരെയാണ് സർവീസുകൾ പൂർണമായി നിർത്തി വയ്ക്കുന്നത്. ആർ.വി.റോഡ് -യെലച്ചനഹള്ളി പാതയിലേയും ബയപ്പനഹള്ളി – മൈസൂർ റോഡ് ട്രെയിൻ സർവീസുകളെ ബാധിക്കുകയില്ല. യെലച്ചന്നഹളളി -നാഗസാന്ദ്ര പാതയിൽ 18 പുലർച്ചെ 5 മുതൽ ട്രെയിൻ സർവീസ് പൂർണതോതിൽ പുനരാരംഭിക്കും.…
Read Moreതീവണ്ടിയിൽ ഉറങ്ങിക്കിടന്ന യുവതിയെ കയറിപ്പിടിച്ചു;മലയാളി യുവാവിനെ സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടിച്ച യുവതി പോലീസിന് കൈമാറി.
ബെംഗളൂരു: കൊച്ചുവേളി – മൈസൂരു എക്സ്പ്രസ്സിൽ ഉറക്കത്തിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ പിന്തുടർന്ന് പിടിച്ച് പോലീസിൽ കൈമാറി ബംഗളൂരു സ്വദേശിനി. നഗരത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന വി സുനീഷ് (28) ആണ് പിടിയിലായത് പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തു. കഴിഞ്ഞ ആറിനാണ് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് . യുവതി പറയുന്നത് പ്രകാരം എസ് 8 കോച്ചിൽ ഉറങ്ങിക്കിടക്കുന്ന തന്നെ പുലർച്ചെ നാലര കഴിഞ്ഞ് സുനീഷ് കയറി പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്നതോടെ ഇയാൾ അടുത്ത കമ്പാർട്ട്മെൻറ്ലേക്ക് ഓടി.…
Read More