ബെംഗളൂരു : സർവീസ് മുടങ്ങിയ വാടക സ്കാനിയ ബസുകൾക്ക് പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തി കേരള ആർടിസി. ടെസ്റ്റിന് എന്ന പേരിൽ പിൻവലിച്ച പത്തനംതിട്ട, കോട്ടയം സ്കാനിയ സർവീസുകൾക്കാണ് പകരം ബസ്സുകൾ ഏർപ്പെടുത്തിയത്. ഇവയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. അതേസമയം പത്തനംതിട്ടയിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് ഉള്ളൂ. വായ്പാ തവണ മുടങ്ങിയതിനെത്തുടർന്ന് കരാർ കമ്പനി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ബംഗളൂരു തിരുവനന്തപുരം എസി സർവീസ് കേരള ആർടിസി സ്വന്തം സ്കാനിയ ബസുകൾ ഉപയോഗിച്ച് പുനരാരംഭിക്കും എന്നും അധികൃതർ അറിയിച്ചു. കോട്ടയം മംഗളൂരു റൂട്ടിലെ…
Read MoreDay: 4 November 2019
പ്രളയത്തെത്തുടർന്നുള്ള തിരിച്ചടിയിൽനിന്ന് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല കരകയറുന്നു
ബെംഗളൂരു: കഴിഞ്ഞവർഷവും ഈവർഷവും കനത്തമഴകാരണം സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം തിരക്കു കുറഞ്ഞിരുന്നു. ചില സ്ഥലങ്ങൾ അപകടഭീഷണിയെത്തുടർന്ന് അടച്ചിടുകയുംചെയ്തിരുന്നു. എന്നാൽ, ഒക്ടോബർ പകുതി കഴിഞ്ഞതോടെ വിനോദസഞ്ചാരരംഗത്ത് ഉണർവുണ്ടായതായി കർണാടക ടൂറിസം വികസന കോർപ്പറേഷൻ(കെ.എസ്.ടി.ഡി.സി.) അറിയിച്ചു. ദസറ, ദീപാവലി അവധികളോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കനുഭവപ്പെട്ടു. മൈസൂരു, മടിക്കേരി, ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ സ്ഥലങ്ങളിലെ കെ.എസ്.ടി.ഡി.സി.യുടെ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ‘ബുക്കിങ്’ ഭേദപ്പെട്ടിട്ടുണ്ട്. ബുക്കിങ്ങിൽ 50 ശതമാനം വർധനയുണ്ടായതായി അധികൃതർ വ്യക്തമാക്കി. ഹംപിയിൽ വെള്ളപ്പൊക്കമുണ്ടായി പൈതൃകസ്മാരകങ്ങളെല്ലാം വെള്ളത്തിലായിരുന്നെങ്കിലും ഇപ്പോൾ സന്ദർശകരെത്തിത്തുടങ്ങി. കെ.എസ്.ടി.ഡി.സി.യുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷം…
Read Moreകെ.എസ്.ആർ.ടി.സിക്ക് പുതിയ കസ്റ്റമർ സപ്പോർട്ട് നമ്പർ!
ബെംഗളൂരു :കർണാടക ആർ ടി സിക്ക് പുതിയ കസ്റ്റമർ കെയർ നമ്പർ നിലവിൽ വന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ നമ്പർ 9449596666 ആണ്. ഈ മാസം ഒന്നാം തീയതി മുതൽ ഈ നമ്പർ നിലവിൽ വന്നിട്ടുണ്ട്.
Read Moreഇന്ത്യക്കെതിരായ ആദ്യ ടി-20യില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി-20യില്‍ ബംഗ്ലാദേശിന് വിജയം. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം നേടി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. 43 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ വിജയത്തിന്റെ കാരണക്കാരന്‍. സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നെയിം (26), ലിറ്റണ്‍ ദാസ് എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന്…
Read Moreയെദ്യൂരപ്പയുടെ വിവാദ വീഡിയോ; കർണാടകസർക്കാരിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്
ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. നിയമസഭാംഗങ്ങളുടെ രാജി ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ ആസൂത്രണഫലമാണെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ജനാധിപത്യവിരുദ്ധനടപടിയിലൂടെ അധികാരത്തിലെത്തിയ ബി. ജെ.പി. സർക്കാരിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹുബ്ബള്ളിയിൽ പാർട്ടിനേതാക്കളോട് സംസാരിക്കുന്ന യെദ്യൂരപ്പയുടെ വീഡിയോ പുറത്തായത് ബി.ജെ.പി.യെ കടുത്ത പ്രതിസന്ധിയിലാക്കി. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ എം.എൽ.എ.മാരുടെ രാജിയിൽ പങ്കില്ലെന്ന ബി.ജെ.പി.യുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. രാജിവെച്ച എം.എൽ.എ.മാരെ അയോഗ്യരാക്കിയ നടപടിക്കെതിരേ നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനും കോൺഗ്രസ്…
Read Moreബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നത് കേരള ആർ.ടി.സി. നിർത്തുന്നു
ബെംഗളൂരു: ബസ് വാടകയ്ക്ക് നൽകിയിരുന്ന മഹാരാഷ്ട്രയിലെ വിക്രം പുരുഷോത്തം മാനെ മഹാ വോയേജ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് കോർപ്പറേഷൻ. ഇതിന്റെഭാഗമായി കമ്പനിക്ക് ടെർമിനേഷൻ നോട്ടീസ് അയച്ചതായാണ് വിവരം. വായ്പാതവണ മുടങ്ങിയതിന്റെപേരിൽ കഴിഞ്ഞദിവസങ്ങളിലായി രണ്ടു സ്കാനിയ ബസുകൾ ധനകാര്യസ്ഥാപനം പിടിച്ചെടുത്തിരുന്നു. ഇത് കേരള ആർ.ടി.സി.ക്ക് കളങ്കം വരുത്തുമെന്നതിനാലാണ് ബസ് വാടകയ്ക്ക് നൽകുന്ന കമ്പനിയുമായുള്ളബന്ധം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസമായി മഹാവോയേജ കമ്പനി വായ്പാ കുടിശ്ശിക വരുത്തിയതിനെത്തുടർന്നായിരുന്നു ധനകാര്യ സ്ഥാപനം രണ്ട് സ്കാനിയ ബസുകൾ കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഒരു ബസ് മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിന്…
Read Moreസ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു 4 പേർ മരിച്ചു;13 പേർക്ക് പരിക്ക്.
ബെംഗളൂരു: തുമുകുരുവിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. ദേശീയ പാത 48 ൽ ഷിറയിൽ നിന്നും തുമുക്കുരുവിലേക്കു വരുന്ന ബസ് ആണ് ഭാരം കയറ്റി പോകുന്ന ലോറിയുമായി കൂട്ടിയിടിച്ച്. സ്വകാര്യ ബസിലെ ഡ്രൈവറും രണ്ട് ക്ലീനർമാരും ഒരു യാത്രക്കാരനും തൽസമയം മരിച്ചു. പരിക്കുപറ്റിയ 13 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ നിന്ന് തെന്നി സമീപത്തുള്ള തടാകത്തിലേക്ക് മറിഞ്ഞു.
Read More