ബെംഗളൂരു :അഴിമതിക്ക് പേരുകേട്ടവരാണെന്ന അപഖ്യാതി ഉണ്ടെങ്കിലും ചില സമയത്ത് സിറ്റി പോലീസിന്റെ കൃത്യനിർവഹണ ചാരുത കണ്ടാൽ ഏതൊരു സാധാരണക്കാരനും അൽഭുതപ്പെട്ടു പോകും, അങ്ങനെ ഒരു വാർത്തയാണ് താഴെ. സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസ് ഒറ്റദിവസംകൊണ്ട് പിടികൂടിയത് 21 കവർച്ചക്കാരെ. ഇവരിൽ നിന്നും 90.20 ലക്ഷം രൂപയുടെ കവർച്ച മുതലും പിടിച്ചെടുത്തു. ആഡംബര ബൈക്കുകൾ ഉൾപ്പെടെ 30 ഇരുചക്രവാഹനങ്ങൾ കവർച്ചചെയ്ത 5 പേർ അറസ്റ്റിലായി. ഇവർക്കു പുറമേ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിലായി.
Read MoreDay: 20 September 2019
യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ 2 മാസത്തിനുള്ളിൽ നിലംപൊത്തും!
ബെംഗളൂരു : യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ തകരുമെന്ന പ്രവചനവുമായി ഹവേരി ജില്ലയിലെ കോഡി മഠത്തിലെ സന്യാസി ശിവയോഗി രാജേന്ദ്ര സ്വാമി. കാര്‍ത്തിക മാസം അവസാനിക്കുന്നതിന് മുമ്പ് യെഡിയൂരുപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീഴുമെന്നാണ് ശിവേന്ദ്ര യോഗി സ്വാമി പ്രവചിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന കാര്‍ത്തികമാസം നവംബര്‍ 26 നാണ് അവസാനിക്കുക. ഇതിനുമുമ്പ് യെഡിയൂപ്പ സര്‍ക്കാര്‍ താഴെവീഴാന്‍ സാധ്യതയെന്നാണ് ശിവേന്ദ്രയോഗിയുടെ പ്രഖ്യാപനം. ഇതിന് മുമ്പ് താന്‍ നടത്തിയ പല പ്രവചനങ്ങളും സത്യമായി മാറിയിട്ടുണ്ടെന്നും ഇതും അങ്ങനെത്തന്നെ സംഭവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന്…
Read Moreഹൈദരാബാദ് കർണാടകയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി;പ്രദേശത്തിന് “കല്യാണ കർണാടക”എന്ന് പേര് നൽകി മുഖ്യമന്ത്രി;പ്രത്യേക സെക്രട്ടറിയേറ്റ് സ്ഥാപിച്ച് വികസന ഫണ്ടുകൾ അതുവഴി ചെലവഴിക്കുമെന്നും യെദിയൂരപ്പയുടെ വാഗ്ദാനം.
ബെംഗളൂരു : കർണാടകയിലെ ഏറ്റവും കുറവ് വികസന പ്രവർത്തനങ്ങൾ എത്തിയ മേഖലയാണ് ഉത്തര കർണാടക, ദക്ഷിണ കർണാടക, ബെംഗളൂരു നഗരം, തീരദേശ കർണാടക, മലനാട് എന്നിവയെ അപേക്ഷിച്ച് ഉത്തര കർണാടകയുടെ നില പരിതാപകരമാണ്, അതിൽ തന്നെ വടക്ക് കിഴക്ക് ഭാഗം തെലങ്കാനയുമായി ചേർന്നു നിൽക്കുന്ന ഭാഗം വികസനത്തിൽ വളരെ പിറകോട്ടാണ്. ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന ഈ പ്രദേശം ഹൈദരാബാദ് കർണാടക എന്നാണ് അറിയപ്പെട്ടിരുന്നത്. കലബുറഗി (പഴയ ഗുൽബർഗ), കൊപ്പാൾ, റായ്ച്ചൂർ, ബെള്ളാരി, ബിദർ,യാദ് ഗിർ ജില്ലകൾ ആണ് ഈ മേഖലയിൽ വരുന്നത്. ഇവിടുത്തെ…
Read Moreചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇനി ചരിത്ര൦!!
ബെംഗളൂരു: വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു… ഇതുവരെ പ്രതീക്ഷ കൈവിടാതിരുന്ന ഐഎസ്ആര്‍ഒ അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിക്രം ലാന്‍ഡറുമായി എങ്ങനെ ബന്ധം നഷ്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. 14 ദിവസത്തെ ചാന്ദ്ര പകല്‍ അവസാനിക്കുന്നതിനൊപ്പം വിക്ര൦ ലാന്‍ഡറുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഐഎസ്ആര്‍ഒ സെപ്റ്റംബര്‍ 7ന് വിക്ര൦ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രം ലാന്‍ഡറിന്‍റെ ബാറ്ററിയുടെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. അതായത്, വിക്രം…
Read Moreഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
ന്യൂഡൽഹി: ഒക്ടോബര്‍ 22നാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കിട്ടാക്കടം കര്‍ശനമായി പിരിച്ചെടുക്കുക, ബാങ്കിങ് മേഖലയിലെ ഉദാരവത്കരണ നടപടികള്‍ ഉപേക്ഷിക്കുക, ഉപഭോക്താക്കളെ പിഴിയുന്ന ചാര്‍ജ് വര്‍ധനകള്‍ പിന്‍വലിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍…
Read Moreകെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് തീവണ്ടിതട്ടി മരിച്ചു
ബെംഗളൂരു: കണ്ണൂർ പാനൂർ ചെറ്റകണ്ടി പനംപറത്ത് കൃഷ്ണന്റെയും ശാരദയുടെയും മകൻ ഷിനോജ് (32) ആണ് മരിച്ചത്. ഹെഗ്‌ഡെ നഗറിലെ ബേക്കറിയിൽ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ഷിനോജിനെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഉച്ചയോടെ കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കെ.ആർ. പുരം പോലീസ് കേസെടുത്തു. ശിവാജി നഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്കു ശേഷം കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്താടെ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. സഹോദരങ്ങൾ: ഷിംജിത്ത്, ഷിൽമ.
Read Moreനൈസ് റോഡിനും പുറമെ ഒരു റിംഗ് റോഡ് !12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പെരിഫറിൽ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യമാകുന്നു;റോഡിന്റെ വീതി 100 മീറ്റർ! പദ്ധതി ചെലവ് 11950 കോടി; 3 വർഷം കൊണ്ട് പൂർത്തിയാകും.
ബെംഗളൂരു : നൈസ് റോഡിനും പുറമെ ഒരു റിംഗ് റോഡ് കൂടി വരുന്നു, കുമാരസ്വാമി സർക്കാരിൻറെ മേൽപ്പാല ഇടനാഴി പദ്ധതി റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴും 111950 കോടി രൂപയുടെ പെരിഫറൽ പദ്ധതിക്ക് അംഗീകാരം നൽകി ബി.ജെ.പി സർക്കാർ. ഇതോടെ ബംഗളൂരുവിലെ പ്രാന്തപ്രദേശങ്ങളിൽ കൂട്ടിയിണക്കുന്ന 12 വർഷം പഴക്കമുള്ള പദ്ധതി വീണ്ടും ജീവൻ വച്ചു. 2007 തുടക്കമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കലും മറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ കാരണം 11 വർഷത്തോളം ഓളം വിസ്മൃതിയിലാണ്ടു കിടക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ കോൺഗ്രസ് സർക്കാരാണ് പദ്ധതി വീണ്ടും സജീവമാക്കിയത്…
Read Moreലോകത്ത് ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.
ബെംഗളൂരു : ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളങ്ങളിൽ ബെംഗളൂരു ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വർഷം 3.2 കോടി പേർ യാത്ര ചെയ്ത വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് 29% വളർച്ച. എ.സി.എ (എയർപോർട്ട് കൗൺസിൽ ഇന്ത്യ) യുടെ കണക്ക് പ്രകാരം ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനം ഹൈദരാബാദിനാണ്. ഏറ്റവും അധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ 7 കോടി യാത്രക്കാർ യാത്ര ചെയ്ത ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം 16 സ്ഥാനത്താണ്.
Read More