പിഴത്തുക ഉയർത്തിയത് ഫലം കണ്ടു;പുതിയ ഡ്രൈവിങ് ലൈസൻസിനപേക്ഷിക്കാൻ കൂട്ടയിടി;ലഭിച്ചത് റെക്കാർഡ് അപേക്ഷകൾ.

ബെംഗളൂരു : ട്രാഫിക് നിയമലംഘനങ്ങൾക്കു ഉള്ള പിഴ പത്തിരട്ടി വരെയാക്കി ഉയർത്തിയതിനു ശേഷം ഈ മാസം 15 വരെ സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചത് 3.2 ലക്ഷം പേർ. കുറഞ്ഞ ദിവസം കൊണ്ട് ഇത്രയധികം പേർ അപേക്ഷ നൽകുന്നത് ഇതാദ്യമാണെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും വ്യാജ ലൈസൻസ് ഉപയോഗിച്ചു വാഹനങ്ങൾ ഓടിച്ചിരുന്നവരെല്ലാം അമിതമായ പിഴയിൽ ആശങ്കപ്പെടുകയാണ് ലൈസൻസിന് അപേക്ഷിച്ചത് എന്ന് വേണം മനസ്സിലാക്കാൻ.

Read More

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കാൻ റെയിൽവേക്ക് താൽപ്പര്യമില്ല!

ബെംഗളൂരു : കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ വിളിച്ചു കൂട്ടിയ തിരുവനന്തപുരം ,പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ ഉൾപ്പെട്ട എംപിമാരുടെ യോഗത്തിൽ ആവശ്യങ്ങൾ ഉയർന്നപ്പോഴാണ് റെയിൽവേ നയം വ്യക്താക്കിയത്. ബംഗളുരുവിൽ ടെർമിനലുകൾ ഒഴിവില്ല എന്ന കാരണത്താലാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ആവില്ലെന്ന ആകില്ലെന്ന് മറുപടി . ഉത്സവകാലത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ട് എന്നാണ് ഇതിനു പറഞ്ഞ ന്യായം. ഇക്കഴിഞ്ഞ ഓണത്തിന് എല്ലാവരും സ്വകാര്യ ബസ് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് ഉറപ്പാക്കിയതിന്…

Read More

രാത്രിയാത്രാ നിരോധനത്തിൽ ഇളവു നേടാനായി കർണാടകയുമായും കേന്ദ്രവുമായും ചർച്ച നടത്താൻ കേരളം.

ബെംഗളൂരു : ദേശീയപാത 766 ലെ രാത്രി യാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാറുമായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കർണാടക മുഖ്യമന്ത്രിയുമായും ചർച്ച നടത്തും. ദേശീയപാത 766 ഗതാഗതം തുടരേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ ധരിപ്പിക്കും. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ യുമായി ചർച്ച നടത്തുന്നതിനായി മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തി. ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി നേതൃത്വവും യെദിയൂരപ്പയെ കാണാൻ ഈ മാസം നഗരത്തിലെത്തും.

Read More

ദസറക്ക് എത്തുന്നവർക്കായി കിടിലൻ പാക്കേജുകളുമായി കെ.എസ്.ആർ.ടിസി.

ബെംഗളൂരു : മൈസൂരു ദസറ കാണാനെത്തുന്നവർക്ക് ആയി പ്രത്യേക ടൂർ പാക്കേജുമായി കർണാടക ആർടിസി. മൈസൂരുവിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ജല ദർശനി, കുന്നുകൾ കേന്ദ്രീകരിച്ചുള്ള ഗിരി ദർശിനി, ദേവാലയങ്ങളെ ബന്ധിപ്പിച്ചുള്ള ദേവദർശിനി പാക്കേജുകളും സമീപ ജില്ലകളിലേക്ക് ഉള്ള യാത്രകളും ആണുള്ളത് . ഈ മാസം 29 മുതൽ ഒക്ടോബർ 13 വരെയാണ് പാക്കേജുകൾ നടപ്പിലാക്കുക. കെഎസ്ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഉറപ്പാക്കാം. മൾട്ടി ആക്സിൽ ബസുകളിലും ഉള്ള ഏകദിന പാക്കേജുകൾ ഇവയാണ്. 1) ഊട്ടി : ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ് (മുതിർന്നവർക്ക്…

Read More

ജോജുവിന്‍റെ ‘ജോസഫി’ല്‍ ഇനി തമിഴിൽ ആർകെ സുരേഷ്!!

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ജോസഫ്.ചിത്രത്തിന്‍റെ തമിഴ് റീമേക്ക് വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ജോസഫിന്‍റെ സംവിധായകന്‍ പദ്മകുമാര്‍ തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി ജോജു തകര്‍ത്തഭിനയിച്ച ചിത്രം തമിഴിലെത്തുമ്പോള്‍ നായകനാകുന്നത് നിർമ്മാതാവും നടനുമായ ആർകെ സുരേഷാണ്. നവംബറിൽ ഷൂട്ടി൦ഗ് ആരംഭിക്കുന്ന ചിത്രം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായിരുന്നു ചിത്രത്തില്‍ ജോജു അഭിനയിച്ചത്. ‘മാന്‍ വിത് സ്‌കാര്‍’ എന്നാണ് ടാഗ് ലൈനില്‍ ഒരുങ്ങിയ…

Read More

പഴയ ചെരിപ്പുകൾക്ക് നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് പ്രതിഷേധം!!

ബെംഗളൂരു: പ്രളയദുരിതാശ്വാസം ലഭിക്കാത്തതിന് വേറിട്ട പ്രതിഷേധവുമായി ബെലഗാവിയിലെ ജനങ്ങൾ. പഴയ ചെരിപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. കന്നഡ സംഘടനാ പ്രവർത്തകരും സാമൂഹികപ്രവർത്തകരും ചേർന്നായിരുന്നു പ്രതിഷേധിച്ചത്. ഈ ചെരിപ്പുകൾ ലേലംചെയ്ത് ലഭിച്ച 69 രൂപ സർക്കാരിന് നൽകുമെന്ന് സമരക്കാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ പേരെഴുതിയ ചെരിപ്പിന് ഒരു രൂപമുതൽക്കായിരുന്നു ലേലംവിളി തുടങ്ങിയത്. അവസാനം അഞ്ചുരൂപയ്ക്ക് പ്രദേശത്തെ കർഷകക്കൂട്ടായ്മ സ്വന്തമാക്കി. വടക്കൻ കർണാടകയിൽനിന്നുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ഗോവിന്ദ് കർജോൾ എന്നിവരുടെ പേരിലും ചെരിപ്പുകൾ ലേലത്തിനുവെച്ചിരുന്നു. നേതാക്കളായ പ്രഹ്ളാദ്…

Read More

ഡി.കെ. ശിവകുമാറിന്റെ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യാപേക്ഷ വാദംകേൾക്കാനായി വ്യാഴാഴ്ചത്തേക്കു മാറ്റി. പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിന്റെ കോടതിയിൽ കേസ് ബുധനാഴ്ച പരിഗണനയ്ക്കെടുത്തപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജന്റെ അസൗകര്യം പരിഗണിച്ച് കേസ് മാറ്റിവെക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശിവകുമാർ. ഈമാസം മൂന്നിനാണ് അദ്ദേഹം അറസ്റ്റിലായത്.

Read More
Click Here to Follow Us