ബെംഗളൂരു :സ്വന്തം വീഡിയോ മൊബൈലിൽ പകർത്തി ഷെയർ ചെയ്തതിന് ശേഷം യുവതി തൂങ്ങിമരിച്ചു.വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേവനഹള്ളി സിറ്റിയിൽ വാടകക്ക് താമസിക്കുന്ന മഞ്ജുള (36) ആണ് ആത്മഹത്യ ചെയ്തത്, വീട്ടുടമസ്ഥനുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടുടമ സ്ഥിരമായി ഇവരോട് വീട് ഒഴിഞ്ഞു കൊടുക്കാൻ പറയുകയും തുടർന്നുള്ള വാഗ്വാദങ്ങളും അരങ്ങേറാറുണ്ട്. 36 സെക്കന്റ് നീളമുള്ള വീഡിയോ റെക്കാർഡ് ചെയ്തതിന് ശേഷം യുവതി ഫാനിൽ തൂങ്ങുകയായിരുന്നു. വീഡിയോയിൽ യുവതി പറയുന്നത് ഇപ്രകാരമാണ് “അവർ ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു, എന്റെ താലി വരെ…
Read MoreDay: 19 June 2019
“പുറത്തുനിന്നു നോക്കുന്നവർക്കു ഞാൻ മുഖ്യമന്ത്രിയാണ്.എന്നാൽ ദിവസവും വേദനയിലൂടെയാണു കടന്നുപോകുന്നത്.വേദന പുറത്തു പറയാനും കഴിയില്ല”ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന കദനകഥ വിവരിച്ച് കുമാരസ്വാമി.
ബെംഗളൂരു :കർണാടകയിൽ സഖ്യകക്ഷികളായ കോൺഗ്രസും ജനതാദളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകൾ പറയാതെ പറഞ്ഞ് മുഖ്യമന്ത്രി കുമാരസ്വാമി. ‘പുറത്തുനിന്നു നോക്കുന്നവർക്കു ഞാൻ മുഖ്യമന്ത്രിയാണ്. എന്നാൽ ദിവസവും വേദനയിലൂടെയാണു കടന്നുപോകുന്നത്. വേദന പുറത്തു പറയാനും കഴിയില്ല . കാരണം അതു പറഞ്ഞാൽ ആരാണു ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക’– കുമാരസ്വാമി ചോദിച്ചു. ഭരണസംവിധാനങ്ങൾ നല്ലരീതിയിൽ മുന്നോട്ടുപോകണം. അതിനായി സർക്കാർ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ഉദ്യോഗസ്ഥരിൽ നിറയ്ക്കണം. അതു തന്റെ കടമയാണെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യസർക്കാരിന്റെ വിഷമതകളെക്കുറിച്ച് ഇതാദ്യമായല്ല കുമാരസ്വാമി തുറന്നടിക്കുന്നത്. നേരത്തേ ബെംഗളൂരുവിൽ നടന്നൊരു ചടങ്ങിൽ…
Read Moreപോലീസുകാരിയെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു.
ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു. ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയില്‍ അധികം മുന്നോട്ട് പോകില്ലെന്നും അവര്‍…
Read Moreലോക് സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവി; സംസ്ഥാനത്ത് പി.സി.സി പിരിച്ചുവിട്ടു;പ്രസിഡൻറും വർക്കിംഗ് പ്രസിഡന്റും തുടരും.
ബെംഗളൂരു : നിരവധി ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടതായി ഹൈക്കമാന്റ് അറിയിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മലയാളിയായ കെ സി വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അദ്ധ്യക്ഷനായ ദിനേശ് ഗുണ്ടു റാവുവും വർക്കിംഗ് പ്രസിഡന്റും തുടരും.കർണാടക കോൺഗ്രസിൽ പടലപ്പിണക്കങ്ങൾക്ക് ഒരു കുറവുമില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലും ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലും രണ്ട് ഗ്രൂപ്പുകളാണ് പ്രബലമായി നിലവിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ആയിരുന്ന മല്ലികാർജുൻ ഖർഗെ ക്ക് വരെ സംസ്ഥാനത്ത് തോൽവി അറിയേണ്ടി വന്നു. ബെംഗളൂരു…
Read Moreകുടകിൽ കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്; മുൻകരുതലുകൾ കർശനമാക്കാൻ നിർദ്ദേശം
ബെംഗളൂരു: കഴിഞ്ഞ വർഷകാലത്ത് കർണാടകയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയാണ് കുടക്. മണ്ണിടിച്ചിൽ രൂക്ഷമായ ഇവിടെ നൂറുകണക്കിന് വീടുകളാണ് തകർന്നിരുന്നത്. 147 പേർ മരിക്കുകയുമുണ്ടായി. വ്യാഴാഴ്ചയോടെ കാലവർഷം കനക്കുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കുടകിൽ മുൻകരുതലുകൾ കർശനമാക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ആന്നീസ് കെ.ജോയ് നിർദേശിച്ചു. പ്രകൃതിക്ഷോഭമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാടകവീടുകളിൽ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് മൂന്നുമാസത്തെ വാടക നൽകാനും തീരുമാനിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട വകുപ്പധികൃതരോട് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. അസുഖബാധിതരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ…
Read Moreലോകകപ്പ് മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍!
മാഞ്ചെസ്റ്റര്‍: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പായിച്ച താരമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ നേടിയത്. വെറും 71 പന്തില്‍ നിന്ന് 17 സിക്‌സും നാലു ബൗണ്ടറിയുമടക്കം 148 റണ്‍സാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. മോര്‍ഗന്‍റെ 13-ാം ഏകദിന സെഞ്ചുറിയും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഗെയിലിന്‍റെ 16 സിക്സറുകളെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ മറികടന്നത്. സിംബാവേയ്ക്കെതിരെ 2015 ലെ ലോകകപ്പിലായിരുന്നു ഗെയിലിന്‍റെ നേട്ടം. ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, എബിഡി വില്ലിയേഴ്സ്,…
Read Moreകാറിനുള്ളില്‍ യഥേഷ്ടം മദ്യപാനവും ലൈംഗികതയും; യൂബറിന്‍റെ സെല്‍ഫ് ഡ്രൈവി൦ഗ് സിസ്റ്റം ഉണ്ടാക്കുന്ന മാറ്റങ്ങൾ!!
ഓട്ടോണമസ് കാറുകള്‍ മനുഷ്യാധ്വാനവും കുറയ്ക്കുമെന്ന് ഒറ്റവാക്കില്‍ പറയാം. കര്‍ശനവും കണിശവുമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ കുറയും. 2016ല്‍ തുടങ്ങിയ പരീക്ഷണങ്ങളുടെ ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ വേണ്ടാത്ത കാറിന്‍റെ പ്രൊഡക്ഷന്‍ സ്‌പെക്കിനെ അവതരിപ്പിച്ചത്. വോള്‍വോയുടെ എക്‌സ്.സി 90 എസ്.യു.വിയെ യൂബറിന്‍റെ സെല്‍ഫ് ഡ്രൈവി൦ഗ് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവറില്ലാതെ ഓടുന്ന കാറാക്കി മാറ്റുകയായിരുന്നു. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. എന്നാല്‍, ഡ്രൈവറില്ലാത്ത ഈ കാറുകള്‍ നിരത്തുകളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അറിയണ്ടേ? ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍…
Read Moreവേണുഗോപാലിനെ”ബഫൂൺ”എന്ന് വിളിക്കുകയും സിദ്ധരാമയ്യയേയും ഗുണ്ടുറാവുവിനേയും കണക്കറ്റ് വിമർശിക്കുകയും ചെയ്ത ശിവാജി നഗർ എംഎൽഎ റോഷൻ ബേഗിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു.
ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് കർണാടകയുടെ ചുമതലയുള്ള ദേശീയ നേതാവ് കെ.സി.വേണുഗോപാലിനെ ബഫൂൺ എന്ന് വിശേഷിപ്പിക്കുകയും സഖ്യ സർക്കാറിന്റെ എകോപന സമിതി അദ്ധ്യക്ഷൻ സിദ്ധരാമയ്യയെയും കെപിസിസി പ്രിസിഡൻറ് ദിനേഷ് ഗുണ്ടുറാവുവിനേയും വിമർശിക്കുകയും ചെയ്ത ശിവാജി നഗർ എം എൽ എ റോഷൻ ബേഗിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്നതിനാലാണ് സസ്പെൻഷൻ.ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ വിശ്വസിക്കുന്നത് നിർത്തണം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ന്യൂനപക്ഷ സ്ഥാനാർത്ഥിയെ മാത്രമാണ് കോൺഗ്രസ് മൽസരിപ്പിച്ചത് തുടങ്ങിയ പ്രസ്താവനക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര…
Read Moreമൂന്ന് മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു!!
ബെംഗളൂരു: മൂന്ന് മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു. കൊപ്പാൾ ജില്ലയിലെ കുകനൂരിലാണ് അക്ഷത (ഏഴ്) കാവ്യ (നാല്) നാഗരാജ് (രണ്ട്) യെല്ലമ്മ ബർക്കർ(30) എന്നിവർ മരിച്ചത്. മക്കളെ വെള്ളം നിറച്ച പാത്രങ്ങളിലും കുടിവെള്ള ടാങ്കിലും മുക്കിക്കൊന്ന ശേഷമാണ് അമ്മ തൂങ്ങിമരിച്ചത്. സംഭവം നടക്കുമ്പോൾ ഭർത്താവ് ഉമേഷ് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ഷതയെയും കാവ്യയെയും വെള്ളം നിറച്ച പാത്രത്തിൽ മുക്കിയും നാഗരാജിനെ കുടിവെള്ളടാങ്കിലിട്ടുമാണ് കൊലപ്പെടുത്തിയത്. യെല്ലമ്മ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
Read Moreബസും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഒരു കുടുംബത്തിലെ 4 പേർ മരിച്ചു.
ബെംഗളൂരു : സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു;ദേവനഹള്ളിയിൽ നടന്ന അപകടത്തിൽ മരിച്ചവരെല്ലാം ഓട്ടോ യാത്രക്കാർ ആയിരുന്നു. ഹോസ്കോട്ടെ സ്വദേശിനി ഹസീന മുഹമ്മദ് (35), മക്കളായ സോയ (5), ഷാജില (8), ബന്ധുവായ സാനിയ (18) എന്നിവരാണ് മരിച്ചത് ഡ്രൈവറായ അബു അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. വിശ്വനാഥപുരയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം സംഭവിച്ചത്.ആക്സിലൊടിഞ്ഞ് നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ഓട്ടോയിൽ ഇടിച്ചു കയറുകയായിരുന്നു.
Read More