മൂന്ന് മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു!!

ബെംഗളൂരു: മൂന്ന് മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു. കൊപ്പാൾ ജില്ലയിലെ കുകനൂരിലാണ് അക്ഷത (ഏഴ്) കാവ്യ (നാല്) നാഗരാജ് (രണ്ട്) യെല്ലമ്മ ബർക്കർ(30) എന്നിവർ മരിച്ചത്.

മക്കളെ വെള്ളം നിറച്ച പാത്രങ്ങളിലും കുടിവെള്ള ടാങ്കിലും മുക്കിക്കൊന്ന ശേഷമാണ് അമ്മ തൂങ്ങിമരിച്ചത്. സംഭവം നടക്കുമ്പോൾ ഭർത്താവ് ഉമേഷ് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ഷതയെയും കാവ്യയെയും വെള്ളം നിറച്ച പാത്രത്തിൽ മുക്കിയും നാഗരാജിനെ കുടിവെള്ളടാങ്കിലിട്ടുമാണ് കൊലപ്പെടുത്തിയത്. യെല്ലമ്മ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us