കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുള്ള മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.
നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.
ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പിലാണ് അബ്ദുല്ല കൊല്ലപ്പെട്ടതായി സന്ദേശം പ്രചരിക്കുന്നത്. 2016 മേയ് മാസത്തിലാണ് റാഷിദിന്റെ നേതൃത്വത്തില്‍ 21 പേര്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. സലഫി പ്രഭാഷകന്‍ എം.എം.അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്.
2016 ൽ ഇയാൾക്കൊപ്പം ഭാര്യയും ബന്ധുക്കളും ഇന്ത്യ വിട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ എത്തിയശേഷം മലയാളി യുവാക്കളെ ലക്ഷ്യമിട്ട് ഇയാൾ വ്യാപകമായി ടെലഗ്രാം അക്കൗണ്ടിലൂടെ സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നെന്നും അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.