ബെംഗളൂരു: എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടു പിന്നാലെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എ യുമായ റോഷന്‍ ബൈഗ് സംസ്ഥാന നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചു,സാഹചര്യം വരികയാണെങ്കില്‍ പാര്‍ട്ടി വിടാനും തയ്യാറാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍ ഡി എ വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയാണ് എങ്കില്‍ അവരുമായി സഹകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിങ്ങള്‍ ബി ജെ പിയുമായി കൈ കോര്‍ക്കണം എന്നാണോ താങ്കള്‍ പറയുന്നത് എന്നാ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ,അതെ ഇതുവരെ സപ്പോര്‍ട്ട് ചെയ്ത കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കിയത് ഒരു സീറ്റ് മാത്രമാണ് എന്ന് ബൈഗ് മറുപടി നല്‍കി.
താങ്കള്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണോ എന്നാ ചോദ്യത്തിന് ,അവാശ്യമെങ്കില്‍ അതുണ്ടാകും എന്നായിരുന്നു മറുപടി.
“ആവശ്യമെങ്കില്‍ പാര്‍ട്ടി വിടുകയല്ലാതെ വഴിയില്ല,ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് അസംതൃപ്തരായി ഒരു പാര്‍ട്ടിയില്‍ തന്നെ ഒതുങ്ങി കൂടേണ്ട ആവശ്യം ഇല്ല,ഞങ്ങള്‍ക്ക് അഭിമാനമാണ് വലുത്,എവിടെയാണ് ഞങ്ങള്‍ക്ക് സ്നേഹവും സൌഹൃദവും ലഭിക്കുന്നത് ഞങ്ങള്‍ അവരുടെ കൂടെ ഉണ്ടാകും” ബൈഗ് പറഞ്ഞു.
ഇപ്പോഴത്തെ സംസ്ഥാനത്തെ മുസ്ലിങ്ങളുടെ അവസ്ഥക്ക് ആരാണ് ഉത്തരവാദി എന്നാ ചോദ്യത്തിന് ,ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവുവും സഖ്യ സര്‍ക്കാരിന്റെ കോഓര്‍ഡിനേഷന്‍ നേതാവ് സിദ്ധാരമയ്യയുമാണ് ഇപ്പോഴത്തെ മോശം പ്രകടനത്തിന് പിന്നില്‍ എന്ന് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു.
“മോശമായ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഞാന്‍ ദിനേശ് ഗുണ്ടു റാവുവിനെയും സിദ്ധാരമയ്യയെയും കുറ്റപ്പെടുത്തുന്നു,സമൂഹത്തില്‍ നടക്കുന്ന ചലനം പോലും സിദ്ധാരമയ്യക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല”
മോശം പ്രചരണം മൂലം പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടില്ല എന്ന് തനിക്കു ആദ്യം മുതലേ അറിയാമായിരുന്നു എന്ന് എം എല്‍ എ അവകശപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.