യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട നാലംഗസംഘം പിടിയിൽ

ബെംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട നാലംഗസംഘം പിടിയിൽ. യുവതിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം തടവിലാക്കിയ നെലമംഗല സ്വദേശികളയായ രത്‌നമ്മ (31), ഭർത്താവ് ഉമേഷ് (33), സുഹൃത്തുക്കളായ കവിത (26), ഭരത് (28) എന്നിവരാണ് പിടിയിലായത്.

ചിക്കമഗളൂരു സ്വദേശി ദിവ്യവതിയെയാണ് തട്ടിക്കൊണ്ടുപോയത്. മാർച്ച് 29-നാണ് ദിവ്യവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇവർ നൽകിയ മൊഴി. നഗരത്തിലെ ഒരു തുണിക്കമ്പനിയിലെ ജോലിക്കാരിയായ ദിവ്യവതി രത്‌നമ്മയുടെ വീടിനു സമീപത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട രത്‌നമ്മ, ഒരു സുഹൃത്തിൽനിന്ന് പണം കടംവാങ്ങേണ്ടതുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ദിവ്യവതിയെ ഒപ്പംകൂട്ടി നെലമംഗലയിലേക്ക് പോയി.

ഭരതിന്റെ കാറിലാണ് ഇവർ പോയിരുന്നത്. മദനായകനഹള്ളിയിലെ ഒരു വീട്ടിലെത്തിച്ച് മുറിയിലടച്ചശേഷം അഞ്ചുലക്ഷംരൂപ വേണമെന്ന് ഇവർ ദിവ്യവതിയോട് ആവശ്യപ്പെടുകയായിരുന്നു. മകളെ വിളിച്ച് പണം സുഹൃത്തുക്കളിൽനിന്ന് സംഘടിപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. മകളോട് തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും പുറത്തിറങ്ങാൻ അഞ്ചുലക്ഷം കൊടുക്കണമെന്നും പറയാൻ ഇവർ ആവശ്യപ്പെട്ടു.

ഇരുപതുദിവസത്തിനുശേഷം യാദൃച്ഛികമായി വീട്ടുടമസ്ഥനെ ജനലിനുസമീപം കണ്ട ദിവ്യവതി തന്നെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുടമ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയാണ് ദിവ്യവതിയെ രക്ഷപ്പെടുത്തിയത്. എന്നാൽ, ദിവ്യവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് പോലീസ് പറയുന്നു.

ചുരുങ്ങിയ വേതനത്തിൽ ജോലിചെയ്യുന്ന ദിവ്യവതിയെ അഞ്ചുലക്ഷം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയതിലും മകളോട് പോലീസ് അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞതിലും ദൂരുഹതയുണ്ട്. 20 ദിവസമായിട്ടും മറ്റാരും വിവരമറിയാത്തതും ദൂരുഹമാണെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us