തൊഴിൽ രഹിതർ ഏറ്റവും കുറവ് “നമ്മ കർണാടകയിൽ” ഏറ്റവും കൂടുതൽ ത്രിപുരയിൽ!

ബെംഗളൂരു : കേന്ദ്ര നൈപുണ്യശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് തൊഴിൽ രഹിതരുള്ളത് കർണാടകയിൽ. 2019 ജനുവരിയിൽ ഉള്ള കണക്ക് പ്രകാരം 344292 പേരാണ് കർണാടയിൽ തൊഴിൽ രഹിതരായിട്ടുള്ളത്. ത്രിപുരയിലാണ് ഏറ്റവും കൂടിയ ശതമാനം തൊഴിൽ രഹിതർ ഉള്ളത് 22.9%.

Read More

വയോധിക മറന്നുവെച്ച പാസ്പോർട്ട് കണ്ടെത്താൻ വിമാനം വൈകിപ്പിച്ച് എയര്‍ ഇന്ത്യ!!

യാത്രക്കാർ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇക്കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനം വൈകിയപ്പോൾ യാത്രക്കാർ അൽപം പോലും ദേഷ്യം പ്രകടിപ്പിച്ചില്ല. പകരം വിമാനജീവനക്കാരെ അഭിനന്ദിക്കുകയാണ് ചെയ്തത്. കാരണം എന്താണെന്നോ, വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോർട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാൻ സജ്ജമായപ്പോഴാണ് ഇക്കാര്യം യാത്രക്കാരി ഓർമിച്ചത്. തുടർന്ന് വിമാനജീവനക്കാർ പാസ്പോർട്ട് ബാഗിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നൽകുകയും ചെയ്തു. മാർച്ച് 31ന് പുലർച്ചെ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള…

Read More

വാട്‌സാപ് സന്ദേശങ്ങളിലെ വിശ്വാസ്യത പരിശോധിക്കാന്‍ പുതിയ സംവിധാനം!!!

വാട്‌സാപ് വഴി പ്രചരിക്കുന്ന വാര്‍ത്തകളിലെ വിവരം ശരിയാണോ എന്നു പരിശോധിക്കാന്‍ പുതിയ സംവിധാനം. സന്ദേശങ്ങളിലെ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനുള്ള സംവിധാനവുമായി വാട്‌സാപ്പ് രംഗത്ത്. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനായി ചൊവ്വാഴ്ച അവതരിപ്പിച്ച സംവിധാനത്തിന്റെ പേര് ‘ചെക്ക്‌പോയന്റ് ടിപ്‌ലൈൻ’ എന്നാണ്. വ്യക്തികൾക്ക് ലഭിച്ച സന്ദേശം 9643000888 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്ത് വിശ്വാസ്യത പരിശോധിക്കാം. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ അയക്കാം. മലയാളം, ഹിന്ദി, തെലുഗു, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോ എന്ന സ്റ്റാർട്ടപ്പാണ് വിവരങ്ങൾ പരിശോധിക്കുന്നത്. വ്യക്തികൾ അയക്കുന്ന…

Read More

തേജസ്വിനി അനന്തകുമാറിനെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സൗത്തിൽ സീറ്റ് നിഷേധിച്ച തേജസ്വിനി അനന്തകുമാറിനെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രവർത്തകർക്കുള്ള അമർഷത്തെ മറികടക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ മണ്ഡലത്തിൽ റോഡ്ഷോയ്ക്ക് എത്തുന്നതിനുമുമ്പായാണ് തീരുമാനം. യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയാണ് സൗത്തിലെ സ്ഥാനാർഥി. തേജസ്വിനി അനന്തകുമാറിന് പാർട്ടിയിൽ സ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ബെംഗളൂരു സൗത്തിൽനിന്ന്‌ തുടർച്ചയായി ആറുതവണ വിജയിച്ച അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന എച്ച്.എൻ. അനന്തകുമാറിന്റെ ഭാര്യയാണ് തേജസ്വിനി.

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും; നാളെ പത്രിക സമർപ്പിക്കും.

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാത്രി എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയതിന് ശേഷം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് പോകും. രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും…

Read More

ഇത്തവണ വോട്ട് ചെയ്യാതെ വിനോദയാത്രയ്ക്ക് പോകാമെന്ന് വിചാരിക്കേണ്ട; ഹോട്ടൽ ബുക്കിങ് നിറുത്തിവച്ചു!!

ബെംഗളൂരു: തിരഞ്ഞെടുപ്പു ദിവസങ്ങൾ സംസ്ഥാനത്ത് അവധിയായതിനാൽ ബെംഗളൂരുവിൽ ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവർ വോട്ടു ചെയ്യാതെ വിനോദയാത്ര പോകുന്നത് പതിവാണ്. വോട്ടിങ് ശതമാനം ഉയർത്താൻ പുതിയ മാർഗങ്ങൾ തേടുകയാണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലാ ഭരണകൂടങ്ങൾ. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതെ വിനോദയാത്രപോയി ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് ആരും വിചാരിക്കേണ്ട. എപ്രിൽ 18-നും 23-നും തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാർക്ക് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും മുറി കൊടുക്കരുതെന്ന് ശിവമൊഗ ഡെപ്യൂട്ടി കമ്മിഷണർ കെ.എ. ദയാനന്ദ പറഞ്ഞു. ബെംഗളൂരുവിലെയും ശിവമൊഗയിലേയും എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും റിസോർട്ട്, ഹോട്ടൽ,…

Read More
Click Here to Follow Us