ദേവഗൗഡയുടെ കൊച്ചുമക്കള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല;മണ്ഡ്യയില്‍ സുമലതയെങ്കിൽ ഹാസനിൽ പ്രജ്വലിനെതിരെ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ് എ.മഞ്ജു;പ്രജ്വലിന് സുരക്ഷിത മണ്ഡലം നൽകി ഹാസനിൽ ദേവഗൗഡ തന്നെ മത്സരിച്ചേക്കും.

ബെംഗളൂരു : മക്കൾ രാഷ്ട്രീയത്തിൽനിന്നും പേരമക്കൾ രാഷ്ട്രീയത്തിലേക്ക് വളർന്ന കർണാടകയിൽ പുതിയതായി മത്സരിക്കുന്ന പേരമക്കളുടെ കാര്യം അത്ര എളുപ്പമാകില്ല. ദേവഗൗഡയുടെ പേരമകനും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡക്ക് മണ്ഡ്യയിൽ നേരിടേണ്ടിവരുന്ന വെല്ലുവിളി, സ്വതന്ത്രനായി മത്സരിക്കുന്ന സുമലതയിൽ നിന്നാണ്. അതേസമയം ദേവഗൗഡ മറ്റൊരു ചെറുമകനായ രേവണ്ണയുടെ മകൻ പ്രജ്വലിന്റെ അവസ്ഥയും ആശ്വാസകരമല്ല.ദേവഗൌഡയുടെ സിറ്റിംഗ് മണ്ഡലവും  സുരക്ഷിതവുമായ ഹാസനിൽ മത്സരിക്കാനാണ് പ്രജ്വല്‍ തീരുമാനിച്ചിരുന്നത് എന്നാൽ കോൺഗ്രസിൽ നിന്നും കൂറുമാറി ബിജെപിയിൽ എത്തിയ സീനിയർ നേതാവ് എ മഞ്ജു ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തുടക്കക്കാരന്‍ ആയ പ്രജ്വലിന്…

Read More

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകൾ!!

ബംഗളൂരു: വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയശേഷമാണ് കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ 18 ന്  രാത്രിയാണ് സംഭവം. പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകൾ പോലീസിന് ലഭിച്ചു. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചു. ട്രെയിൻ ടിക്കറ്റ് എടുത്തതിന് തെളിവ് ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ കണ്ടെത്തിയിരുന്നു. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Read More

എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതായപ്പോൾ അപരിചിതന്റെ സഹായം തേടി; മിനിറ്റുകൾക്കുള്ളിൽ യുവതിക്ക് നഷ്ടമായത് 2 ലക്ഷം രൂപ!

ബെംഗളൂരു: എ ടി എം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച യുവതിക്ക് 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ജാലഹള്ളിയിലെ സ്വകാര്യ എ ടി എം കൗണ്ടറിൽ നിന്നാണ് നാഗരത്ന എന്ന യുവതിയുടെ പണം നഷ്ടമായത്. കാർഡ് എടിഎമ്മിൽ സ്വൈപ് ചെയ്തതിന് ശേഷം പണം ലഭിക്കാതായപ്പോൾ എടിഎം കൗണ്ടറിൽ വന്ന അപരിചിതന്റെ സഹായം തേടി.പണം ലഭിക്കാതായതോടെ യുവതി പുറത്തിറങ്ങി. മിനിറ്റുകൾക്കുള്ളിൽ.2 ലക്ഷം രൂപ പിൻവലിച്ചു എന്ന സന്ദേശം മൊബൈലിൽ എത്തിയപ്പോൾ തിരിച്ച് യുവതി എടിഎം കൗണ്ടറിന് അകത്ത് കയറി നോക്കി അവിടെ ആരെയും…

Read More

റെയിൽവേ സ്റ്റേഷനിൽ നാലരക്കിലോ സ്വർണവുമായി നാല് മലയാളികൾ പിടിയിൽ; ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പിടിയിലായത്.

ചെന്നൈ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ആലപ്പുഴ എക്സ്‌പ്രസിൽ നടത്തിയ പരിശോധനയിലാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നാലരക്കിലോ സ്വർണവുമായി നാല് മലയാളികൾ പിടിയിലായത്. സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ ജില്ലയിലെ എം. ലിജോ (31), സനിൽ (35), പാലക്കാട് ജില്ലയിലെ പ്രകാശൻ (32), സത്യപാലൻ (34) എന്നിവരാണ് പിടിയിലായത്. സ്വർണം കൊണ്ടുപോവാൻ ആവശ്യമായ രേഖകൾ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. നാല് പേരേയും തിരഞ്ഞെടുപ്പ് സ്ക്വാഡിനെ ഏല്പിച്ചു. സ്വർണം വാങ്ങിയ ബില്ലും പാൻകാർഡും ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിയാൽ വോട്ടെടുപ്പിന് ശേഷം സ്വർണം വിട്ടുകൊടുക്കുമെന്ന് എഗ്‌മോർ കേന്ദ്രമായി…

Read More

എല്ലാ ബി.എം.ടി.സി ടെർമിനലുകളിലും സ്ത്രീകൾക്ക് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ വരുന്നു;ഫണ്ട് നിർഭയ പദ്ധതിയിൽ നിന്ന്.

ബെംഗളൂരു: എല്ലാ ബി എം ടി സി ടെർമിനലുകളിലും വനിതകൾക്കായി പ്രത്യേകം വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നു. ശുചി മുറി, മുലയൂട്ടാനുള്ള സൗകര്യം, മൊബൈൽ ചാർജിംഗ് പോയിന്റ്, കുടിവെള്ളം എന്നിവ ഇവിടെ ഒരുക്കും. കേന്ദ്രസർക്കാറിന്റെ നിർഭയ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ 15 ടെർമിനലുകളിലാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. മജെസ്റ്റിക് കെമ്പഗൗഡ ടെർമിനൽ,കോറമംഗല, ശാന്തിനഗർ, യശ്വന്ത് പുര ,ഡൊമലൂർ, വിജയനഗർ ,കെങ്കേരി, ശിവാജി നഗർ ,ജയനഗർ, ബന്നാർ ഘട്ട, യെലഹങ്ക, മല്ല സാാന്ദ്ര, ജീവൻ ഭീമ നഗർ, ബസവേശ്വര നഗർ എന്നീ സ്റ്റഷനുകൾ ആണ് ആദ്യഘട്ടത്തിൽ വരുന്നത് .  

Read More

രാഹുലിന്റെ പരിപാടിയിൽ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ടെക്കികളെ പോലീസ് അറസ്റ്റ് ചെയ്തു; നടപടിക്കെതിരെ ബി.ജെ.പി രംഗത്ത്.

ബെംഗളൂരു : മാന്യത ടെക് പാർക്കിലെ സംരഭകരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംവാദം നടത്തുന്നതിനിടയിൽ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ടെക്കികളെ പോലീസ് അറസ്റ്റ് ചെയ്തു.ഈ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോക യുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ടി.സുനീൽ കുമാറിനെ കണ്ടു. ചില കോൺഗ്രസ് നേതാക്കൾ ഗുണ്ടകളേ പോലെയാണ് യുവാക്കളോട് പെരുമാറിയതെന്ന് അശോക ആരോപിച്ചു. മുദ്രാവാക്യം വിളിച്ചവർ പാർട്ടി പ്രവർത്തകരല്ല എന്നാലും അവർക്ക് ബി ജെ പി നിയമ സഹായം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

ധാർവാഡിലെ കുമരേശ്വര നഗറിൽ കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു

ബെംഗളൂരു: ധാർവാഡിലെ കുമരേശ്വര നഗറിൽ നിർമാണത്തിലിരിക്കുന്ന വ്യാപാര സമുച്ചയം തകർന്നുവീണ് രണ്ടുപേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. 40-ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രാത്രിവൈകിയും രക്ഷാപ്രവർത്തനം തുടർന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് മൂന്നുനില കെട്ടിടം തകർന്നത്. നിർമാണം പൂർത്തിയായ ഒന്നും രണ്ടും നിലകളിലായി കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ഇവിടത്തെ ജീവനക്കാരും സാധനം വാങ്ങാനെത്തിയവരുമാണ് കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച നിർമാണപ്രവൃത്തികൾ നടന്നിരുന്നില്ല. കെട്ടിടത്തിനുതാഴെയുള്ള പാർക്കിങ്‌ കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങളും തകർന്നു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വിനയ് കുൽക്കർണിയുടെ ഭാര്യാപിതാവ് ഗംഗാധർ ഷിൻഡ്രെ അടക്കം മൂന്നുപേരുടെ ഉടമസ്ഥതയിലാണ് കെട്ടിടം.…

Read More

മാലാഖമാർക്ക് സന്തോഷ വാർത്ത;സുപ്രീം കോടതി നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം ക്രമീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി;കുറഞ്ഞ ശമ്പളം 20000 രൂപ.

ബെംഗളൂരു :സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനം ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. വിശദ വിവരങ്ങൾ താഴെ. 1) 200ൽ അധികം ബെഡുകൾ ഉള്ള സ്വകാര്യ ആശുപത്രികൾ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ / കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകുന്ന അതേ മാസശമ്പളം നൽകണം. 2) 100ൽ അധികം ബെഡുകൾ ഉള്ള സ്വകാര്യ ആശുപത്രികൾ നഴ്സിംഗ് സ്റ്റാഫിന് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകുന്ന ശമ്പളത്തിൽ നിന്ന്  10% കുറവ് വരെ നൽകാം. 3) 50ൽ അധികം…

Read More

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം. ഏപ്രില്‍ 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രില്‍ 5ന് തിയേറ്ററുകളില്‍ എത്തും!! ഹിന്ദിയ്ക്ക് പുറമേ തമിഴ്‌, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം അന്നേ ദിവസം റിലീസ് ചെയ്യും. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം വരുത്തിയതെന്ന് നിര്‍മ്മാതാവ് സന്ദീപ്‌ സിംഗ് പറഞ്ഞു. ജനങ്ങള്‍ ഒരുപാടു സ്നേഹവും പ്രതീക്ഷയും അര്‍പ്പിച്ച ചിത്രമാണ്‌ ഇത്, കൂടാതെ, 1.3 ബില്യണ്‍ ജനങ്ങളുടെ കഥയാണ്, അതിനാല്‍ അവരുടെ കാത്തിരിപ്പ് ദീര്‍ഘിപ്പിക്കുന്നത് ശരിയല്ല,…

Read More

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

അബുദാബി: സ്പെഷ്യൽ ഒളിമ്പിക്സില്‍ മെഡല്‍ നിലയില്‍ ഇന്ത്യ ഒന്നാമത്. ഒളിമ്പിക്സ് ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 187 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 49 സ്വര്‍ണവും 63 വെള്ളിയും 75 വെങ്കലവും നേടിയാണ്‌ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്നാമതെത്തിയത്. മെഡല്‍ പട്ടികയില്‍ തൊട്ടടുത്ത് റഷ്യ, യുഎഇ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണുള്ളത്. അബുദാബിയില്‍ നടക്കുന്ന അമ്പത്തിയൊന്നാമതു സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാര്‍ച്ച് 14നാണ് ആരംഭിച്ചത്. മാനവികതയിലൂന്നിയ ലോകത്തിലെ ഏറ്റവും വലിയ കായികവിനോദമാണ് സ്പെഷ്യൽ ഒളിമ്പിക്സ്. 192 രാജ്യങ്ങളിൽ നിന്നുള്ള 7500-ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് മാർച്ച് 21ന്…

Read More
Click Here to Follow Us