ബെംഗളൂരു: ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കുമാരസ്വാമി സര്‍ക്കാര്‍. കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി നിയോഗിച്ചത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ്…
Read MoreDay: 11 February 2019
സർക്കാർ ഉടമസ്ഥതയിലുള്ള 4 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടി വരുന്നു;പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നത് നഗരത്തിലെ നാല് സോണുകളിൽ.
ബെംഗളൂരു : സാധാരണക്കാരന് മികച്ച ചികിൽസ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സർക്കാർ നിയന്ത്രണത്തിലുള്ള നാല് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടി സ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു. ജയദേവ, കിംസ്, വിക്ടോറിയ ആശുപത്രികൾക്ക് പുറമെയാണ് നാലു സോണുകളിലായി ഈ ആശുപത്രികൾ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ ബിബിഎംപി യോട് നിർദ്ദേശിച്ചതായി മന്ത്രി അറിയിച്ചു.
Read More59 ജോഡി വധൂ-വരന്മാര്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കെഎംസിസിയുടെ സമൂഹ വിവാഹം എഴുതിയത് ചരിത്രം.
ബെംഗളൂരു : ഓള്‍ ഇന്ത്യ കെ എം സി സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങില്‍ 59 ജോഡി വധൂ-വരന്മാര്‍ക്ക് മംഗല്യഭാഗ്യം.ഇന്നലെ ശിവജി നഗറിലെ ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനത്ത് നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് ടി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.കര്‍ണാടക വ്യവസായമന്ത്രി കെ ജെ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി.വിവാഹ ചടങ്ങുകള്‍ക്ക് ഹസ്രത് മൌലാന മുഫ്തി…
Read Moreബെംഗളൂരു-തൊട്ടിൽപാലം കെ.എസ്.ആർ.ടിസി. സർവീസ് വെട്ടിച്ചുരുക്കിയത് വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ തകർക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഢനീക്കമോ!!
ബെംഗളൂരു: കേരള ആർടിസി ബെംഗളൂരു-തൊട്ടിൽപാലം എക്സ്പ്രസ് ബസ് സർവീസ് വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാക്കി ചുരുക്കിയതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ തകര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢനീക്കം നടത്തുന്നതായി തൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നു. ആവശ്യത്തിന് ജീവനക്കാരും ബസുകളും ഉണ്ടായിരുന്നിട്ടും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും സമയം മാറ്റിയും വരുമാനം കുറയ്ക്കാന്‍ ഇടയാക്കുകയാണെന്നാണ് ആരോപണം. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ സര്‍വീസുകളാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് ഡിപ്പോയിലെ ഉന്നതര്‍ വെട്ടിച്ചുരുക്കുന്നത്. മറ്റുദിവസങ്ങളിൽ യാത്രക്കാർ കുറവായതിനാൽ ഡീസൽ തുക പോലും ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ തൊട്ടില്‍പ്പാലം–കുട്ട—ബംഗളൂരു സര്‍വീസ് നിര്‍ത്തലാക്കിയതും…
Read Moreഅടിവസ്ത്രത്തിനുള്ളിൽ അനധികൃതമായി വിദേശ കറന്‍സി കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ.
മംഗളൂരു: രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി മലയാളി യുവാവ് പിടിയിൽ. കാസര്‍കോട് സ്വദേശി അബ്ദുള്‍ഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു.
Read Moreമഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ “ഇ-ട്രിയോ” ഇപ്പോൾ വിപണിയിലെ ‘ഹീറോ’!
ബെംഗളൂരു: പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ “ഇ – ട്രിയോ” ആണ് ഇപ്പോൾ വിപണിയിൽ താരം. മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോയാണിത്. പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25…
Read Moreമന്‍മോഹന്‍ സിംഗിനെ പോലും നിയന്ത്രിച്ചിരുന്നത് രാഹുല്‍ ഗാന്ധി;കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുലിന്റെ ഇടപെടല്‍;ആരോപണവുമായി മുന്‍മുഖ്യമന്ത്രി എസ്.എം കൃഷ്ണ.
ബെംഗളൂരു : ഒരു കാലത്തേ കോണ്‍ഗ്രസ് പാര്‍ട്ടിയെ കര്‍ണാടകത്തില്‍ മുന്നി നിന്ന് നയിച്ച നിഷേധ്യനായ നേതാവായിരുന്നു എസ് എം കൃഷ്ണ,നഗരത്തില്‍ ഇന്ന് കാണുന്ന പല വികസന പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത് എസ് എം കൃഷ്ണ മുഖ്യമന്ത്രി ആയ സമയത്ത് ആയിരുന്നു.സംസ്ഥാനത്ത് ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിയപ്പോള്‍ പാര്‍ട്ടി അദ്ധേഹത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആക്കി മാറ്റി നാടുകടത്തി,പിന്നീട് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന കൃഷ്ണ മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായി പേരെടുത്തു,എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് പുറത്താണ് മാത്രമല്ല അദ്ദേഹം…
Read More“ആ ശബ്ദം എന്റെത് തന്നെയാണ്”ഓപ്പറേഷന്‍ താമരയില്‍ ആദ്യ തോല്‍വി അംഗീകരിച്ച് യെദിയൂരപ്പ.
ബെംഗളൂരു : എം എല്‍ എ മാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്യുന്നവിധത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണ് എന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ യെദിയൂരപ്പ സമ്മതിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ജെ ഡി എസ് എം എല്‍ എ നാഗഗൌഡയെ ബി ജെ പിയില്‍ എത്തിക്കുന്നതിനായി മകന്‍ ശരണ ഗൌഡക്ക് 25 കോടി രൂപ യെദിയൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് വിവാദമായത്. ശബ്ദം തന്റേതു തന്നെയാണ് എന്ന് തെളിയിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറി…
Read Moreരാഹുൽ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു!!
മുംബൈ: കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു. ‘മൈ നെയിം ഈസ് രാഗ’ എന്ന ടൈറ്റിലിലാണ് ചിത്രം ഒരുങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തി-രാഷ്ട്രീയ ജീവിതത്തിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രൂപേഷ് പോൾ ആണ്. സിനിമയിൽ നിഗൂഡതകൾ ഒന്നുമില്ലെന്നും രാഹുലിനെ മഹത്വവൽക്കരിക്കുക എന്നതല്ല സിനിയുടെ ലക്ഷ്യമെന്നും രൂപേഷ് പോൾ പറയുന്നു. പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതിൽ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്‍റെ, മഹാവിപത്തുകളെ നേരിട്ടതിന് ശേഷം തുടർച്ചയായി വിജയിക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പേരിൽ രാഹുൽ ഗാന്ധി പഠിച്ച യുഎസിലെ കോളിൻ…
Read Moreരണ്ട് ബസുകൾ കേടായി;ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് മുകളിൽ വൻ ഗതാഗതക്കുരുക്ക്.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി മേൽപാലത്തിന് മുകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇന്ന് രാവിലെ 2 ബസുകൾ ബ്രേക് ഡൗണായതിനാലാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. അറ്റകുറ്റപ്പണികൾക്കായി ദിവസങ്ങളോളം അടച്ചിട്ടതിന് ശേഷം പാലം തുറന്ന ആദ്യത്തെ പ്രവൃത്തി ദിവസമാണ് ഇങ്ങനെ ഒരു അനുഭവം.നിരവധി പേർ ഓഫീസിൽ എത്താൻ കഴിയാതെ പാലത്തിന് മുകളിൽ കുടുങ്ങി. അതേസമയം രുപേന അഗ്രഹാരയിലും സിൽക്ക് ബോർഡ് പാലത്തിന്റെ താഴെയും ഉള്ള വെള്ളക്കെട്ട് വാഹനഗതാഗതത്തെ വളരെയധികം ബാധിക്കുന്നുണ്ട്.
Read More