നഗരത്തിൽ ഇരുചക്രവാഹന മോഷണം പെരുകുന്നു; ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം.

ബെംഗളൂരു: പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഇരുചക്രവാഹനങ്ങൾ കവരുന്നതിനു പിന്നിൽ യുവാക്കളുടെ സംഘങ്ങൾ. പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നു ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവായി. ബൈക്ക് ഉടമകൾ ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. ഒരാഴ്ച മുൻപ് ഗരുഡ മാളിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്നും സിനിമ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയിരുന്നു. ബാംഗ്ലൂർ ടർഫ് ക്ലബ്ബിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്. പോലീസിന് പരാതി നൽകാൻ എത്തിയയാളുടെ ബൈക്ക് ഹൈഗ്രൗണ്ട് ട്രാഫിക് പൊലീസ് ആസ്ഥാനത്തു നിന്നു മോഷണം പോയതും ഈയിടെയാണ്. ഏറെയും 35 വയസിന് താഴെയുള്ളവരാണ് ബൈക്ക് മോഷണ…

Read More

കടുത്ത വേനൽ; ബന്ദിപ്പൂർ കടുവാ സങ്കേതം അടച്ചു.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന വന്യജീവി സങ്കേതമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. ഇന്നുമുതൽ പ്രവേശനം നിരോധനം നിലവിൽ വരും വേനൽ കടുത്തതോടെ മൃഗങ്ങൾക്ക് ശല്യം ഉണ്ടാകാതിരിക്കാനും കാട്ടുതീ പ്രതിരോധിക്കാനും ആണ് നടപടി. ഇനി ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

Read More

യെദിയൂരപ്പയുടേതെന്ന പേരിൽ ഫോൺ സന്ദേശം പുറത്തുവിട്ട കുമാരസ്വാമിക്ക് മറുപണി കൊടുക്കാൻ തയ്യാറായി ബിജെപി;എംഎൽസി സ്ഥാനാർത്ഥിത്വത്തിന് 25 കോടി ആവശ്യപ്പെടുന്നതായുള്ള മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം ഉടൻ പുറത്തുവിടും;കർ”നാടകം” തുടരുന്നു.

ബെംഗളൂരു : കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമി പ്രതിപക്ഷ നേതാവും ബി ജെ പി അദ്ധ്യക്ഷനുമായ യെദിയൂരപ്പയുടേതെന്ന പേരിൽ ഒരു ഫോൺ ശബ്ദ സന്ദേശം പുറത്തുവിട്ടത്, 50 കോടി രൂപ പ്രതിഫലം നൽകി സ്പീക്കറെ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമങ്ങൾ ആണ് അതിൽ എന്നും ആരോപണമുയർന്നു.അതേ സമയം യെദിയൂരപ്പ അത് തള്ളിക്കളഞ്ഞു. ഇനി അതേ നാണയത്തിൽ തിരിച്ചടിക്കാൻ ബി ജെ പി മുന്നോട്ട് വന്നിരിക്കുകയാണ്.ബി.ജെ.പി. നിയമനിർമാണ കൗൺസിൽ സ്ഥാനം നൽകുന്നതിന് പാർട്ടി നേതാവിനോട് കുമാരസ്വാമി 25 കോടി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ തിങ്കളാഴ്ച നിയമസഭയിൽ പുറത്തുവിടുമെന്ന് ബി.ജെ.പി.…

Read More

മഴക്ക് നഗരം വിട്ടു പോകാൻ മടി! രണ്ട് ദിവസം കൂടി നഗരത്തിൽ മഴ തുടരും.

ബെംഗളൂരു : ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിൽ പെയ്ത മഴ നഗരത്തിന് നൽകിയത് ചെറുതല്ലാത്ത നാശനഷ്ടങ്ങൾ,നിംഹാൻസ് ആശുപത്രിക്ക് സമീപം മരത്തിന്റെ ചില്ലയൊടിഞ്ഞു. കോറമംഗല അഞ്ചാം ക്രോസ് റോഡിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളം റോഡിൽ കയറി. പലഭാഗങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്. വൈകുന്നേരം 5 മണിയോടെയാണ് നഗരത്തിൽ ഇടിയോട് കൂടിയ മഴ പെയ്തത്. സിൽക്ക് ബോർഡ് ,മൈസൂരു റോഡ്, കെ ആർ പുരം  തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽ ഏറെനേരം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എം ജി റോഡ്,…

Read More
Click Here to Follow Us