ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാകും മണിരത്നം സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വമ്പന്‍ താരനിരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ എത്തുന്നതെന്നും അറിയുന്നു. മണിരത്നം എന്ന സംവിധായകന് കഴിഞ്ഞ വര്‍ഷം ഹിറ്റായ ചെക്ക ചിവന്ത വാനത്തിലൂടെ വമ്പന്‍ തിരിച്ചുവരവായിരുന്നു മണിരത്നം തമിഴില്‍ നടത്തിയിരുന്നത്.
ഒടുവില്‍ റിലീസ് ചെയ്ത ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ട് എത്തിയ സിനിമയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. സംവിധായകന് മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.
പുതിയ കാലത്തിനനുസരിച്ചുളള അദ്ദേഹത്തിന്റെ മേക്കിങ് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. മണിരത്നത്തിന്റെ മികച്ച മേക്കിങിനൊപ്പം താരങ്ങളുടെ ശ്രദ്ധേയ പ്രകടനം കൂടി ആയതോടെയാണ് സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയെടുത്തിരുന്നത്. ചെക്ക ചിവന്ത വാനത്തിനു ശേഷമുളള മണിരത്നം ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിന്‍ സെല്‍വനുമായി മുന്നോട്ട് പോകാന്‍ മണിരത്നം തീരുമാനിച്ചതായി വിവരം ലഭിച്ചിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച അഞ്ചു ഭാഗങ്ങള്‍ ഉളള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആയിരിക്കും.
ചിത്രത്തില്‍ വമ്പന്‍ താരനിരയാകും അണിനിരക്കുകയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിയാന്‍ വിക്രം,മക്കള്‍ സെല്വന് വിജയ് സേതുപതി,ദുല്‍ഖര്‍ സല്മാന്,ജയം രവി തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐശ്വര്യ റായും ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
സിനിമ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആരാധകരും സിനിമാ പ്രേമികളും വമ്പന്‍ സ്വീകാര്യതയായിരിക്കും ചിത്രത്തിന് നല്‍കുക. മണി രത്നത്തിന്റെ സ്വപ്ന പ്രൊജക്ട് ആയിട്ടാണ് സിനിമ അറിയപ്പെടുന്നത്. 2012 ല്‍ തന്നെ ഈ സിനിമയുടെ പ്രാരംഭ ജോലികള്‍ സംവിധായകന് തുടങ്ങിവെച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം നീണ്ടു പോകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.