ബെംഗളൂരു : അനിശ്ചിതത്വങ്ങളും നാടകീയ സംഭവങ്ങളുമായി കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയും രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് മൂന്നാമത് മാത്രമുള്ള ജെ ഡി എസ്സിനെ പിന്തുണച്ച് മന്ത്രിസഭാ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായുള്ള നാടകങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്.
കുറച്ചുകാലം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ ഇരുന്ന രാഷ്ട്രീയ രംഗം വീണ്ടും ചൂടുപിടിക്കുകയാണ്,കഴിഞ്ഞ ഞായറാഴ്ചയാണ് ഭരണ പക്ഷത്തെ മൂന്ന് എം എല്‍ എമാരുമായി ബി ജെ പി മുംബൈയില്‍ ചര്‍ച്ച നടത്തുകയാണ് എന്ന് ജലവിഭവ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാര്‍ അറിയിച്ചത്.
പിന്നീട് കോണ്‍ഗ്രസ്സും ജെ ഡി എസ്സും അടങ്ങുന്ന 13 ഭരണ പക്ഷ എം എല്‍ എ മാരെ രാജിവപ്പിച്ചു ഭരണം പിടിക്കാന്‍ തയ്യാറാവുകയാണ് ബി ജെ പി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.അതെ സമയം തങ്ങളുടെ 102 എം എല്‍ എ മാരെ മറുഭാഗം ചക്കിടാതെ ഇരിക്കാന്‍ വേണ്ടി ബി ജെ പി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
എന്നാല്‍ ആ വാര്‍ത്ത ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നിഷേധിച്ചു.അതേസമയം കോൺഗ്രസ് വിമത എംഎൽഎമാരെ വലയിലാക്കാനുള്ള ഒരു നീക്കവും ബിജെപിയുടെ ഭാഗത്തു നിന്നില്ലെന്നും ഡൽഹിയിൽ യോഗം വിളിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും യെഡിയൂരപ്പ പ്രതികരിച്ചു. ആരോപണത്തിൽ കഴമ്പില്ല. കോൺഗ്രസും ദളും അനാവശ്യമായി ബിജെപിയെ ഭയക്കുന്നുവെന്നും യെഡിയൂരപ്പ വ്യക്തമാക്കി.
പാര്‍ട്ടിയെ അവഹേളിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി എംഎൽഎ ബി ശ്രീരാമുലു പ്രതികരിച്ചു. സഖ്യത്തിലെ എംഎൽഎമാരാരും കൂറുമാറില്ലെന്ന് കോൺ-ദൾ ഏകോപന സമിതി അധ്യക്ഷൻ സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും എംഎല്‍എമാര്‍ തന്‍റെ അറിവോടെയാണ് മുബൈയിലേയ്ക്ക് പോയെതെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. അതേ സമയം ബെംഗളൂരുവിൽ ഉപമുഖ്യമന്ത്രി പരമേശ്വരയുടെയും പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവിന്റെയും അധ്യക്ഷതയിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ചേർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.