ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ഇന്ഡിഗോയുടേതെന്ന് എന്ന് പാര്‍ലമെന്‍റററി പാനല്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഡെറിക് ഒബ്രേയ്ന്‍. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡെറിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പാര്‍ലമെന്‍ററ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അമിത ചാര്‍ജ് കമ്പനി ഇടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്‍ഡിഗോക്കെതിരെ ആരോപണവുമായി സമിതി രംഗത്തെത്തുന്നത്.
അതേസമയം യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ക്ക് പോലും കൃത്യമായ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് കമ്മറ്റി അംഗവും തൃണമുല്‍ എം.പിയുമായ ഡെറിക് ഒബ്രേയ്ന്‍ ആരോപിച്ചു. ‘ഇന്‍ഡിഗോ ഉപഭോക്താക്കളോട് മോശമായാണ് പെരുമാറുന്നതെന്ന് കമ്മറ്റിക്ക് വ്യക്തമാണ്. 1-2 കിലോഗ്രാം ഓവര്‍ വെയ്റ്റിന് പോലും കമ്പനി അധികമായാണ് ചാര്‍ജ് ഇടാക്കുന്നത്. പാര്‍ലമെന്‍റററി പാനല്‍ ഇക്കാര്യം ഗൗരവത്തില്‍ എടുക്കണം ‘-ഡെറിക് ഒബ്രേയ്ന്‍ പറഞ്ഞു. കൂടാതെ, വിമാനയാത്രയില്‍ കൂടെ കൊണ്ടു പോകാവുന്ന ലഗേജിന്‍റെ പരിധി കൂട്ടാന്‍ വിമാനക്കമ്പനികള്‍ സഹകരിക്കണമെന്നും ഡെറിക് ആവശ്യപ്പെട്ടു.
ഇന്‍ഗിഗോയ്‌ക്കെതിരെ അടുത്തിടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മറ്റു ചില സ്വകാര്യ വിമാനക്കമ്പനികളുടെ സേവനത്തെ കുറിച്ചും പരാതിയുണ്ടെങ്കിലും ഇന്‍ഡിഗോയുടേത് ഏറ്റവും മോശമാണെന്ന് കമ്മിറ്റിയിലെ മുപ്പതംഗങ്ങള്‍ക്കും ഏകാഭിപ്രായമാണുള്ളത്, അദ്ദേഹം പറഞ്ഞു.
ടൂറിസം, റോഡ്-കപ്പല്‍-വിമാന ഗതാഗത വകുപ്പുകള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്‍റററി പാനല്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍റെ തലവനാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രേയ്ന്‍. ഉത്സവ സീസണുകളില്‍ ചില വിമാനക്കമ്പനികള്‍ സാധാരണയുള്ളതിനേക്കാള്‍ എട്ടോ പത്തോ ഇരട്ടി അധിക തുക ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ജനുവരി 17നാണ് ഇന്‍ഡിഗോ അടക്കമുള്ള കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി പാര്‍ലമെന്‍റററി പാനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഏവിയേഷന്‍ രംഗത്ത് നിരവധി പ്രശ്നങ്ങള്‍ നില നില്‍ക്കുന്നെന്നും അടിസ്ഥാന നിരക്കിന്‍റെ 50% കൂടുതലാകരുത് ക്യാന്‍സലേഷന്‍ ചാര്‍ജെന്നും ഒബ്രേയിന്‍ പറയുന്നു. ടാക്സും ഇന്ധന സര്‍ചാര്‍ജും യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്ത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് വിമാന സര്‍വീസ് നടത്തുന്ന കമ്പനികളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അതൃപ്തി ഉണ്ടാക്കുന്നത് ഇന്‍ഡിഗോയാണെങ്കില്‍ എയര്‍ ഇന്ത്യ ഏറ്റവും മികച്ച സേവനം നല്‍കുന്നുണ്ടെന്നും ഡെറിക് ഒബ്രേയ്ന്‍ അറിയിച്ചു. കപ്പല്‍ ചരക്കുഗതാഗതത്തില്‍ പുരോഗതി കൈവരിച്ചതില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.