ആറ് പതിറ്റാണ്ടിന് ശേഷമെത്തുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിട്ടുക്കൊണ്ടിരിക്കുന്ന അമേരിക്കയില്‍ ഇപ്പോള്‍ സംസാര വിഷയം മറ്റൊന്നാണ്.
യുഎസിനെ പിടിച്ച് കുലുക്കി നിരവധി നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുക്കൊണ്ടിരിക്കുന്ന ഫ്ളോറന്‍സ് ചുഴലിക്കാറ്റിന്റെ വീര്യം പ്രതിഫലിപ്പിക്കാനായി റിപ്പോര്‍ട്ടര്‍ കാണിച്ച അതിബുദ്ധിയാണിത്.
വീശിയടിക്കുന്ന കാറ്റില്‍, കാല് നിലത്ത് ഉറപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ റിസ്ക്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ദൃശ്യത്തിലുള്ളത്.
So dramatic! Dude from the weather channel bracing for his life, as 2 dudes just stroll past. #HurricaneFlorence pic.twitter.com/8FRyM4NLbL
— Tony scar. (@gourdnibler) September 14, 2018
എന്നാല്‍, പിന്നിലൂടെ നടന്നു പോകുന്നവരെ കാറ്റ് ബാധിക്കുന്നതേയില്ല എന്നതാണ് വീഡിയോ ശ്രദ്ധിക്കപ്പെടാനുള്ള കാരണം. കാലാവസ്ഥാ നിരീക്ഷകന് കൂടിയായ മൈക്ക് സിഡലാണ് അതിബുദ്ധി കാണിച്ച് ട്രോളന്മാര്ക്ക് ഇരയായത്.
ട്വിറ്ററില്‍ മാത്രം ഒരു കോടിയിലേറെപ്പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ജിഫ് ഫയലുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് മൈക്കിനെ ട്വിറ്ററില്‍ ട്രോളിയിരിക്കുന്നത്.
അതേസമയം, മൈക്ക് സിഡലിനെ പിന്തുണച്ച് ദ് വെതര്‍ ചാനല്‍ രംഗത്തെത്തി. പിന്നിലൂടെ പോകുന്നവര്‍ നടക്കുന്നത് കോണ്‍ക്രിറ്റ് തറയിലുടെയാണന്നും മൈക്ക് പുല്ലിന് മുകളില്‍ നില്‍ക്കാനാണ് ശ്രമിക്കുന്നതുമെന്നാണ് അവരുടെ വിശദീകരണം.
യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ളോറന്‍സ് കൊടുങ്കാറ്റില്‍ ഇതുവരെ അഞ്ച് പേരാണ് മരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.