ബംഗളൂരു: കാലം ഹൈടെക് ആയതോടെ മോഷ്ടാക്കളും ഹൈടെക് ആയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വിമാനത്തില്‍ പറന്നിറങ്ങി മോഷണം നടത്തി മടങ്ങുന്ന വന്‍ കൊള്ള സംഘം തെളിയിക്കുന്നതും അതാണ്. കഴിഞ്ഞ ദിവസം ബംഗളുരു പൊലീസാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന ഏഴംഗ സംഘത്തെ വലയിലാക്കിയത്.
ദില്ലി കേന്ദ്രമാക്കിയുള്ള സംഘത്തെയാണ് ബംഗളുരു പൊലീസ് പിടികൂടിയത്. ദില്ലിയില്‍ നിന്ന് വിമാനത്തില്‍ ചെന്നയിലെത്തി, അവിടെ നിന്ന്
ബംഗളുരുവില്‍ പോയി മോഷണം നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. മാസങ്ങള്‍ക്ക് മുമ്പ് ബംഗളുരു ജെബി നഗറില്‍ നടത്തിയ
മോഷണമാണ് സംഘത്തിന് തിരിച്ചടിയായത്.
അന്നത്തെ മോഷണം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഏഴംഗ സംഘത്തിലെ അര്മാന്, ആശിഷ് എന്നിവരുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവരെക്കുറിച്ചുള്ള അന്വേഷണമാണ് അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ വലയിലാക്കാന്‍ സഹായിച്ചത്. ഇവരില്‍ നിന്ന് അമ്പത്
ലക്ഷത്തിലധികം വില വരുന്ന സ്വര്‍ണമടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഘത്തിന്റെ കയ്യില്‍ നിന്നും സാധനങ്ങള്‍ വിലക്കുറവില്‍
വാങ്ങിയിരുന്ന അഞ്ച് പേര് കൂടി അറസ്റ്റിലായിട്ടുണ്ട്.