സിഡ്നി: ഓസ്‌ട്രേലിയയില്‍ ഒരു സ്വര്‍ണ നാണയത്തിന് വില 13 കോടി രൂപ. ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് പിങ്ക് രത്‌നങ്ങള്‍ പതിച്ചിട്ടുണ്ടെന്നതാണ് ഈ സ്വര്‍ണ നാണയത്തിന്‍റെ പ്രത്യേകത. 24.8 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 12.74 കോടി ഇന്ത്യന്‍ രൂപ) ഈ നാണയത്തിന്‍റെ മൂല്യമെന്നാണ് വിവരം. ഓസ്ട്രേലിയയിലെ തന്നെ ആര്‍ഗയില്‍ ഖനിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത 1.02 എമറാള്‍ഡ് കട്ടുള്ള പിങ്ക് ഡയമണ്ടുകളാണ് ഈ സ്വര്‍ണ നാണയത്തിലുള്ളത്. രണ്ട് കിലോയോളം ഭാരം വരുന്ന നാണയം 99.99 ശതമാനം സ്വര്‍ണ്ണത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പായ്കപ്പല്‍, പശ്ചിമ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന…
Read MoreDay: 5 September 2018
7000 കോടിയുടെ 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങുന്നു
ന്യൂഡല്‍ഹി: 7000 കോടി രൂപയ്ക്ക് ജപ്പാനില്‍നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിന്‍ വാങ്ങുന്നു. ബുള്ളറ്റ് ട്രെയിന്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം ജപ്പാന്‍ നല്‍കും. കാവസാക്കിയും ഹിറ്റാച്ചിയുമാകും രാജ്യത്ത് അതിനുള്ള സൗകര്യമൊരുക്കുക. 2022 ല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യം സര്‍വീസ് തുടങ്ങുന്നത്. ജപ്പാന്‍റെ സഹായത്തോടെയാണ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ നിര്‍മിക്കുന്നത്. 508 കിലോമിറ്ററാണ് ദൂരം. ഓരോ ട്രെയിനിലും 10 കോച്ചുകള്‍ വീതമാണ് ഉണ്ടാകുക. 350 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ കുതിക്കുക. മുംബൈ-അഹമ്മദാബാദ്…
Read Moreവിദേശ സഹായം വേണ്ട, നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശധനസഹായ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സർക്കാർ ഇതര വിദേശ ഫണ്ടിന് ഈ തടസമില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുന്‍പ് വ്യക്തമാക്കിയ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍നിന്നും കരകയറാന്‍ വിദേശസഹായം വാങ്ങില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ, ദുരിതാശ്വാസത്തിന് വിദേശസഹായം വേണ്ടെന്നത് പോലെ തന്നെ സംസ്ഥാന പുനര്‍നിര്‍മാണത്തിന് വിദേശ സര്‍ക്കാറിന്‍റെ സഹായം തേടേണ്ട എന്ന നിലപാടിലാണ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൂടാതെ, മന്ത്രിമാർ സംഭാവന വാങ്ങാൻ പോകുന്നതുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലെ നിയമം പരിശോധിച്ച ശേഷമേ…
Read Moreവന്‍ താരനിരയുമായി നിപാ വൈറസ് വെള്ളിത്തിരയിലേക്ക്
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസിനെ കേന്ദ്രീകരിച്ച് സിനിമ ഒരുങ്ങുന്നു. ആഷിഖ് അബുവാണ് സംവിധാനം. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ‘വൈറസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ലിനിയുടെ കഥാപാത്രം ചെയ്യുന്നത് റിമ ആയിരിക്കും. ആരോഗ്യമന്ത്രിയുടെ റോളിലെത്തുക രേവതിയാണ്. മറ്റ് കഥാപാത്രങ്ങളും അതൊക്കെ ആര് അവതരിപ്പിക്കുമെന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍…
Read Moreദുരിത ബാധിതര്‍ക്കായി ഇത്തവണ ചുമടെടുത്തത് മലയാളി കളക്ടര്‍!
സാധാരണക്കാരനെ പോലെയാണ് അയാള്‍ അവര്‍ക്കൊപ്പം നിന്നത്. അവിടെയുണ്ടായിരുന്നവരുടെ ആജ്ഞകളും, അപേക്ഷകളും അയാള്‍ കേട്ടു. എന്നാല്‍, അയാള്‍ ആരായിരുന്നുവെന്ന് അവിടെയുണ്ടായിരുന്ന പലര്‍ക്കും അറിയില്ലായിരുന്നു. കാക്കനാട് കെബിപിഎസ് പ്രസിലേക്ക് സാധനങ്ങള്‍ കയറ്റിയതും ഇറക്കിയതുമെല്ലാം മലയാളി കളക്ടറായ കണ്ണനായിരുന്നുവെന്ന് ഏറെ വൈകിയാണ് അവിടെയുണ്ടായിരുന്ന പലരും മനസിലാക്കിയത്. ക്യാമ്പുകള്‍ സന്ദര്‍ശിക്കാനായി കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലുമാണ് കണ്ണനെ അവിടെ കാണുന്നതും വിവരം മറ്റുള്ളവരോട് പറയുന്നതും. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കളക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആരുമറിയാതെ സേവനത്തിനായി…
Read Moreമലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ഹെന്നൂർ വിജയ് വിറ്റ്ല കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി വകേരി കക്കടംകാവ് പുത്തളത്ത് വീട്ടിൽ രാമചന്ദ്രന്റെ മകൻ ഹരി കൃഷ്ണനെ (19)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന വിദ്യാർഥി ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ഹരി മുറിയിൽ തനിച്ചായിരുന്നെന്നു സഹപാഠികൾ കൊത്തന്നൂർ പൊലീസിനെ അറിയിച്ചു. ഇവർ തിരികെ വന്നപ്പോൾ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ: ഷാജി. മൃതദേഹം അംബേദ്കർ മെഡിക്കൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം…
Read Moreമുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. നിർണായക തെളിവുമായി പ്രത്യേക അന്വേഷണ സംഘം.
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുമ്പോൾ നിർണായ തെളിവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).ഗുജറാത്ത് ഫൊറൻസിക് സയൻസ് ഡയറക്ടറേറ്റ് തയാറാക്കിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ഗൗരിക്കു നേരെ വെടിയുതിർത്തത് ശ്രീരാമ സേന പ്രവർത്തകൻ പരുശുറാം വാഗ്മറാണെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് തെളിവാണ് ലഭിച്ചിരിക്കുന്നത്. 2017 സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു ലഭിച്ച ആറു സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യവും എസ്ഐടി പുനഃസൃഷ്ടിച്ച കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുമാണ് ഗെയ്റ്റ് പരിശോധനയ്ക്കു വിധേയമാക്കിയത്.ഗൗരിക്കു നേരെ വെടിയുതിർത്തത് താനാണെന്ന് അറസ്റ്റിലായപ്പോൾ പരശുറാം…
Read Moreഗണേശ ചതുർഥി ആഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ;പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച 800 ഗണേശ വിഗ്രഹങ്ങള്‍ പിടിച്ചെടുത്തു.
ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ. ഇത്തവണ പരിസ്ഥിതിസൗഹൃദ ആഘോഷങ്ങളും ചടങ്ങുകളുമാണ് ബെംഗളൂരു കോർപ്പറേഷനും വിവിധ സന്നദ്ധസംഘടനകളും ലക്ഷ്യമിടുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണേശവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പകരം കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിർദേശം. സന്നദ്ധസംഘടനകൾ ഇത്തരം വിഗ്രഹങ്ങൾ സൗജന്യമായി എത്തിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബർ 13-നാണ് ഗണേശ ചതുർഥി. നഗരത്തിലെ 198 വാർഡുകളിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മൊബൈൽ ടാങ്കുകളെത്തിക്കാനും കോർപ്പറേഷന് പദ്ധതിയുണ്ട്. തടാകങ്ങളിലും മറ്റു ജലാശയങ്ങളിലും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞവർഷം പ്ലാസ്റ്റിക്കിൽ…
Read More