മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ഹെന്നൂർ വിജയ് വിറ്റ്ല കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി വകേരി കക്കടംകാവ് പുത്തളത്ത് വീട്ടിൽ രാമചന്ദ്രന്റെ മകൻ ഹരി കൃഷ്ണനെ (19)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന വിദ്യാർഥി ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ഹരി മുറിയിൽ തനിച്ചായിരുന്നെന്നു സഹപാഠികൾ കൊത്തന്നൂർ പൊലീസിനെ അറിയിച്ചു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ഇവർ തിരികെ വന്നപ്പോൾ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ: ഷാജി. ‌മൃതദേഹം അംബേദ്കർ മെഡിക്കൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ഓൾ ഇന്ത്യാ മലയാളി അസോസിയേഷന്റെ (എയ്മ) സഹായത്തോടെ ഇന്നു നാട്ടിലെത്തിച്ച് സംസ്കരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts