ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഭാവിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്ക് സംഭാവന നല്കാന് എല്ലാവരും തയാറാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
Dear PM,
Please declare #Kerala floods a National Disaster without any delay. The lives, livelihood and future of millions of our people is at stake.
— Rahul Gandhi (@RahulGandhi) August 18, 2018
ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ദുരന്തം നേരിടുന്ന കേരളത്തിന് കഴിയുന്നത്ര സഹായം ലഭ്യമാക്കണമെന്നും സേനയുടെ സേവനം കൂടുതലായി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു.
കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യത്തെ വിട്ടുനൽകണമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി ഫോണിൽ വിളിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു.
സാധ്യമായ എല്ലാ സഹായവും കേരളത്തിന് ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും എ.കെ. ആൻറണി കത്തയച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.