കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
16-08-18നു റദ്ദാക്കിയ തീവണ്ടികള്‍
56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.
16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍.
15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.
15-08-18നു ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജങ്ഷനില്‍ ഓട്ടം നിര്‍ത്തും.
15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ് പാലക്കാട് ജങ്ഷന് വരെ മാത്രമേ ഓടുകയുള്ളൂ.
16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍
16-08-18ന്റെ 12778-ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി.
തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.
16-08-18ന്റെ 12696-ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി തീവണ്ടി പാലക്കാട് ജങ്ഷനില്‍നിന്നു പുറപ്പെടും.
16-08-18ന്റെ 16188-ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജങ്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.
16-08-18നു വഴിതിരിച്ചുവിട്ട തീവണ്ടികള്‍
14-08-18നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381-ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന് വഴിതിരിച്ചുവിട്ടു. 15-08-18നു കെ.എസ്.ആര്. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്പര്‍ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.
വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍.
15-08-18നു മംഗലാപുരം ജങ്ഷനില്‍നിന്നു പുറപ്പെട്ട 16603-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിര്‍ത്തിയിടും.
15-08-18നു മംഗലാപുരം ജങ്ഷനില്‍നിന്നു പുറപ്പെട്ട 16630-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിര്‍ത്തിയിടും.
16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.
അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍
15-08-18നു മധുരയില്‍നിന്നു തിരിച്ച 16344-ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്.
15-08-18നു കെ.എസ്.ആര്.ബെംഗളുരുവില്‍നിന്നു തിരിച്ച 16315-ാം നമ്പര്‍ കെ.എസ്.ആര്.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ്.
14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്സ്പ്രസ്.
154-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.