ബെംഗളൂരു: കര്‍ണ്ണാടകയിലും ഇന്ന് ഉച്ച മുതല്‍ കനത്ത മഴ. മംഗളൂരുവില്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. പേമാരിയില്‍ മൈസൂരുവിലേയും മംഗളൂരുവിലേയും നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിരിക്കുന്നത്.
തീരദേശ കര്‍ണ്ണാടകയിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം മഴയെ തുടര്‍ന്ന് എന്‍എച്ച് 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിക്കുകയാണ്. ഇത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.തമിഴ് നാടിനേയും കര്‍ണ്ണാടകയേയും ബന്ധിപ്പിക്കുന്ന ദേശിയ പാതയാണ് ഇത്.
കൂടാതെ മഴപെയ്യുന്ന മറ്റു പല പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്.അതേസമയം കേരളത്തിന്റെ അതിര്‍ത്ഥി പ്രദേശങ്ങളിലാണ് കനത്ത മഴ.വടക്കന്‍ കര്‍ണാടകയെ മഴ ബാധിച്ചിട്ടില്ല. സുള്ള്യ, മൈസൂരു പോലുള്ള മോഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.കേരളത്ത് പെയ്യുന്ന മഴയുടെ തുടര്‍ച്ചയാണ് ഇത്.
കനത്ത മഴയില്‍ വയനാട്ടിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് വയനാട് – കോഴിക്കോട് പാതയിലെ താമരശ്ശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.