ഇന്ദിരാനഗറിലെ മാംഗോ ട്രീ ബാറിൽ നടന്ന റൈഡിൽ പെൺവാണിഭത്തിനുപയോഗിച്ചിരുന്ന 32 സ്ത്രീകളെ രക്ഷപ്പെടുത്തി.

ബെംഗളൂരു :പബിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന വിവരത്തെ തുടർന്നു പൊലീസ് നടത്തിയ റെയ്ഡിൽ ആറുപേർ അറസ്റ്റിൽ. ഇവിടെ ജോലി ചെയ്തിരുന്ന 32 സ്ത്രീകളെ രക്ഷപ്പെടുത്തി. ഇന്ദിരാനഗറിലെ മാംഗോ ട്രീ ബാറിലാണ് രഹസ്യവിവരത്തെ തുടർന്നു പൊലീസ് റെയ്ഡ് നടത്തിയത്. രക്ഷപ്പെടുത്തിയ സ്ത്രീകളെല്ലാം വെസ്റ്റ് ബംഗാൾ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചിരുന്നെന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കളെ കണ്ടെത്തി യുവതികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും. അറസ്റ്റിലായ മാനേജർ ഷെയ്ഖ് ഉൾപ്പെടെ ആറുപ്രതികളെയും കോടതി 14 ദിവസത്തേക്കു…

Read More

മദ്യം വാങ്ങാൻ പണം നൽകിയില്ല;അമ്മയെ മകൻ തലക്കടിച്ച് കൊന്നു.

ബെംഗളൂരു : മദ്യം വാങ്ങാൻ പണം നൽകാത്തതിനു മകൻ അമ്മയെ കൊലപ്പെടുത്തിയതായി കേസ്. ധാർവാഡിലെ കലഘട്ടഗിയിൽ ശങ്കരവ്വ (68)യാണ് മരിച്ചത്. മകൻ വീരഭദ്രപ്പ (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ ചൊല്ലി അമ്മയുമായി കലഹിച്ചിരുന്ന വീരഭദ്ര കഴിഞ്ഞദിവസം വഴക്കിനിടെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച വീരഭദ്രപ്പയുടെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സാധാരണ പൗരന്മാരുടെ തലയിൽ അധിക നികുതിഭാരം കെട്ടിവച്ച അന്യായ ബജറ്റാണ് കുമാരസ്വാമി സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ.

ബെംഗളൂരു : സാധാരണ പൗരന്മാരുടെ തലയിൽ അധിക നികുതിഭാരം കെട്ടിവച്ച അന്യായ ബജറ്റാണ് കുമാരസ്വാമി സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ. സഖ്യസർക്കാർ നുണകൾകൊണ്ടു കർഷകരെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. വടക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളെ തീർത്തും അവഗണിച്ചു. ദളിനു രാഷ്ട്രീയ പിന്തുണയുള്ള മൂന്നു ജില്ലകൾക്കു മാത്രമാണ് ബജറ്റിൽ പ്രാമുഖ്യം. ബജറ്റിനെ കൂടുതൽ അവലോകനം ചെയ്തശേഷം 12ന് അടുത്ത പ്രതിഷേധ നടപടിയിലേക്കു നീങ്ങുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. സഖ്യസർക്കാർ തീരദേശ മേഖലയോടു ചിറ്റമ്മ നയമാണു സ്വീകരിച്ചതെന്നു ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ച ആരോപിച്ചു.…

Read More

കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്  ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ. ഒരോ മത്സരത്തിലും ക്യാപ്റ്റനെ മാറ്റുക എന്ന ബ്രസീല്‍ കോച്ച് ടിറ്റെയുടെ നയ പ്രകാരമാണ് ബല്‍ജിയത്തിനെതിരെയുള്ള മത്സരത്തിലും ക്യാപ്റ്റനെ മാറ്റാന്‍ ടീം തയ്യാറായത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍റെ പ്രതിരോധനിര താരംകൂടിയാണ് 33കാരനായ മിറാന്‍ഡ. ആദ്യ മത്സരത്തില്‍ ബ്രസീലിനെ നയിച്ചത് പ്രതിരോധ നിര താരം മാര്‍സലോ ആയിരുന്നു. മാര്‍സലോ പരിക്കേറ്റ് പുറത്തുപോയതിന് ശേഷമുള്ള മത്സരങ്ങളില്‍ തിയാഗോ സില്‍വയാണ് ബ്രസീലിനെ നയിച്ചത്. ഇന്ന് രാത്രി 11.30ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍…

Read More

മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍..

ബെംഗളൂരു :കോൺഗ്രസ്-ജനതാദൾ എസ്  സഖ്യത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏകോപിപ്പിച്ചുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതാണു കുമാരസ്വാമി സർക്കാരിന്റെ കന്നി ബജറ്റ് എന്നാണ് വിലയിരുത്തല്‍ താലൂക്ക്  ആസ്ഥാനങ്ങളിൽ 247 ഇന്ദിരാ കന്റീനുകൾ കൂടി സ്ഥാപിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സഖ്യ സർക്കാർ ഏറ്റെടുക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. വാഹന പാർക്കിങ് പ്രശ്നത്തിനു പരിഹാരമായി സംസ്ഥാനത്തെ അഞ്ചു കോർപറേഷനുകളിൽ സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ മൾട്ടി ലെവൽ പാർക്കിങ് ഏർപ്പെടുത്തും. നഗരഭരണകൂടങ്ങൾക്കു കീഴിലുള്ള എല്ലാ വസ്തുക്കൾക്കും ജിഐഎസ് മാപ്പിങ് നടപ്പിലാക്കും. 10 മുനിസിപ്പൽ കോർപറേഷനുകളിലെ ജലവിതരണ,…

Read More

കണ്ണീര്‍ ഫലിച്ചില്ല; ഭഗവാന് സ്കൂള്‍ മാറേണ്ടിവരും

ചെന്നൈ: സ്ഥലം മാറ്റം കിട്ടി യാത്ര പറയാന്‍ എത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് പോകാന്‍ അനുവദിക്കാതിരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. തമിഴ്നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്‍ ജി.ഭഗവാനെയാണ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് കരഞ്ഞത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം കണക്കിലെടുത്ത് സ്ഥലം മാറ്റം സര്‍ക്കാര്‍ റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഭഗവാന്‍റെ സ്ഥലം മാറ്റം റദ്ദാക്കിയതല്ല, സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചു കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്ന് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.  മാത്രമല്ല വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും…

Read More

ജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ച് മകൾ ശിലയാകുന്നതും കാത്ത് മണിക്കൂറുകള്‍‍, ഒടുവില്‍…

പുതുക്കോട്ടൈ: 12 വയസായാല്‍ കുട്ടി ശിലയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ച വീട്ടുക്കാര്‍ കുട്ടിയെ ഒരുക്കി ക്ഷേത്രനടയിൽ ഇരുത്തിയത് മണിക്കൂറുകള്‍. തമിഴ്നാട് പുതുക്കോട്ടൈ മണമേൽക്കുടിക്ക്‌ സമീപം അമ്മാപട്ടണത്തിലാണ് സംഭവം. ഉറക്കത്തില്‍ പെണ്‍കുട്ടി പാമ്പിനെയും പക്ഷികളെയും ദേവന്മാരെയും സ്വപ്നം കണ്ട് ഉണരാറുണ്ടെന്ന കാരണം പറഞ്ഞാണ് കുട്ടിയുടെ ജാതകവുമായി മാതാപിതാക്കള്‍ ജ്യോതിഷിയുടെ അടുത്തെത്തുന്നത്. ജാതകം പരിശോധിച്ച സ്വാമിജി കുട്ടി ദൈവത്തിന്‍റെ പ്രതിരൂപമാണെന്നും 12 വയസ്സാകുമ്പോൾ അവള്‍ ശിലയായി മാറുമെന്നും പ്രവചിക്കുകയായിരുന്നു. ഇത് കേട്ട മാതാപിതാക്കള്‍ മറ്റ് പല സ്വാമിമാരെയും കാണുകയും പ്രവചനം സ്ഥിരീകരിക്കുകയും ചെയ്തു. ജൂലായ്‌ രണ്ടാം തീയതി…

Read More

വെർട്ടിക്കൽ ഗാർഡൻ പദ്ധതിയുമായി നമ്മ മെട്രോയും.

ബെംഗളൂരു: നഗരത്തെ ഹരിതാഭമാക്കുന്നതിന് നമ്മമെട്രോ തൂണുകളിൽ വെർട്ടിക്കൽ ഗാർഡനൊരുക്കാൻ മെേട്രാറെയിൽ കോർപ്പറേഷന്റെ പദ്ധതി. ഗ്രീൻ ലൈനിലെ 549 തൂണുകളിലാണ് കോർപ്പറേഷൻ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുക. സംപിഗെ റോഡ് മുതൽ പീനിയ ഇൻഡസ്ട്രി വരെയുള്ള തൂണുകളും നാഷണൽ കോളേജ് മുതൽ ആർ.വി. കോളേജ് വരെയുള്ള തൂണുകളുമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയിൽ 96 തൂണുകളിൽ നിലവിൽ വെർട്ടിക്കൽ ഗാർഡനുകളുണ്ട്. നഗരത്തിലെ വിവിധ ആർട്ട് സ്കൂളുകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പാക്കാനാണ് മെട്രോ റെയിൽ കോർപ്പറേഷൻ ആലോചിക്കുന്നത്. വെർട്ടിക്കൽ ഗാർഡൻ ഒരുക്കാൻ ആവശ്യമായി വരുന്ന ചെലവ് കണ്ടെത്താൻ…

Read More

വൃന്ദാവൻ ഉദ്യാനത്തിന് ശാപമോക്ഷം; ഡിസ്നിലാന്റ് മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി.

മൈസൂരു: ഒരു കാലത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന വൃന്ദാവൻ ഉദ്യാനത്തിിന് ശാപമോക്ഷം നൽകാൻ കുമാരസ്വാമിയുടെ  ശ്രമം. അമേരിക്കയിലെ ഡിസ്‌നി ലാൻഡ് മാതൃകയിൽ ഉദ്യാനം വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഉദ്യാനവികസനത്തിനുള്ള പദ്ധതിക്ക് ആദ്യഗഡുവായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. ലോകത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അമേരിക്കയിലെ ഡിസ്‌നി ലാൻഡിന്റെ മാതൃകയിൽ മുഴുവൻ സമയ വിനോദോപാധികളാണ് ഉദ്യാനത്തിൽ വിഭാവനം ചെയ്യുന്നത്. ആഗോളതലത്തിൽ ഈ രംഗത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും പങ്കാളികളാക്കിയാണ് വികസനപദ്ധതി നടപ്പാക്കുന്നത്. പകൽനേരങ്ങളിൽ ഉദ്യാനത്തിലെത്തുന്നവർക്ക് വിനോദോപാധികളില്ലാത്തതാണ്…

Read More

ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇനി ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ ഓര്‍ത്ത് ആരും ഭയപ്പെടേണ്ട. റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഈ സംവിധാനം അവലോകന യോഗത്തില്‍ മുന്നോട്ടുവെച്ചത്. ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള  വിവിധ പാചകപ്പുരകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിലെ പ്രത്യേക ലിങ്കായ www.irctc.co.in ല്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും. രാജ്യത്തിന്‍റെ…

Read More
Click Here to Follow Us