മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ട്രെക്ചറില്ലാത്തതിനാല്‍ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചുകൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പരിക്കേറ്റതിനെ തുടര്‍ന്ന് കാലില്‍ പ്ലാസ്റ്ററിട്ട സ്ത്രീയെയാണ് ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കിടക്ക വിരിയില്‍ ഇരുത്തി വലിച്ചിഴച്ചു കൊണ്ടു പോയത്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വാഹനത്തിനു സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. സ്ട്രെക്ചര്‍ കിട്ടാതെ വന്നതോടെയാണ് രോഗിയെ ആശുപത്രിക്ക് പുറത്തേക്ക് വലിച്ചിഴച്ചത്.
സംഭവ സ്ഥലത്ത് നിന്നും പകര്‍ത്തിയ ദാരുണ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അതേസമയം, മറ്റൊരു രോഗിയുമായി പോയ സ്ട്രെക്ചര്‍ തിരിച്ചെത്തുന്നതു വരെ അല്പം കാത്തിരിക്കാന്‍ രോഗിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതു മുഖവിലക്കെടുക്കാതെ രോഗിയുമായി ഇവര്‍ പോവുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സംഭവം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി ഡോക്ടര്‍ ചന്ദ്രകാന്ത് ഹാസ്കെ അറിയിച്ചു. സംഭവത്തില്‍ ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#WATCH Relatives of a patient drag her with the help of a bedsheet, allegedly due to unavailability of a stretcher at a Government hospital in Maharashtra's Nanded. (28.6.18) pic.twitter.com/HM1tXtrlO1
— ANI (@ANI) June 30, 2018