ആറ് കോച്ച് മെട്രോ ട്രെയിനിന്റെ പതിവ് സർവീസ് ഇന്ന് ആരംഭിച്ചു. ബയ്യപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയുള്ള ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ ബയ്യപ്പനഹള്ളി മുതൽ വിജയനഗർ വരെയാണ് രാവിലെ എട്ട് മുതൽ 10.30 വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയും സർവീസ്.തിങ്കൾ മുതൽ വെള്ളി വരെയാണ് ആദ്യഘട്ടത്തിൽ ആറു കോച്ച് ട്രെയിൻ ഉണ്ടാകുക. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നപക്ഷം ശനി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും.ആറ് കോച്ചുകളിലായി 2004 യാത്രക്കാരെ കയറ്റാമെന്നതിനാൽ മെട്രോ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കും. നിലവിലെ മൂന്ന് കോച്ച് ട്രെയിനുകളിൽ…
Read MoreMonth: June 2018
മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയില്‍ ഓഗസ്റ്റ് 1 മുതൽ മൂന്നുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. പിഴയടച്ചു നിയമാനുസൃതം രാജ്യത്തു തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഇതിലൂടെ സാധിക്കും. വീസ നിയമങ്ങളിൽ ഇളവു വരുത്തിയ സർക്കാർ തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണു പൊതുമാപ്പ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. എന്നാല്‍, ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസി നല്‍കും. വിധവകളുടെയും വിവാഹമോചിതരുടെയും മാനവികതയെ പരിഗണിച്ചു രാജ്യത്ത് അവരുടെ താമസത്തിനു സൗകര്യമൊരുക്കി സഹായിക്കുകയും ചെയ്യും. 2013…
Read Moreപീഡിതപുരുഷന്മാരേ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്
പീഡനമനുഭവിക്കുന്ന പുരുഷന്മാർക്ക് സൗജന്യ നിയമസഹായം നല്കുന്നതിനായി ആഗോള ഹെൽപ്പ്‍ലൈനെത്തി. ഇന്ത്യയിലെ ഒമ്പത് ഭാഷകളിൽ പ്രശ്നങ്ങൾ പങ്കുവെക്കാം. ഹെൽപ്പ്‌ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും. കേരളത്തിൽ ഇതിന്‍റെ സഹായത്തിനായി പ്രവർത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണസമിതിയെന്ന സംഘടനയാണ്. ‘സേവ് ഇന്ത്യൻ ഫാമിലി’ എന്ന കൂട്ടായ്മയാണ് ഹെൽപ്പ്‍ലൈൻ തുടങ്ങിയത്. വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് ‘സേവ് ഇന്ത്യൻ ഫാമിലി’. ഈ കൂട്ടായ്മയുടെ കൂടുതൽ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്. വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്കുന്നതിനായി ഒമ്പതു മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഹെൽപ്പ്‍ലൈനിൽ വിളിച്ച് ഒമ്പത്…
Read Moreപൃത്വിയുടെയും പാര്‍വതിയുടെയും ലിപ്പ്‍ലോക്ക്; മൈ സ്റ്റോറിയിലെ പുതിയ ഗാനം
പൃത്വിരാജിനെ നായകനാക്കി നവാഗതയായ രോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നു. മിഴി മിഴി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷാലും, ഹരിചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പൃഥ്വിയും പാര്‍വ്വതിയും തീര്‍ത്തും റൊമാന്‍റിക്കായി പ്രത്യക്ഷപ്പെടുന്ന ഗാനത്തില്‍ ഇരുവരുടെയും ലിപ്പ്‍ലോക്ക് രംഗവുമുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്‌നവേല്‍ ആദ്യമായി മലയാള ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു…
Read Moreവരാനിരിക്കുന്നത് കറുത്തദിനങ്ങള്‍; കാശ്മീര്‍ കത്തുമെന്ന് നിരീക്ഷകര്‍
ജമ്മു കാശ്മീര്‍: കാശ്മീരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തവും കൃത്യമായ ലക്ഷ്യങ്ങളോടു കൂടിയുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ അനന്തരഫലം വളരയേറെ ദുരന്തമയമായിരിക്കുമെന്ന് നിരീക്ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച നടത്തിയ രണ്ടു നിര്‍ണായക നിയമനങ്ങള്‍ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഛത്തീസ്ഗഡില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യന്‍, ജമ്മു കാശ്മീര്‍ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായിരുന്ന റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. വിജയകുമാര്‍ എന്നിവരുടെ നിയമനമാണ് കേന്ദ്രം പുതുതായി നടത്തിയത്.…
Read Moreവ്യാജ പ്രചാരണം വേണ്ട, ബിജെപി സൈബര്‍ ആര്‍മിക്ക് അമിത് ഷായുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ബിജെപി സൈബര്‍ ആര്‍മിയുടെ ശില്‍പശാലയില്‍ വ്യാജ പോസ്റ്റുകള്‍ക്കെതിരെ അമിത് ഷാ. വ്യാജമായി നിര്‍മിക്കപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അമിത് ഷാ നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ കാരണമാകുമെന്നും, അതിനാല്‍ നിങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍റെ യഥാര്‍ഥ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഏറെ ശ്രദ്ധയോടെ വേണം ഓണ്‍ലൈന്‍ രംഗത്ത് പ്രചരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍…
Read Moreയഥാർത്ഥ ഘാതകർ ഇപ്പോഴും ഒളിവില്‍: കവിതാ ലങ്കേഷ്
ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെ യഥാർത്ഥ കൊലയാളികള്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമെന്ന് കവിതാ ലങ്കേഷ് പറഞ്ഞു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പരശുറാം വാഗ്മോറെ എന്നയാളെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വാഗ്നൊറെക്കും പിന്നിൽ ആളുകളുണ്ടെന്നാണ് ഗൗരി ലങ്കേഷിന്‍റെ സഹോദരിയായ കവിതാ ലങ്കേഷിന്‍റെ വാദം. വാസ്തവങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എന്തുതരം സുരക്ഷയാണ് രാജ്യമൊരുക്കേണ്ടതെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും കവിതാ ലങ്കേഷ് പറഞ്ഞു. ഗൗരി മുന്നോട്ട് വച്ച ആശയങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാൻ വേണ്ടി ഒരു…
Read Moreസ്വിസ് സെർബിയയെ 2-1ന് മലർത്തിയടിച്ചു. ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നാലു പോയിന്റുമായി ബ്രസീലിനൊപ്പം.
കാലിനിന്‍ഗാര്‍ഡ്: ലോകകപ്പിന്റെ ഗ്രൂപ്പ് ഇയിലെ ആവേശകരമായ യൂറോപ്യന്‍ പോരില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ജയം. സെര്‍ബിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സ്വിസ് ടീം മറികടന്നത്. ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നാലു പോയിന്റുമായി ബ്രസീലിനൊപ്പം എത്തിയിയിരിക്കുകയാണ്. മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാമതാണ്. ഗ്രൂപ്പില്‍ നിന്ന് കോസ്റ്ററീക്ക മാത്രമാണ് പുറത്തുപോയത്. സ്വിറ്റ്‌സര്‍ലന്‍ഡ് തോറ്റെന്ന് വിധിയെഴുതിയതാണ് സകലരും. അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ എണ്ണം പറഞ്ഞ ഹെഡ്ഡര്‍ വലയിലായപ്പോള്‍. എന്നാല്‍, രണ്ടാം പകുതിയില്‍ കഥയാകെ മാറി. ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ച സെര്‍ബിയക്കയായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുക്കിയത് നല്ല ഒന്നാന്തരം ആന്റി ക്ലൈമാക്‌സ്. രണ്ട്…
Read Moreഗൗരിലങ്കേഷ് വധക്കേസിൽ പിടിയിലായ നവീൻകുമാർ ജാമ്യഹർജി സമർപ്പിച്ചു;കേസ് 26 ന് വീണ്ടും പരിഗണിക്കും.
ബെംഗളൂരു : ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യം പിടിയിലായ കെ.ടി.നവീൻകുമാർ സിറ്റി സിവിൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൗരി വധക്കേസിൽ എസ്ഐടി അന്വേഷണം സംശയാസ്പദമാണെന്നും നവീനെ ഭീഷണിപ്പെടുത്തിയാണ് വധക്കേസിൽ ഉൾപ്പെടുത്തിയതെന്നും അഭിഭാഷകൻ വാദിച്ചു. ഫെബ്രുവരി 18ന് ഉപ്പാർപേട്ട് പൊലീസാണ് നവീൻ കുമാറിനെ വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷമാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. കേസ് 26നു വീണ്ടും പരിഗണിക്കും.
Read Moreആദ്യത്തെ 6 കോച്ച് മെട്രോ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു;ഒരു കോച്ച് വനിതകള്‍ക്ക് മാത്രമായി സംവരണം ചെയ്തു;ഇനി തിരക്ക് കുറയും..
ബെംഗളൂരു : കുറെക്കാലമായുള്ള കാത്തിരിപ്പിനു വിരാമമിട്ട് എത്തിയ ആറ് കോച്ച് മെട്രോ ട്രെയിനിലെ ആദ്യ യാത്ര ആഘോഷമാക്കി നഗരവാസികൾ. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ വൈകിട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കേന്ദ്ര നഗരവികസന സഹമന്ത്രി ഹർദീപ് സിങ് പുരി, ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വര എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ സ്റ്റേഷനിലും ട്രെയിനിനു വൻ സ്വീകരണമൊരുക്കിയിരുന്നു. മന്ത്രിസംഘത്തിനൊപ്പം മാധ്യമപ്രവർത്തകരും മെട്രോ ജീവനക്കാരും ആദ്യ സർവീസിൽ മജസ്റ്റിക് സ്റ്റേഷനിലിറങ്ങി. തിരിച്ച് ബയ്യപ്പനഹള്ളിയിലേക്കുള്ള യാത്രയിൽ ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതിനാൽ തിങ്ങി നിറഞ്ഞായിരുന്നു യാത്ര. ആദ്യ കോച്ച് വനിതകൾക്കായി സംവരണം…
Read More