ബെംഗളൂരു : കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തി ഹൊസൂർ വിമാനത്താവളത്തിൽനിന്നു കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ. ഹൊസൂരിലേക്കു കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ ഇലക്ട്രോണിക് സിറ്റി, ജിഗനി എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഉപകാരപ്രദമാകും. ഹൊസൂരിൽനിന്നു സർവീസ് ആരംഭിക്കുന്നതിനു ബെംഗളൂരു വിമാനത്താവള അധികൃതർ തടസ്സം നിൽക്കുന്നുവെന്നാണു തമിഴ്നാടിന്റെ ആരോപണം.
ചെറുവിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം മാത്രമേ നിലവിൽ ഹൊസൂരിനുള്ളൂ. ഹൊസൂരിൽ നിന്നു കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക ബെംഗളൂരു വിമാനത്താവള അതോറിറ്റിക്കുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണു ഹൊസൂരിൽ നിന്നു കൂടുതൽ സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകേണ്ടത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 60 കിലോമീറ്റർ ദൂരം ഇലക്ട്രോണിക് സിറ്റിയിലേക്കുണ്ട്.
ഗതാഗത കുരുക്കിൽപെട്ടു രണ്ടുമണിക്കൂറിലധികം സമയം ഇവിടെ എത്താൻ വേണ്ടിവരുന്നുണ്ട്. എന്നാൽ, ഹൊസൂരിൽനിന്നു വേഗത്തിൽ ബെംഗളൂരുവിന്റെ തെക്കൻ മേഖലയിൽ എത്താൻ സാധിക്കും. തനേജ എയ്റോസ്പേസ് ആൻഡ് ഏവിയേഷൻ ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണു ഹൊസൂർ വിമാനത്താവളം. നിലവിൽ ഹൊസൂർ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ചെറു വിമാനങ്ങൾ മാത്രമാണ് ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.