തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നിപാ വൈറസില്‍ ആശങ്ക വേണ്ടെന്നും മാറ്റിത്താമസിപ്പിച്ചവര്‍ക്ക് നാളെ മുതല്‍ സൗജന്യ കിറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്ന് പ്രത്യേക പഠനം നടത്താൻ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹായത്തോടെ നടത്തുന്ന പഠനത്തിന്റെ ഏകോപനച്ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ്. വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
യോഗത്തില്‍ നിപാ വൈറസ് പരമാവധി തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ആരോഗ്യവകുപ്പിനെ പ്രതിപക്ഷം അഭിനന്ദിച്ചു. കൂടാതെ, നിപാ ബാധയിലെ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.