മംഗളൂരു: ചൊവ്വാഴ്ചത്തെ മഴയിൽ മംഗളൂരു നഗരത്തിൽ ദേശീയപാതയടക്കം പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രാവിലെ മുതൽ പെയ്ത നിലയ്ക്കാത്ത മഴയിൽ തീരദേശ കർണാടകയിൽ മരണം നാലായി. ബോട്ടു മുങ്ങി രണ്ടു പേരെ കാണാതായി. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി അറുപതിലേറെ വീടുകൾ തകർന്നു. ആയിരത്തിലധികം വൈദ്യുത തൂണുകളും വിളകളും നശിച്ചു. ഇന്നലെ രാവിലെയാണു മഴ ശമിച്ചത്. ചൊവ്വാഴ്ച വെള്ളം കയറിയ റോഡുകളിലെ ചെളി നീക്കുന്നത് ഇന്നലെയും തുടർന്നു.
ഉത്തരകന്നഡയിലെ ഹൊന്നാവറിലാണു തമിഴ്നാട് റജിസ്ട്രേഷനുള്ള ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായത്. നാലു പേരെ രക്ഷപ്പെടുത്തി. പേമാരിയെ തുടർന്നു ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധി നൽകി. മംഗളൂരു സർവകലാശാല ഇന്നലെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.