ബെംഗളൂരു : റംസാന്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്കായി കേരള ആർടിസി ബെംഗളൂരുവിൽനിന്നു മൂന്നു ദിവസങ്ങളിലായി 30 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. ജൂൺ 13 മുതൽ 15 വരെ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവർക്കായി 15 മുതൽ 17 വരെ നാട്ടിൽനിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്പെഷലുകൾ ഉണ്ടായിരിക്കും.
അനുവദിച്ച സീറ്റുകള്‍ എല്ലാം തീരുകയാണെങ്കില്‍ തിരക്കനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.
ഫോൺ:
080–26756666 (സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡ്),
9483519508 (മജസ്റ്റിക്),
080–22221755 (ശാന്തിനഗർ),
080–26709799 (കലാശി പാളയം),
8762689508 (പീനിയ)
അതേസമയം,തമിഴ്നാട്ടിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഡിഎംകെ ഇന്നു സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഗതാഗത്തെ ബാധിക്കില്ലെന്നാണു സൂചന.കടകമ്പോളങ്ങൾ മാത്രം അടച്ചുള്ള സമരമാകാനാണു സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി മുഴുവൻ സർവീസ് നടത്തണമെന്നാണു നിർദേശം ലഭിച്ചിട്ടുള്ളത്. എന്നാൽ, രാവിലെ പ്രശ്നങ്ങളുണ്ടായാൽ സർവീസ് നിർത്തുമെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ സെര്‍വീസുകള്‍ ചുവടെ ചേര്‍ക്കുന്നു:
1. കോട്ടയം, ഡീലക്സ് (മൈസൂരു)– വൈകിട്ട് 6.05
2. എറണാകുളം, ഡീലക്സ് (മൈസൂരു)– വൈകിട്ട് 6.35
3. തൃശൂർ, ഡീലക്സ് (മൈസൂരു) – രാത്രി 7.15
4. കോഴിക്കോട്, ഡീലക്സ് (മാനന്തവാടി) –രാത്രി 9.10
5. കോഴിക്കോട്, എക്സ്പ്രസ് (മാനന്തവാടി) –രാത്രി 9.25
6. കോഴിക്കോട്, ഡീലക്സ് (മാനന്തവാടി) – രാത്രി 9.35
7. കണ്ണൂർ, എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ) –രാത്രി 9.01
8. കണ്ണൂർ, ഡീലക്സ് (തലശേരി) –രാത്രി 9.40
9. കണ്ണൂർ, ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ) –രാത്രി 9.50
10. പയ്യന്നൂർ, എക്സ്പ്രസ് (ചെറുപുഴ) –രാത്രി 10.15